വഴി മാറിക്കോ ഇലക്ട്രിക്,ഹൈബ്രിഡ് വണ്ടി വരുന്നുണ്ടേ; കേന്ദ്രത്തിൻ്റെ പുതിയ നിബന്ധന കേട്ടോ

രാജ്യത്ത് ഇലക്ട്രിക്,ഹൈബ്രിഡ് വാഹനങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ എല്ലാ ബ്രാൻഡുകളും തങ്ങളുടേതായ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ മത്സരിക്കുകയാണ്. എന്നാൽ ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾക്ക് പുതിയ ഒരു നിബന്ധന വച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത തന്നെ ഐസിഇ എഞ്ചിനെ പോലെ വലിയ ശബ്ദമില്ല എന്നതാണ്. എന്നാൽ ഇപ്പോൾ കേന്ദ്ര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്ന നിബന്ധന എന്താണെന്ന് വച്ചാൽ രാജ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാനാണ് പദ്ധതി. നിശബ്ദമായി വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പല അപകടങ്ങളും സംഭവിച്ചതിൻ്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ഉത്തരവ്.

ഇവി അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ നിശ്ചിതശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഘടിപ്പിക്കാനാണ് കേന്ദ്രത്തിൻ്റെ നിർദേശം. 2026 ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ മോഡൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കുന്നതിനൊപ്പം തന്നെ 2027 ഒക്ടോബറോടെ എല്ലാ ഇവി,ഹൈബ്രിഡ് മോഡലുകളിലെല്ലാം തന്നെ ഘടിപ്പിക്കാൻ കർശന നിയമം പുറത്തിറക്കും.

Sound mandatory for electric hybrid vehicles

ഇലക്ട്രിക് കാറുകള്‍ പൂര്‍ണമായും ബാറ്ററികളിലും ഇലക്ട്രിക് മോട്ടോറുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഓപ്ഷനായാണ് ഇവികള്‍ കണക്കാക്കപ്പെടുന്നത്. മറുവശത്ത്, ഹൈബ്രിഡ് കാറുകളില്‍ പെട്രോള്‍/ഡീസല്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവയുടെ സംയോജനമാണ് നമുക്ക് കാണാന്‍ സാധിക്കും.

മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.

Sound mandatory for electric hybrid vehicles

പെട്രോള്‍/ഡീസല്‍ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് കാറുകള്‍ നോണ്‍-ഹൈബ്രിഡ് മോഡലുകളേക്കാള്‍ മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര,വിക്ടോറിസ് എന്നിവയെല്ലാം തന്നെ ഉദാഹരണം. ഈ കാറുകള്‍ ലിറ്ററിന് 28 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

പരിസ്ഥിതിക്ക് നല്ലത് ഏത് ഓപ്ഷനാണെന്ന് ചോദിച്ചാല്‍ ഇവിയാണെന്ന് പറയേണ്ടി വരും. ടെയില്‍ പൈപ്പ് എമിഷന്‍ പൂജ്യം ആയതിനാല്‍ പരിസ്ഥിതിക്ക് ഏറ്റവും മികച്ച ഓപ്ഷനായി ഇലക്ട്രിക് കാറുകള്‍ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും വൈദ്യുതി ഉല്‍പ്പാദനം കല്‍ക്കരിയുടെയും മറ്റ് ഫോസില്‍ ഇന്ധനങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരോക്ഷമായി മലിനീകരണത്തിന് കാരണമാകുന്നുവെന്നും ചിലര്‍ വിമര്‍ശിക്കാറുണ്ട്.

Sound mandatory for electric hybrid vehicles

സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് നഗരത്തിലെ ട്രാഫിക്കില്‍ ഇലക്ട്രിക് മോഡ് ഉപയോഗിച്ച് 20-25 കി.മീ/ലിറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇവ സ്വയം ചാര്‍ജാകുന്നതില്‍ ചാര്‍ജിംഗ് ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ സ്വയം ചാര്‍ജ് ചെയ്യുന്നതിനാല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ അന്വേഷിച്ച് നടക്കേണ്ട കാര്യമില്ലെന്ന് സാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 29, 2025, 19:53 [IST]
English summary
Union ministry to make sound mandatory for electric and hybrid vehicles details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X