ധര്‍മേന്ദ്ര പറഞ്ഞ ഫ്ലൈറ്റീന്ന് വീണ ടയര്‍ ദേ ഇവിടുണ്ട്... ടേക്കോഫിനിടെ ടയര്‍ ഊരിത്തെറിക്കുന്ന വീഡിയോ വൈറല്‍
മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി എന്റര്‍ടെയിനര്‍ പടങ്ങളില്‍ ഒന്നാണ് ഷാഫി സംവിധാനം ചെയ്ത പുലിവാല്‍ കല്ല്യാണം. സിനിമയില്‍ നായകനായ ജയസൂര്യയേക്കാള്‍ സ്‌കോര്‍ ചെയ്തത് മണവാളനായി എത്തിയ സലീംകുമാറും ധര്‍മേന്ദ്രയായി അഭിനയിച്ച കൊച്ചിന്‍ ഹനീഫയുമാണ്. ഇരുവരുടെയും കോംബിനേഷന്‍ സീനുകള്‍ എപ്പോള്‍ കണ്ടാലും പ്രേക്ഷകരില്‍ ചിരി പടര്‍ത്തും.
സിനിമയില്‍ സലീം കുമാറിന്റെ കഥാപാത്രം തിരിച്ച് നാട്ടിലെത്തുമ്പോള്‍ റോഡിലൂടെ ഒരു ടയര്‍ ഉരുണ്ടുപോകുന്നത് കണ്ട് തന്റെ കാറിന്റെ ടയറാണെന്ന് കരുതി പിറകെ പായുന്ന കൊച്ചിന്‍ ഹനീഫയെ കാണാം. ഉരുണ്ട് നീങ്ങിയ ടയര്‍ ചെന്നിടിച്ച സൈക്കിളുകാരന് പണം നല്‍കി തിരികെയെത്തുമ്പോള്‍ അത് കാറിന്‍േറതല്ലെന്ന് മനസ്സിലാക്കി ധര്‍മേന്ദ്ര പറയുന്ന ഡയലോഗുണ്ട്. 'ഈ ടയര്‍ ഏതാണ്, ഇനി ഫൈ്‌ലറ്റീന്ന് വീണതാണോ' എന്നാണ് ചോദിക്കുന്നത്.

ഇത്രയും പറഞ്ഞ് വന്നത് ഈ ഡയലോഗില്‍ പറഞ്ഞ പോലെ തന്നെ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന് യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് ജെറ്റ് വിമാനത്തിന്റെ ടയറാണ് ഊരി താഴെ വീണത്. വിമാനത്തില്‍ നിന്ന് ഊരിത്തെറിച്ച ടയര്‍ സ്റ്റാഫ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് പതിച്ചത്.
ടയര്‍ വീണ് പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന എയര്‍പോര്‍ട്ട് ജീവനക്കാരുടെ നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ ജപ്പാനിലേക്ക് പോവുകയായിരുന്ന വിമാനം ലോസ് ആഞ്ചലസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. പ്രാദേശിക സമയം ഉച്ച 1:30-നായിരുന്നു എമര്‍ജന്‍സി ലാന്‍ഡിംഗ്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ചക്രം താഴെ വീഴുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബോയിംഗ് 777 വിമാനമായിരുന്നു ഈ സംഭവത്തില്‍ ഉള്‍പ്പെട്ടത്. 249 പേരുമായി ജപ്പാനിലെ ഒസാക്കയിലേക്ക് പോകുകയായിരുന്നു വിമാനം. 235 യാത്രക്കാരും 10 ഫൈ്‌ലറ്റ് അറ്റന്‍ഡര്‍മാരും നാല് പൈലറ്റുമാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചത്.
വിഷയത്തില്‍ എഫ്എഎ അന്വേഷണം നടത്തും. അന്നേദിവസം വൈകീട്ട് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഒസാക്കയിലേക്ക് അയച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോ എയര്‍പോര്‍ട്ടില്‍ ടയര്‍ വീണ് കേടായ കാറുകളുടെ ഉടമകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും യുനൈറ്റഡ് എയര്‍ലൈന്‍സ് വ്യക്തമാക്കി.
വിമാനത്തിന്റെ ടയര്‍ ഊരി വീഴാനുണ്ടായ കാരണം അവര്‍ വിശദീകരിച്ചിട്ടില്ല.
ഏതായാലും എയര്‍ക്രാഫ്റ്റ് രംഗത്തെ അതികായന്‍മാരായ ബോയിംഗിന് വീണ്ടും ചീത്തപ്പേരായിരിക്കുകയാണ് ഈ സംഭവം. ഈ വര്‍ഷം തുടക്കത്തില്‍ ടേക്കോഫ് ചെയ്യാനിരിക്കേ അലാസ്‌ക എയര്‍ലെന്‍സിന്റെ ഡോര്‍ തകര്‍ന്ന് വീണ സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബോയിംഗിന്റെ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച 737 മാക്‌സ് ജെറ്റ് ആയിരുന്നു ഈ അപകടത്തില്‍ ഉള്‍പ്പെട്ടത്. രണ്ട് വ്യത്യസ്ത ദാരുണ അപകടങ്ങള്‍ക്ക് ഈ വിമാനം കാരണമായതായാണ് പറയപ്പെടുന്നത്.
2018-ല്‍ ലയണ്‍ എയര്‍ വിമാനം തകര്‍ന്ന് 189 പേരാണ് മരിച്ചത്. പിറ്റേ വര്‍ഷം എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്ന് 157 പേരും മരിച്ചു. ഏതായാലും ഇവിടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിമാന ടയര്‍ ഊരി വീണുണ്ടായ അപകടത്തില്‍ അത്യാഹിതമൊന്നും സംഭവിക്കാത്തത് ഭാഗ്യമായി. ഇത്തരമൊരു സാഹചര്യത്തെ ധൈര്യസമേതം നേരിട്ട വിമാനത്തിലെ സ്റ്റാഫുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ഒരു വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








