ബ്ലൈൻഡ് സ്പോട്ടിനെ എങ്ങനെ മനസിലാക്കാം; അപകടം ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
വാഹനവുമായി റോഡിലേയ്ക്കിറങ്ങുന്ന എല്ലാവരും അനുഭവിക്കുന്ന ഒരു കാര്യമാണ് ബ്ലൈൻഡ് സ്പോട്ട് എന്നത്.നിരവധി പഠനങ്ങൾ നടത്തിയതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ആയിരക്കണക്കിന് റോഡപകടങ്ങളാണ് ഇതിലൂടെ സംഭവിക്കുന്നത്.എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരത്തിലുളള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും? എന്താണ് ശരിക്കും ബ്ലൈൻഡ് സ്പോട്ട് എന്ന് അറിയാനായി തുടർന്ന് വായിക്കു.
ബ്ലൈൻഡ് സ്പോട്ട് മൂലമുണ്ടാകുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുന്നവരും ഉണ്ട്. വാഹനത്തിൻ്റെ ഡ്രൈവർമാർ ഒന്ന് ശ്രദ്ധിച്ചുരുന്നുവെങ്കിൽ ഈ അപകടങ്ങളിൽ പലതും ഒഴിവാക്കാൻ സാധിക്കുമായിരുന്നു. നമ്മൾ എല്ലാം ഡ്രൈവിങ്ങ് പഠിക്കുമ്പോൾ കേൾക്കുന്ന ഒരു കാര്യമാണ് നമ്മൾ റോഡിലേയ്ക്ക് ഇറങ്ങുന്നതിന് മുൻപ് വഴി ക്യത്യമായി കാണാൻ സാധിക്കുമെങ്കിൽ മാത്രമേ വാഹനം നീക്കാവു എന്ന കാര്യം. അത് തന്നെയാണ് ബ്ലൈൻഡ് സ്പോട്ട് എന്ന കാര്യത്തിലും വേണ്ടത്. ഇത് വേണ്ട രീതിയിൽ പ്രയോഗിക്കാത്തത് കൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്.

നമ്മളുടെ വാഹനത്തിൻ്റെ വശങ്ങളും പിറകിലും കാണാൻ വേണ്ടിയാണ് വാഹനങ്ങളിൽ സൈഡ് മിററുകൾ ഒക്കെ നൽകിയിരിക്കുന്നത്. അത് ഉപയോഗിക്കാതെ ചുമ്മാ കണ്ണുമടച്ച് വഴിയിലേക്ക് ഇറങ്ങുന്നതാണ് കുഴപ്പം. ഈ റിയർ വ്യൂ മിററും സൈഡ് മിററും ഒന്നും എത്താത്ത സ്ഥലങ്ങൾക്കാണ് ബ്ലൈൻഡ് സ്പോട്ട് എന്ന് പറയുന്നത്. അവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.എപ്പോഴുമൊന്നും വാഹനങ്ങളുടെ കണ്ണാടികൾക്കും നിങ്ങളുടെ കണ്ണിനും കാണാൻ സാധിക്കുന്ന സ്ഥലം ഉണ്ടാവില്ല. അങ്ങനെയുളളപ്പോൾ കൂടുതൽ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാൻ.
നിങ്ങളുടെ മുന്നിൽ പോകുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കുമല്ലോ. ഇരു വശങ്ങളിലൂടെ വാഹനം വരുന്നുണ്ടോ എന്നറിയാനാണല്ലോ സൈഡ് മിററുകൾ, അത് പോലെ തന്നെ പിൻവശത്ത് നിന്ന് പെട്ടെന്ന് വാഹനങ്ങൾ വരുന്നത് റിയർ വ്യു കണ്ണാടിയിലൂടെ കാണാനും സാധിക്കും, എന്നാൽ നിങ്ങൾ പെട്ടെന്ന് ലെയ്ൻ മാറ്റാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്കോ വാഹനത്തിൻ്റെ മിററിലൂടെയോ കാണാൻ സാധിക്കാത്ത വഴിയിലൂടെ ആയിരിക്കും അപകടം ഉണ്ടാവാൻ സാധ്യത, അതാണ് ബ്ലൈൻഡ് സ്പോട്ട്. അത് കൊണ്ട് ഹൈവേകളിലൂടെ സഞ്ചരിക്കുമ്പോൾ ഇടയ്ക്ക് ലെയ്ൻ മാറ്റുന്നത് ഒഴിവാക്കുക.

അത് മാത്രമല്ല ഇനി ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വച്ചാൽ നമ്മൾ വാഹനമോടിക്കുമ്പോൾ നമ്മൾ മറ്റൊരു വാഹനത്തിൻ്റെ ബ്ലൈൻഡ് സ്പോട്ടിൽ ഉൾപ്പെടാതെ സൂക്ഷിക്കണം എന്നതാണ്. അത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാം. ഹൈവേകളിലും എല്ലാം നമ്മൾ മുൻപിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാനാണ് ശ്രമിക്കുന്നതെങ്കിൽ അത് മുൻപിലുളള വാഹനത്തിൻ്റെ ഡ്രൈവറിന് വ്യക്തമായി കാണാൻ സാധിക്കുന്ന വിധത്തിലായിരിക്കണം. അല്ലാത്ത പക്ഷം രണ്ട് വാഹനങ്ങളും അപകടത്തിൽപ്പെടാനുളള സാധ്യത വളരെ കൂടുതലാണ്.

ഒരു കാർ ഡ്രൈവർ അനുഭവിക്കുന്ന സമർദ്ദത്തിൻ്റെ ഇരട്ടിയായിരിക്കും ഒരു ട്രക്ക് ഡ്രൈവർ അനുഭവിക്കുന്നത്. അത് കൊണ്ട് തന്നെ വാഹനമോടിക്കുമ്പോൾ ബുദ്ധിപ്പൂർവം പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. നമ്മൾ കാണിക്കുന്ന അലക്ഷ്യമായ പ്രവർത്തി മറ്റുളളവർക്ക് ആയിരിക്കും ബുദ്ധിമുട്ടായി തീരുന്നത്. അത് കൊണ്ട് വളരെ ശ്രദ്ധിച്ചു വാഹനമോടിക്കുക, പ്രത്യേകിച്ച് ബ്ലൈൻഡ് സ്പോട്ടുകൾ ഏതൊക്കെ എന്ന് തിരിച്ചറിയാനും ശ്രമിക്കുക. ബ്ലൈൻ് സ്പോട്ടുകളെ എങ്ങനെ ഒഴിവാക്കാം എന്നുളള കുറച്ച് കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വാഹനത്തിൻ്റെ മിററുകൾ ക്രമീകരിക്കുക എന്നതാണ് പ്രധാന കാര്യം. ഞാൻ അദ്യമേ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ വാഹനത്തിലെ മിററുകളാണ് നിങ്ങളെ ഏറ്റവും കൂടുതൽ സഹായിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ പരമാവധി മിററർ നോക്കി വാഹനം ഓടിക്കാൻ ശ്രമിക്കുക. അതിന് ശേഷം നിങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ ഏതൊക്കെയെന്ന് നിങ്ങൾ തന്നെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം കണ്ണാടിയിലൂടെ കാണാൻ സാധിക്കാത്ത ഏരിയകൾ അറിഞ്ഞു വയ്ക്കുക.
അത് പോലെ തന്നെ വാഹനത്തിൻ്റെ കണ്ണാടിയിലൂടെ കാണാൻ സാധിക്കുന്നില്ല എങ്കിൽ പെട്ടെന്ന് ഒരു തിരിഞ്ഞു നോട്ടം നടത്തുന്നതിൽ തെറ്റില്ല. പക്ഷേ അത് വഴി നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സമ്മതിക്കരുത്. ഇത്രയും ഒക്കെയാണ് വാഹനം ഓടിക്കുമ്പോൾ പ്രത്യേകിച്ച് ബ്ലൈൻഡ് സ്പോട്ടിനെ തിരിച്ചറിയാൻ മാർഗം. ഇപ്പോഴുളള എല്ലാ വാഹനങ്ങളിലും ബ്ലൈൻഡ് സ്പോട്ട് കണ്ടുപിടിക്കാനുളള സജ്ജീകരണങ്ങളുണ്ട്. അത് കൊണ്ട് തന്നെ അധികം പേടിക്കാനില്ല.


Click it and Unblock the Notifications








