ഒരുമാതിരി ചെയ്ത്ത് ആയി പോയല്ലോ; ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇരുട്ടടി

വിദേശരാജ്യത്ത് നിർമ്മിക്കുകയും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽക്കുകയും ചെയ്യുന്ന വാഹനങ്ങൾക്ക് പുതിയ നികുതി ഘടന നിർദ്ദേശിച്ചിരിക്കുകയാണ് 2023 കേന്ദ്ര ബജറ്റിലൂടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതോടുകൂടി ആഡംബര കാർ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പ്രാദേശികമായുളള നിർമാണം പ്രോത്സാഹിപ്പിക്കാനുളള തീരുമാനത്തിൻ്റെ ഭാഗമായിട്ടാണ് ഈ കനത്ത തീരുമാനം. ഇലക്ട്രിക് കാറുകളുടെ കസ്റ്റംസ് തീരുവ ഉൾപ്പടെ വർദ്ധിപ്പിക്കാനാണ് ബജറ്റിൽ തീരുമാനമായിരിക്കുന്നത്.

പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി (CBU) ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങളുടെ കസ്റ്റംസ് തീരുവ എന്നത് 60 ശതമാനത്തിൽ നിന്ന് 70 ശതമാനത്തിലേക്കാണ് വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. എന്നാൽ ഇവി ഉൾപ്പെടെയുള്ള സെമി-നാക്ക്ഡ് (എസ്‌കെഡി) കാറുകളെ സംബന്ധിച്ച് 30 ശതമാനത്തിൽ നിന്ന് 35 ശതമാനം നികുതിയാണ് വർദ്ധിപ്പിക്കാൻ ബജറ്റിൽ തീരുമാനമായിരിക്കുന്നത്.

ഒരുമാതിരി ചെയ്ത്ത് ആയി പോയല്ലോ; ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇരുട്ടടി

ലോകത്തെ ആഡംബര കാർ നിർമ്മാതാക്കളിൽ ഒരാളാണ് പോർഷ, അവരുടെ മോഡലുകളുലെല്ലാം ആഗോള മാർക്കറ്റിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഇന്ത്യയിലെ ആഡംബര കാർ നിർമ്മാതാക്കളായ, മെഴ്‌സിഡസ് ബെൻസ്, ഔഡി മുതൽ പോർഷെ, ലംബോർഗിനി തുടങ്ങിയ മുന്തിയ ആഡംബര കാർ നിർമ്മാതാക്കളെ വരെ 2023 കേന്ദ്ര ബജറ്റിലെ പുതുക്കിയ ഇറക്കുമതി തീരുവയുടെ വർദ്ധനവ് ബാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല

ഇത്തരത്തിലുളള കനത്ത നികുതി പ്രശ്നം കൊണ്ടാണ് ഇലക്ട്രിക് ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് ഇല്ല എന്ന് പറഞ്ഞ് ഓടി രക്ഷപ്പെട്ടത്. അത് മാത്രമല്ല മറ്റ് വാഹന നിർമ്മാതാക്കളും ഇറക്കുമതി ചെയ്ത മോഡലുകൾക്ക് ഉയർന്ന നികുതി ചുമത്തുന്നതിനെ കുറിച്ചുളള ആഘങ്കകൾ പ്രകടിപ്പിക്കുകയും ഈ ബജറ്റിൽ തങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ എന്തെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഒരുമാതിരി ചെയ്ത്ത് ആയി പോയല്ലോ; ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇരുട്ടടി

ഇവികളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതിന് ഇപ്പോൾ നിലവിലുള്ള ഇറക്കുമതി തീരുവ പുനഃപരിശോധിക്കണമെന്ന് ബെൻസിൻ്റെ മേധാവികൾ ആദ്യം മുതലേ പറഞ്ഞു കൊണ്ടിരുന്നതാണ്. സർക്കാർ അത്തരത്തിലുളള എന്തെങ്കിലും നിയമം കൊണ്ടുവന്നിരുന്നു എങ്കിൽ രാജ്യത്ത് കൂടുതൽ ഇവികൾ അവതരിപ്പിക്കുകയും, അത് വഴി ഇക്കോ സിസ്റ്റം കൂടുതൽ ഭംഗിയായി നിലനിർത്തുവാനും സാധിക്കുമായിരുന്നു എന്നാണ് ഒരു വിധം എല്ലാ വാഹനി നിർമാതാക്കളും അഭിപ്രായപ്പെടുന്നത്.

CBU അല്ലെങ്കിൽ SKD റൂട്ട് വഴി മോഡലുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഇന്ത്യയിൽ തങ്ങളുടെ യൂണിറ്റുകൾ കൂട്ടിച്ചേർക്കുന്ന രാജ്യത്തെ ആഡംബര കാർ നിർമ്മാതാക്കളിൽ ഒരാളാണ് മെഴ്‌സിഡസ് ബെൻസ്. പുതിയ എസ് ക്ലാസും അതിന്റെ ഇലക്ട്രിക് പതിപ്പായ ഇക്യുഎസും നിർമാതാക്കൾ അടുത്തിടെയാണ് രാജ്യത്ത് അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിലെ ആഡംബര കാർ സെഗ്‌മെന്റ് വളരെ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്, പ്രത്യേകിച്ച് അൾട്രാ ലക്ഷ്വറി സെഗ്‌മെന്റിൽ.

മെർസിഡീസ് ബെൻസിന് നിലവിൽ ഇന്ത്യയിൽ 6,000 വാഹനങ്ങൾക്കുള്ള ഓർഡറുകളാണ് പെൻഡിങ്ങ് കിടക്കുന്നത്, നാല് മുതൽ ഒമ്പത് മാസം വരെയാണ് ഓരോ വാഹനത്തിൻ്റേയും കാത്തിരിപ്പ് കാലാവധി. ബിഎംഡബ്ല്യു ഇന്ത്യ, ഓഡി ഇന്ത്യ, ലെക്സസ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള മറ്റ് മിക്ക ആഡംബര കാർ കമ്പനികളും താരതമ്യേന ഇന്ത്യൻ വിപണിയിൽ അധികം വിൽപ്പന പരിചയമില്ല എന്ന വേണമെങ്കിൽ പറയാവുന്ന കമ്പനികൾക്ക് പോലും 2023 വർഷത്തിൽ ഇരട്ട അക്കത്തിൽ എങ്കിലും തങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുവാന സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

2023 നെ സംബന്ധിച്ച് ആഡംബര മോഡലുകൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വർഷം തന്നെയായിരിക്കും. ഈ കലണ്ടർ വർഷത്തിൽ വാഹന വിപണിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ 10 പുതിയ മോഡലുകളാണ് പുറത്തിറക്കാൻ പോകുന്നത്. ബി‌എം‌ഡബ്ല്യു ഇന്ത്യ കഴിഞ്ഞ ആഴ്ച മൂന്നാം തലമുറ X1 പുറത്തിറക്കിയിരുന്നു, ഈ മാസം ആദ്യം 7-സീരീസ്, i-7 സീരീസ് എന്നിവയെല്ലാം പുറത്തിറക്കി. ക്യു8 ഇ-ട്രോണും തുടങ്ങി മറ്റ് ചില മോഡലുകളുമായി ഓഡി ഈ വർഷം അവസാനം വിപണി പിടിക്കാനൊരുങ്ങുന്നുണ്ട്

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ കമ്പനികൾ ഇനി വിദേശത്ത് നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്താനാണ് സാധ്യത. അങ്ങനെ വന്നാഷ രാജ്യത്തെ ആഡംബര വാഹന പ്രേമികളുടെ കാര്യം അവതാളത്തിലായിരിക്കും. വിദേശരാജ്യത്തേക്ക് പോകേണ്ടി വരും

Most Read Articles

Malayalam
English summary
Union budget restructured the import tax of automobiles
Story first published: Thursday, February 2, 2023, 8:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X