നയം വ്യക്തമാക്കി ഗതാഗത മന്ത്രി ഗഡ്കരി; യാത്ര BMW iX ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിയില്‍

രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനുറച്ചാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രവര്‍ത്തിക്കുന്നത്. ഗഡ്കരി നടത്തുന്ന പല പ്രസ്താവനകളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം, ഫ്‌ലെക്‌സ് ഇന്ധനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറുകള്‍ തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് നിതിന്‍ ഗഡ്കരി. അദ്ദേഹം പലപ്പോഴും ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പറയുന്ന നിലപാട് വ്യക്തമായി ചെയ്ത് കാണിക്കാന്‍ ചില പരിപാടികളില്‍ നിതിന്‍ ഗഡ്കരി ഇലക്ട്രിക് വാഹനങ്ങളില്‍ എത്താറുണ്ട്. അടുത്തിടെ അത്തരമൊരു പരിപാടിയില്‍ മന്ത്രി നിതിന്‍ ഗഡ്കരി ഒരു ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയിലാണ് വന്നിറങ്ങിയത്.

നയം വ്യക്തമാക്കി ഗതാഗത മന്ത്രി ഗഡ്കരി; യാത്ര BMW iX ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിയില്‍

ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയുടെ ചിത്രം carcrazy.india അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന എസ്‌യുവിയുടെ രജിസ്‌ട്രേഷന്‍ നമ്പറില്‍ നിന്ന് ഉടമയുടെ പേര് ഞങ്ങള്‍ ഓണ്‍ലൈനായി പരിശോധിച്ചു. നാഗ്പൂര്‍ ആസ്ഥാനമായുള്ള CIAN അഗ്രോ ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബിഎംഡബ്ല്യു കാര്‍. കേന്ദ്ര മന്ത്രിയായ നിതിന്‍ ഗഡ്കരി നിലവില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. മന്ത്രി ഇത് യഥാര്‍ത്ഥത്തില്‍ സ്ഥാപനത്തിന്റെ പേരിലാണോ വാങ്ങിയതെന്ന് വ്യക്തമല്ല.

ഒരുപക്ഷേ സ്ഥാപനം അവരുടെ സ്വന്തം ആവശ്യത്തിനാണോ വാങ്ങിയതെന്നും അറിവായിട്ടില്ല. സാഹചര്യം എന്തുമാകട്ടെ നിതിന്‍ ഗഡ്കരി സംസാരിക്കുന്ന കാര്യം ഒരിക്കല്‍ കൂടി പ്രവര്‍ത്തിച്ച് കാണിക്കുന്ന കാഴ്ച നല്ലതാണെന്നാണ് ചിത്രത്തെ കുറിച്ച് ചിലര്‍ അഭിപ്രായപ്പെടുന്നത്. ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയില്‍ മന്ത്രി വേദിയിലെത്തുന്നു. എന്നാല്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രത്തില്‍ ഇലക്ട്രിക് എസ്‌യുവിക്കരികെ നിതിന്‍ ഗഡ്കരിയെ നമുക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍ അത് നിതിന്‍ ഗഡ്കരിയുടേതാണെന്ന് പരാമര്‍ശിക്കുന്നുണ്ട്.

നയം വ്യക്തമാക്കി ഗതാഗത മന്ത്രി ഗഡ്കരി; യാത്ര BMW iX ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിയില്‍

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഒരു വര്‍ഷം മുമ്പാണ് iX ഇലക്ട്രിക് എസ്യുവി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. 1.16 കോടി രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചത്. AWD സവിശേഷതയോടെ വരുന്ന ഓള്‍ ഇലക്ട്രിക് എസ്എവി (സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വെഹിക്കിള്‍) ബ്രാന്‍ഡുകളാണ് ബിഎംഡബ്ല്യു iX. പല ബിഎംഡബ്ല്യു കാറുകളേയും പോലെ iX ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നില്ല. ഇത് ഒരു സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ്) ആയിട്ട് എത്തിച്ചാണ് രാജ്യത്ത് വില്‍ക്കുന്നത്.

സിബിയു ആയി എത്തുന്നതിനാലാണ് മോഡലിന് ഇത്ര വില ഉയരാനുള്ള കാരണം. കാറിന്റെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മാസം മാത്രമാണ് ഡെലിവറി ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ കണ്ട ഗഡ്കരിയുടെ കമ്പനിയുടെ ബിഎംഡബ്ല്യു iX 2022 ജൂണിലാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു ഓള്‍-ഇലക്ട്രിക് എസ്‌യുവിയായ ബിഎംഡബ്ല്യു iX-ന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കുന്നത്. അവയിലൊന്ന് ഫ്രണ്ട് ആക്സിലിലും മറ്റൊന്ന് പിന്‍ ആക്സിലിലും ഘടിപ്പിച്ചിരിക്കുന്നു.

മിക്ക ഇലക്ട്രിക് കാറുകളേയും പോലെ സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷനുമായാണ് ഇത് വരുന്നത്. പേഴ്‌സണല്‍, സ്‌പോര്‍ട്, എഫിഷ്യന്റ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാണ് ഇത് വരുന്നത്. വെറും 6.1 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയും. ഇത് മാരക വേഗതയായി പറയാന്‍ ഒക്കില്ലെങ്കിലും പക്ഷേ, ഈ സെഗ്മെന്റിലെ പല എസ്‌യുവികളേക്കാളും വേഗത ഇതിനുണ്ട്. ഇലക്ട്രിക് മോട്ടോര്‍ 326 bhp-യുടെ സംയുക്ത പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു.

ഈ ഇലക്ട്രിക് എസ്‌യുവി 425 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഇത് എസി, ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 150 kW ഡിസി ചാര്‍ജര്‍ ഉപയോഗിച്ച്, കാര്‍ വെറും 31 മിനിറ്റിനുള്ളില്‍ 0-80 ശതമാനം ചാര്‍ജ് ചെയ്യാം. അല്ലെങ്കില്‍ വെറും 10 മിനിറ്റിനുള്ളില്‍ 95 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഒരു 50 kW ഡിസി ചാര്‍ജറിന് ബാറ്ററികള്‍ 80 ശതമാനമായി ചാര്‍ജ് ചെയ്യാന്‍ 73 മിനിറ്റും എസി ചാര്‍ജറിന് ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 7 മണിക്കൂറും എടുക്കും.

Most Read Articles

Malayalam
English summary
Union transport minister nitin gadkari practice what he preaches new ride is bmw ix electric suv
Story first published: Wednesday, December 7, 2022, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X