വണ്ടി ഇടിച്ച് കടന്നാലും മനുഷത്വമുണ്ടെന്നതിനുള്ള തെളിവാണിത്
പാർക്കിംഗ് എന്നതൊരു മെനക്കെട്ട ജോലിയാണ്. പാർക്കിംഗ് സ്ഥലം തേടിയുള്ള നടപ്പും വല്ലയിടത്തും പാർക്കിംഗ് ചെയ്ത് പോയാലോ വാഹനത്തിന് കേടുവരുത്തുമോ എന്ന ഭീതിയും എന്തോക്കെ നൂലാമാലകളാണ്. റോങ് സൈഡീലാണ് പാർക്ക് ചെയ്തതെങ്കിൽ കാണാം ഫൈൻ അടിച്ചിട്ട്, അല്ലെങ്കിൽ വാഹനം തന്നെ സ്ഥലത്തു കാണില്ല.
ഹാരിപോർട്ടറിൽ തകർത്തഭിനയിച്ച ബുള്ളറ്റ് 500
എന്തോക്കെ റിസ്കുകളാണ് വാഹനമെടുത്തോന്ന് പുറത്തിറങ്ങിയാൽ. പാർക്ക് ചെയ്ത് തിരിച്ച് വരുമ്പോൾ കാണുന്ന കേടുപാടുകളാണ് മറ്റൊരു പ്രശ്നം. ആരും മനപൂർവ്വം ചെയ്യുന്നതല്ലെങ്കിൽ കൂടിയും ഹൃദയഭേദകമായ കാഴ്ചയാണിത്. അങ്ങനെ നിങ്ങളുടെ ബൈക്ക് പാർക്ക് ചെയ്ത് പോയി തിരിച്ചെത്തിയപ്പോൾ ടെയിൽ ലാമ്പോ ഇന്റിക്കേറ്ററോ ഉടഞ്ഞ് കിടക്കുന്നത് കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അത്തരത്തിലുള്ള ഒരു സംഭവമാണിവിടെ വിവരിക്കുന്നത്.

ഒട്ടുമിക്കയാളുകൾക്കും ഇത് സംഭവിച്ചുകാണാം. ചെന്നൈ രാജിവ് ഗാന്ധി ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപം ബുള്ളറ്റ് പാർക്ക് ചെയ്ത് പോയ മാർക് ക്നൈറ്റ് എന്നയാൾക്കാണിത് സംഭവിച്ചിരിക്കുന്നത്. തിരിച്ചെത്തിയപ്പോൾ കണ്ടതോ ടെയിൽലാമ്പ് ഉടഞ്ഞ് കിടക്കുന്നതായിട്ട്.

ഹൃദയം തകരുന്ന കാഴ്ചയാണെങ്കിലും ബൈക്കിൽ വെച്ച് പോയ ഹെൽമെറ്റിൽ ഒരു കുറിപ്പ് തിരുകി വച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.

തുറന്ന് നോക്കിയപ്പോൾ അതൊരു ക്ഷമാപണമായിരുന്നു. കേടുപാടുകൾ വരുത്തിയതിന് ക്ഷമിക്കണമെന്നും കൂട്ടത്തിൽ ഇരുന്നൂറ് രൂപയും വച്ചിട്ടുണ്ടായിരുന്നു.

കത്തിന്റെയുടമ ആരെന്ന് തനിക്കറിയില്ലെന്നും ഈ കുറിപ്പു കണ്ടപ്പോൾ അയാളോട് മതിപ്പാണ് തോന്നിയതെന്നും മാർക്ക് വ്യക്തമാക്കി.

ആ അജ്ഞാതനോടുള്ള നന്ദിസൂചകമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാനും മാർക്ക് മറന്നില്ല.

വാഹനത്തിന് എന്ത് സംഭവിച്ചാലും തന്നെ തിരിഞ്ഞ് നോക്കാതെ സ്ഥലം വിടുന്നവരാണ് മിക്കവരും. ഇങ്ങനേയും മനുഷത്ത്വമുളളവരുണ്ടല്ലോ എന്നോർത്തു പോവുകയാണെന്ന് മാർക്ക് പോസ്റ്റിൽ പരാമർശിച്ചു.

നല്ല മനുഷരും ഉണ്ടെന്നതിനുള്ള തെളിവുകളാണിത് എന്നുകൂടി മാർക്ക് കൂട്ടിചേർത്തു. ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യാനുള്ള അഭ്യർത്ഥനയാണ് മാർക്കിനുള്ളത്.

കാരണം അജ്ഞാതൻ ഈ പോസ്റ്റ് കാണാൻ ഇടയായാൽ തന്റെ നന്ദിസൂചകമായി ഈ പോസ്റ്റിനെ കരുതിക്കോളും എന്ന വിശ്വാസമാണ് മാർക്കിനുള്ളത്.

ബൈക്കുകളെ പ്രയണിച്ചു; ഒടുവിൽ ബൈക്ക് തന്നെ അന്തകനായി

320 അടി ഉയരത്തിലുള്ള മലകയറി ജീപ്പിന്റെ അതിസാഹസികത


Click it and Unblock the Notifications