പെട്രോൾ കാർ മുക്ത ഇന്ത്യ; അതാണ് ഗഡ്ഗരി കണ്ട സ്വപ്നം! പ്രതിവർഷം 16 ലക്ഷം കോടി ലാഭിക്കാം

പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് ലോകമെമ്പാടുമുള്ള പ്രമുഖ രാജ്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ കൂടുതൽ ക്ലീൻ & ഗ്രീൻ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് ചുവടു വെയ്ക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യുവൽ സെൽ മോഡലുകൾ, CNG മോഡലുകൾ, ഫ്ലെക്സ് ഫ്യുവൽ കാറുകൾ എന്നിങ്ങനെ ഫോസിൽ ഫ്യുവലുകളുടെ ഉപയോഗം ഇല്ലാതെയാക്കാൻ മറ്റു പല ഇതര മാർഗങ്ങളും ഫ്യുവൽ ഓപ്ഷനുകളും ലോക രാഷ്ട്രങ്ങൾ പരീക്ഷിച്ചു വരികയാണ്.

പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് രാജ്യം പൂർണ മോചനം നേടണം എന്ന പ്രഖ്യാപനവുമായി നമ്മുടെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്തെ 36 കോടിയോളം വരുന്ന പെട്രോൾ, ഡീസൽ കാറുകള്‍ നിരത്തിൽ നിന്ന് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിലും അസാധ്യമല്ല എന്ന് ഗഡ്ഗരി മാധ്യമങ്ങളോട് വ്യക്തമാക്കി.

നിലവിൽ ഈ പെട്രോൾ, ഡീസൽ വാഹനങ്ങൾക്കായുള്ള ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി 16 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. എന്നാൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗം ഇല്ലാതെ ആയാൽ ഈ പണം കർഷകരുടേയും ഗ്രാമങ്ങളുടേയും അഭിവൃദ്ധിക്കും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ഉപയോഗിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒട്ടയടിക്ക് പെട്രോൾ, ഡീസൽ മോഡലുകളിൽ നിന്ന് ഇവികളിലേക്ക് മൊത്തമായി ചേക്കേറുക എന്നത് ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. നിലവിലെ രാജ്യത്തെ ഇവി ഇൻഫ്രാസ്ട്രക്ച്ചറാണ് ഇതിനു പിന്നിലെ പ്രധാന വെല്ലുവിളി. കൂടാതെ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി ഇന്നും ഒരു ബിഗിനർ ലെവലിലാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

അതിനാൽ നിലവിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന ഇവികളിൽ പലതും 500 കിലോമീറ്ററിനു മുകളിൽ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നുണ്ട് എങ്കിലും യഥാർഥ ലോക സാഹചര്യങ്ങളിൽ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്ന റേഞ്ച് നൽകാൻ ഇവയ്ക്ക് കഴിയുന്നുല്ല എന്നതും ഒരു പ്രശ്നമാണ്. അതിനാൽ ഹൈബ്രിഡ് മോഡലുകൾ ഈ പരിവർത്തനത്തിന് ഇടനിലക്കാരായി പ്രവർത്തിക്കും.

ഇതു കൂടാതെ, ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്‍ടി 5.0 ശതമാനമായും ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളുടെ നികുതി 12 ശതമാനമായും കുറയ്ക്കാനുള്ള നിർദേശം ധനമന്ത്രാലയത്തിനു നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് മുക്തമാക്കുന്നത് പെട്ടെന്നു നടക്കുന്ന കാര്യമല്ലെങ്കിലും അതിനായി കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കും എന്നും, പ്രവർത്തിക്കും എന്നും ഗഡ്ഗരി പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും മുന്‍പും നിതിന്‍ ഗഡ്ഗരി പല നിര്‍ദേശങ്ങളും പദ്ധതികളും മുന്നോട്ടുവച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതിനു തുല്യമാകും എന്നാണ് പ്രതീക്ഷ എന്ന് ഗഡ്ഗരി മുമ്പ് രാജ്യസഭയിൽ അറിയിച്ചിരുന്നു.

സർക്കാരും അധികൃതരും നാടിന്റെ ഭാവിയെ മുൻനിർത്തിയാണ് ഇവയെല്ലാം ചെയ്യുന്നത്, എങ്കിലും നമ്മുടെ രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഇവയെല്ലാം എത്രമാത്രം പ്രാവർത്തികമാവും എന്ന് കണ്ടറിയണം. സമീപ ഭാവിയിൽ ഒന്നും തന്നെ ഈ പറഞ്ഞ പോലെ പെട്രോൾ, ഡീസൽ കാറുകൾ നിരത്തുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാനുള്ള സാഹചര്യമില്ല. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോസ്കിലൂടെ ഞങ്ങളെ അറിയിക്കുക.

More from DriveSpark

Article Published On: Friday, April 5, 2024, 17:47 [IST]
English summary
Union minister gadkari pledges to eliminate petrol diesel cars from india in future
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X