മാർക്കോ ഹിറ്റോട് ഹിറ്റ്! നായകൻ്റെ പോർച്ചിൽ ഡിഫൻഡറിനൊപ്പം ബിഎംഡബ്ല്യുവും വന്നേക്കും

ഉണ്ണിമുകുന്ദൻ നായകനായി അഭിനയിച്ച മാർക്കോ ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്. ചിത്രം കണ്ട എല്ലാവരുടേയും നോട്ടം പോയിരിക്കുന്നത് ലാൻഡ് റോവർ ഡിഫൻഡറിലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് ഉണ്ണിമുകുന്ദൻ ബിഎംഡബ്ല്യുവിൻ്റെ ix എന്ന മോഡൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ ആണ്. xDrive 40, xDrive 50 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി ഇന്ത്യയിൽ എത്തുന്ന ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിക്ക് 1.21 കോടി രൂപയാണ് പ്രാരംഭ വില വരുന്നത്.

ഇത് കേരളത്തിൽ ലോഞ്ച് ചെയ്തപ്പോൾ താരം ടെസ്റ്റ്ഡ്രൈവ് ചെയ്യാനാണ് താരം ഷോറൂമിൽ എത്തിയത്. ഇതിന് ഏകദേശം 1.47 കോടി രൂപയോളമാണ് ഓൺ-റോഡ് വില. ഇതിൽ ഇൻഷുറൻസിനായി മാത്രം ഏകദേശം 7.18 ലക്ഷം രൂപ വരെ വരുമെന്നാണ് കണക്കുകൾ. ജർമ്മൻ കാർ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാറുകളിലൊന്നാണ് ബിഎംഡബ്ല്യു iX എന്നതിനാൽ തന്നെ ഇത് ആധുനിക കാലത്തെ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമാണ്.

പനോരമിക് ഗ്ലാസ് റൂഫ്, ഡ്രൈവിംഗ് അസിസ്റ്റൻ്റ് പ്രൊഫഷണൽ (ADAS), പാർക്കിംഗ് പ്ലസ് അസിസ്റ്റൻ്റ്, ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 8.5, പേഴ്‌സണൽ അസിസ്റ്റന്റ് പോലുള്ള ഫീച്ചറുകളും വാഹനത്തിലെ യാത്രകൾ ആഡംബര പൂർണമാക്കാനായി നൽകിയിട്ടുണ്ട്. ഇതുകൂടാതെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഹെക്‌സാഗണൽ സ്റ്റിയറിംഗ് വീൽ, ഫ്രെയിംലെസ്സ് ഡോറുകൾ, അപ്ഹോൾസ്റ്ററിക്കുള്ള ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാണ് ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്.

യാത്രക്കാർക്ക് ആഡംബരത്തിൻ്റെ പരകോടിയാണ് വാഹനം സമ്മാനിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. 111.5 kWh ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു ഇലക്ട്രിക് കാറിന്റെ ഹൃദയം. ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ഇതിന് 523 bhp പവറിൽ പരമാവധി 765 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 4-വീൽ ഡ്രൈവ് ഓപ്ഷനുമായാണ് ഇവിയുടെ വരവ്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 575 കിലോമീറ്റർ മുതൽ 635 കിലോമീറ്റർ വരെ റേഞ്ച് നൽകാനും മോഡലിനാവുമെന്നാണ് കമ്പനി പറയുന്നത്.

പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 4.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ബിഎംഡബ്ല്യു iX ഇവിക്കാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 200 കി.മീ. ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 മിനിറ്റിനുള്ളിലെ ചാർജിൽ 145 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ വാഹനത്തിനാവും. കൂടാതെ, 10-80 ശതമാനം ചാർജിംഗ് വെറും 35 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും

ഇന്ത്യൻ വിപണിയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾ സാധാരണക്കാരനും താങ്ങാനാവുന്ന വിലയിൽ ആദ്യം കൊടുത്ത് തുടങ്ങിയവരാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യുവിനെ കൈപിടിച്ച് നടത്തുന്നത് ടിവിഎസാണ്. ഇപ്പോഴിതാ ഷോറൂമിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനായി മോഡൽ നിരയിൽ ഗംഭീര ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ.

G310 GS അഡ്വഞ്ചർ ബൈക്ക് വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്. ഒന്നുകിൽ ഉപഭോക്താവിന് 50,000 രൂപയുടെ ആനുകൂല്യങ്ങൾ നേരിട്ട് നേടാനാവും. അല്ലെങ്കിൽ അവർക്ക് 3 വർഷത്തേക്ക് സർവീസ് കോസ്റ്റ്, 2 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, 5 വർഷത്തെ വാറണ്ടി എന്നിവയാണ് മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് ലഭിക്കുക. ഈ ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാൻ ഏറ്റവും അടുത്ത ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂം സന്ദർശിച്ചാൽ മതിയാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 2, 2025, 19:49 [IST]
English summary
Unni mukundan test drives bmw ix ev video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X