പണത്തിൻ്റെ ഹുങ്ക് തന്നെ; വഴി തടഞ്ഞ് റീലുകൾ ഷൂട്ട് ചെയ്ത് യുവാക്കൾ
സമൂഹമാധ്യമങ്ങളിൽ പ്രശസ്തി നേടാൻ വേണ്ടി യുവാക്കൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കാരണം പൊലീസിൻ്റെ ക്ഷമ നശിച്ചിരിക്കുകയാണ്. വൈറലാകാൻ നിയമലംഘനങ്ങളും അശ്രദ്ധയോടെ ഉളള പ്രവർത്തികളും കൂടുകയാണ്. നോയിഡയിലെ ഒരു കൂട്ടം ചെറുപ്പക്കാർ അടുത്തിടെ സെക്ടർ 52 ലെ ഒരു അണ്ടർപാസ് തടസ്സപ്പെടുത്തി ഒരു വൈറൽ വീഡിയോ ഷൂട്ട് ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ടൊയോട്ട ഫോർച്യൂണർ, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ വാഹനങ്ങൾ ഉപയോഗിച്ച്, വഴി തടഞ്ഞുകൊണ്ടാണ് ഇൻസ്റ്റാഗ്രാം റീലുകൾ ഷൂട്ട് ചെയ്തത്. വീഡിയോ ഷൂട്ട് ചെയ്തതവർ നോയിഡ പൊലീസിനെ ടാഗ് ചെയ്യുകയും പെട്ടെന്ന് തന്നെ അവർക്കെതിരെ നടപടി എടുക്കുകയും ചെയ്തു.

അടിപ്പാത തടസ്സപ്പെടുത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് ഉത്തരവാദികളായ യുവാക്കളിൽ നിന്ന് 12,500 രൂപ ഭീമമായ പിഴ ഈടാക്കി.
കുറച്ച് കാലമായി, പൊതു റോഡുകളിൽ കാറുകൾ ഉപയോഗിച്ച് അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന വ്യക്തികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. പൊതു റോഡുകളിൽ കാർ സ്റ്റണ്ടുകളിൽ ഏർപ്പെടുന്നത് സ്റ്റണ്ടുകൾ ചെയ്യുന്ന വ്യക്തികളെ മാത്രമല്ല, നിരപരാധികളായ കാഴ്ചക്കാരെയും ബാധിക്കുന്നു.
കാർ സ്റ്റണ്ടുകളിൽ പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തുന്നത്, യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു. ഈ സ്റ്റണ്ടുകൾ റോഡുകൾ അടയ്ക്കുന്നതിനും ഗതാഗതക്കുരുക്കിനും അടിയന്തര ആവശ്യങ്ങളുമായി പോകുന്നവർക്ക് ബുദ്ധിമുട്ടാക്കുന്നു. ഇവർ റോഡിൽ കുരുക്ക് സൃഷ്ടിക്കുമ്പോൾ ഒരു ആംബുലൻസ് വന്നാൽ എന്ത് ചെയ്യും. ആ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയും.

റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥാലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. കേരളത്തിൽ നിരത്തിൽ ബൈക്കിലും കാറിലുമെല്ലാം അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടിയിലേക്ക് നീങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ഗോവയിൽ കാറിൻ്റെ നാല് ഡോറുകളും ചുറന്ന് വാഹനമോടിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൻ്റെ നാല് ഡോറുകളും തുറന്ന് ഹൈവേയിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയിലെടുത്തു. മാരുതി റിറ്റ്സിൽ സഞ്ചരിച്ച് ഇവരുടെ പിന്നിലുളള വാഹനത്തിൽ യാത്ര ചെയ്തവരാണ് വീഡിയോ പകർത്തിയത്. ഗോവയിലെ പോർവോറിമിൽ ദേശീയ പാതയിലായിരുന്നു സംഭവം.
വീഡിയോ വൈറലായതോടെയാണ് ഗോവ പോലീസ് അന്വേഷണം ആരംഭിക്കുകയും കാറിന്റെ ഡ്രൈവറെയും ഉടമയെയും കണ്ടെത്തുകയും ചെയ്തത്. ഡ്രൈവർ ഫാഹിദ് ഹമാസയെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നോർത്ത് ഗോവ പോലീസ് സൂപ്രണ്ട്, കുറ്റവാളികളുടെ ചിത്രങ്ങൾ ഔദ്യോഗികമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും, അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എന്ന് അറിയിക്കുകയും ചെയ്തു. പ്രതികൾ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ ഇത്തരം പ്രവർത്തികൾ സ്വബോധത്തോടെ ആരെങ്കിലും ചെയ്യുമോ.
സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ് ദമ്പതികൾ കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നത്. പക്ഷേ യുവതി ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തിരിഞ്ഞു ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നത് അപൂർവമല്ലേ. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.


Click it and Unblock the Notifications








