സബ്‌സിഡി തരുന്ന മന്ത്രി വരെ വാങ്ങി മഹീന്ദ്ര XEV 9e! അന്ന് നോക്കിയത് വെറുതെ അല്ലായിരുന്നുവല്ലേ...
സമീപ കാലത്ത് ഇന്ത്യയില്‍ ഏറ്റവും വലിയ ഹിറ്റായ ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര XEV 9e. ഫ്യൂചറിസ്റ്റിക് രൂപകല്‍പ്പനയും പ്രീമിയം ഇവികളില്‍ കണ്ടുവരുന്ന ഫീച്ചറുകളുമായി വരുന്ന കാര്‍ തല്‍ക്ഷണം ഹിറ്റായി. ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിച്ച മഹീന്ദ്ര XEV 9e വാങ്ങിയവരില്‍ സമ്പന്നരായ വ്യവസായികളും സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരും ഉണ്ടായിരുന്നു. ഈ ഇലക്ട്രിക് എസ്‌യുവി രാഷ്ട്രീയക്കാരുടെയും ഇഷ്ടം പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര ഉരുക്ക് വ്യവസായ മന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി ഈ ഇവി സ്വന്തമാക്കിയതായി കാര്‍ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയമാണെന്ന് ഓര്‍ക്കണം. മഹീന്ദ്ര XUV.e9 പുറത്തിറക്കിയപ്പോള്‍ അവര്‍ ഈ കാര്‍ കേന്ദ്ര മന്ത്രിയെ കാണിച്ചിരുന്നു. വാഹനം പരിശോധിക്കുകയും ഓടിച്ചു നോക്കുകയും ചെയ്ത അദ്ദേഹം വാഹനത്തിന്റെ മൊത്തത്തിലുള്ള അനുഭവത്തില്‍ ആകൃഷ്ടനാകുകയും ചെയ്തു. മഹീന്ദ്ര ഓട്ടോമോട്ടീവ് വളരെ ദൂരം മുന്നോട്ട് പോയെന്ന് അഭിപ്രായപ്പെട്ട കുമാരസ്വാമി XUV.e9 ഇവിയില്‍ അതീവ സന്തുഷ്ടനായത് കൊണ്ടായിരിക്കാം ഇത് സ്വന്തമാക്കിയതെന്ന് കരുതുന്നു.

എച്ച്ഡി കുമാരസ്വാമി അടുത്തിടെ തന്റെ വാഹനങ്ങള്‍ക്ക് വാഹന പൂജ നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിലും റീലുകളിലും ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു വാഹനം മഹീന്ദ്ര XUV.e9 ആയിരുന്നു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയുടെ പൂമുഖത്ത് ഭാര്യയോടൊപ്പം കുമാരസ്വാമി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു പൂജാരി വാഹനങ്ങള്‍ക്ക് പൂജ നടത്തുന്നുണ്ടായിരുന്നു. നവരാത്രിയുടെ ഒമ്പതാം ദിവസമാണ് ആയുധ പൂജ നടത്തുന്നത്.
ദിവസവും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും ആയുധങ്ങള്‍ക്കും ആദരവ് പ്രകടിപ്പിക്കുന്നതിനാണിത്. കാലക്രമേണ ആയുധങ്ങളുടെ നിര്‍വചനവും മാറിയതിനാല്‍ വാഹനങ്ങളും ഇപ്പോള്‍ പലരും പൂജിക്കാറുണ്ട്. മന്ത്രിയുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ അദ്ദേഹത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതുമായ വാഹനങ്ങള്‍ക്ക് പൂജ നടത്താന്‍ അദ്ദേഹം തീരുമാനിച്ചതാകാം. മന്ത്രി വസതിക്ക് മുന്നില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ്, രണ്ട് മാരുതി സുസുക്കി സിയാസ് സെഡാനുകള്‍ എന്നിവക്കൊപ്പമാണ് മഹീന്ദ്ര XUV.e9 കാണപ്പെട്ടത്.

ഈ കാറുകളെല്ലാം വെള്ള നിറത്തിലുള്ളതാണ്. എല്ലാ വാഹനങ്ങളുടെയും ബോണറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ചിഹ്നമുണ്ട്. ഇതിനാലാണ് മഹീന്ദ്ര XUV.e9 എച്ച്ഡി കുമാരസ്വാമിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാകാമെന്ന് അനുമാനിക്കപ്പെടുന്നത്. മഹീന്ദ്രയുടെ എസ്‌യുവി നിരയിലെ ഏറ്റവും ഫീച്ചര്‍ റിച്ചായ എസ്‌യുവിയാണ് XEV 9e.
മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV.e9 നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഈ ഇലക്ട്രിക് എസ്യുവി ലഭ്യമാകുന്നത്. താഴ്ന്ന വേരിയന്റുകളില്‍ 59 kWh ബാറ്ററി പായ്ക്കും, ഉയര്‍ന്ന വേരിയന്റുകളില്‍ 79 kWh ബാറ്ററിയും ലഭിക്കുന്നു. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

വലിയ 79 kWh വേരിയന്റ് 282 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്നു. ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 542 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് 656 കിലോമീറ്ററുമാണ് റേഞ്ച് അവകാശപ്പെടുന്നത്.ഏറ്റവും ഫീച്ചര്‍ റിച്ചായ ക്യാബിനാണ് ഇതില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡില്‍ 12.30 ഇഞ്ച് വലുപ്പമുള്ള മൂന്ന് വലിയ സ്‌ക്രീനുകള്‍ ഇതിനുണ്ട്. മഹീന്ദ്ര ഇതിനെ 'സിനിമാസ്‌കോപ്പ് കോക്ക്പിറ്റ്' എന്നാണ് വിളിക്കുന്നത്.
കൂടാതെ, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി രണ്ട് സ്‌ക്രീനുകളും മഹീന്ദ്ര നല്‍കുന്നുണ്ട്, ഇത് വിനോദം ഉറപ്പാക്കുന്നു. വിഷന്‍എക്‌സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍ (MAIA) , ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 GB റാം, 128 GB ഇന്റേണല്‍ സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
ഈ എസ്‌യുവിയില്‍ ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), 360-ഡിഗ്രി ക്യാമറ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറൈറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളോടുകൂടിയ ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.
മന്ത്രി കുമാരസ്വാമി വാങ്ങിയത് വലിയ ബാറ്ററി പായ്ക്കുള്ള ഉയര്‍ന്ന വേരിയന്റാകാനാണ് സാധ്യത. നിലവില്‍ മഹീന്ദ്ര XEV 9e ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില 21.90 ലക്ഷം രൂപയാണ്. റേഞ്ച് ടോപിംഗ് വേരിയന്റിന് 31.25 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.


Click it and Unblock the Notifications








