365 ദിവസം കൊണ്ട് പിന്നിട്ടത് 65000 Km, നേപ്പാളും ഭൂട്ടാനും വരെ കറങ്ങി! ദുല്‍ഖറിന്റെ ഇ-ബൈക്ക് ധൈര്യമായി വാങ്ങാം

നമ്മുടെ നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സര്‍വസാധാരണമാണ്. നാട്ടിലൂടെ ചുറ്റിയടിക്കാനും ഓഫീസില്‍ പോകാനും മറ്റ് ദൈനംദിന യാത്രകള്‍ക്കും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അനുയോജ്യമാണ്. രാത്രിയില്‍ വീട്ടിലോ പകല്‍ സമയത്ത് ജോലി സ്ഥലത്തോ ചാര്‍ജ് ചെയ്താല്‍ കാര്യങ്ങള്‍ സ്മൂത്തായി മുന്നോട്ട് പോകും. എന്നാല്‍ ഇലക്ട്രിക് ബൈക്കുകള്‍ നമ്മുടെ നാട്ടില്‍ അത്ര ജനകീയമായിട്ടില്ല. അതിന് ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. ഒന്ന് അത്യാവശ്യം നല്ല ഇ-ബൈക്കുകളുടെ ഉയര്‍ന്ന വില, പിന്നെ കുറഞ്ഞ റേഞ്ചും ആണ്. ഇന്ന് ഒരു പ്രീമിയം മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ ഉറപ്പായും ഒരു ലോംഗ് ട്രിപ്പ് എങ്കിലും പോകാന്‍ താല്‍പര്യപ്പെടുന്നുണ്ടാകും.

നിങ്ങള്‍ അങ്ങിനെ ഒരാളാണെങ്കില്‍ അള്‍ട്രാവയലറ്റ് F77 മാക് 2 ധൈര്യമായി എടുക്കാമെന്ന് തെളിയിക്കുകയാണ് ഒരു റൈഡര്‍. ഹരീഷ് സുരമ്പഡെ എന്നാണ് അദ്ദേഹത്തിന്റെ പേര്. 1 വര്‍ഷം കൊണ്ട് 65000 കിലോമീറ്റര്‍ ദൂരം താണ്ടിയിരിക്കുകയാണ് കക്ഷി. അതായത് സ്പീഡോ മീറ്ററില്‍ ഇത്രയും റീഡിംഗ് വരാന്‍ അദ്ദേഹം ഒരു മാസം 5500 കിലോമീറ്ററിനടുത്ത് ഓടിയിട്ടുണ്ടാകണം.

ultraviolette owner long trip

ചിലപ്പോള്‍ ഓരോ ദീര്‍ഘദൂര യാത്ര കഴിഞ്ഞ് വിശ്രമിച്ച ശേഷമാകും യാത്ര തുടരാറുള്ളത്. ഏതായാലും ഇലക്ട്രിക് ബൈക്കില്‍ 365 ദിവസം കൊണ്ട് 65000 കിലോമീറ്റര്‍ താണ്ടുകയെന്നത് ചില്ലറ കാര്യമല്ല. തന്റെ അള്‍ട്രാവയലറ്റ് F77 മാക് 2 ഇലക്ട്രിക് ബൈക്കില്‍ഹരീഷ് സുരമ്പഡെ 65,000 കിലോമീറ്ററിലധികം ദൂരം പിന്നിട്ട വിവരം അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് സിഇഒ നാരായണ്‍ സുബ്രഹ്‌മണ്യം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അറിയിച്ചത്.

ഹരീഷിന്റെ ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ് അള്‍ട്രാവയലറ്റില്‍ നിക്ഷേപമുള്ള മലയാള സിനിമാ നടന്‍ ദുല്‍ഖര്‍ സല്‍മാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അള്‍ട്രാവയലറ്റ് F77 മാക് 2 ഇലക്ട്രിക് ബൈക്ക് വാങ്ങിയ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായ ഹരീഷ് സുരമ്പഡെ തുടക്കം മുതല്‍ തന്നെ ദീര്‍ഘദൂര യാത്രകള്‍ക്ക് അത് ഉപയോഗിക്കാന്‍ തുടങ്ങി.

ultraviolette owner long trip

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ പോകുന്ന സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ലഭ്യമാകുമോ എന്ന സംശയം കാരണം സാധാരണയായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ആളുകള്‍ ദീര്‍ഘദൂര യാത്രകളില്‍ അവ കൊണ്ടുപോകാറില്ല. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുറയാനുള്ള കാരണങ്ങളില്‍ ഒന്ന് ഈ റേഞ്ച് ഉത്കണ്ഠയും ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവുമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ദീര്‍ഘദൂര യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ ഹരീഷ് നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ടാകും. എന്നിരുന്നാലും അദ്ദേഹത്തിന്റെ പക്കലുള്ള അള്‍ട്രാവയലറ്റ് F77 ബൈക്കും ചില്ലറക്കാരനല്ല. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍ബൈക്കാണ് അള്‍ട്രാവയലറ്റ് F77. ഇതിന്റെ പുതുക്കിയ പതിപ്പ് പിന്നീട് F77 മാക് 2 എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടു.

F77-ന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും കൂടുതല്‍ സവിശേഷതകള്‍ ഇതിനുണ്ട്. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വളരെ ശക്തമാണ്, 40.2 PS പവറും 100 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളിന്റെ F77 മാക് 2, മാക് 2 റീകോണ്‍ വേരിയന്റുകള്‍ യഥാക്രമം 211 കിലോമീറ്ററും 323 കിലോമീറ്ററുമാണ് ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

മോട്ടോര്‍സൈക്കിളിന് ഒപ്റ്റിമൈസ്ഡ് എബിഎസ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ് മോഡുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, കണക്റ്റഡ് ബൈക്ക് ഫീച്ചറുകള്‍ എന്നിവ ലഭിക്കുന്നു. അള്‍ട്രാവയലറ്റ് F77 മാക് 2 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്-ഷോറൂം വില 2.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഈ ശക്തവും വിലകൂടിയതുമായ ഇലക്ട്രിക് ബൈക്കില്‍ ഹരീഷ് എവിടെയൊക്കെ ചുറ്റിക്കറങ്ങിയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.

തുടക്കത്തില്‍ F77 മാക് 2 ഇലക്ട്രിക് ബൈക്കില്‍ ഇന്ത്യയ്ക്കുള്ളില്‍ 4,000 കിലോമീറ്റര്‍ മുതല്‍ 5,000 കിലോമീറ്റര്‍ വരെ സഞ്ചരിച്ച ഹരീഷ് അടുത്ത ലക്ഷ്യം അയല്‍രാജ്യങ്ങളായി നിശ്ചയിച്ചു. ബാംഗ്ലൂരില്‍ നിന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു വഴിയും ചൈന, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹരീഷ് 10,000 കിലോമീറ്റര്‍ ബൈക്ക് യാത്ര പൂര്‍ത്തിയാക്കി. ഇന്ത്യയിലെ എല്ലാത്തരം കാലാവസ്ഥകളിലൂടെയും വാഹനമോടിച്ച ഹരീഷിന്റെ ഈ യാത്ര അള്‍ട്രാവയലറ്റിന്റെ നിര്‍മാണനിലവാരം അടിവരയിടുന്നു.

മഞ്ഞുവീണ മലമ്പാതകള്‍, പര്‍വതനിരകള്‍, തകര്‍ന്ന റോഡുകള്‍, പരുക്കന്‍ ഭൂപ്രദേശങ്ങള്‍ എന്നിവയിലൂടെ ബൈക്ക് ഓടിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് യാതൊരു പ്രശ്നങ്ങളുമില്ലാതെ മികച്ച പ്രകടനം കാഴ്ചവച്ചതായി തോന്നുന്നു.രാജ്യത്തുടനീളം കൂടുതല്‍ സ്ഥലങ്ങളില്‍ ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഭാവിയില്‍ ഇത്തരത്തിലുള്ള കൂടുതല്‍ ദീര്‍ഘദൂര ഇലക്ട്രിക് ബൈക്ക് യാത്രകള്‍ നമുക്ക് കാണാന്‍ കഴിഞ്ഞേക്കും.

More from DriveSpark

Article Published On: Wednesday, May 21, 2025, 11:19 [IST]
English summary
Ultraviolette f77 mach 2 electric bike owner completed over 65000 km in 365 days
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X