ടൂവീലർ റൈഡർമാർക്ക് ഇനി രാത്രിയിൽ പേടിക്കണ്ട! എൽഇഡി ബ്ലിങ്കർ അവതരിപ്പിച്ച് യുനോ മിൻഡ

ഇരുചക്രവാഹനയാത്രക്കാർക്ക് വേണ്ടിയും വാഹന വിപണിയിൽ ഒരുപാട് സംഭാവനകൾ നൽകുന്ന ബ്രാൻഡാണ് യുനോ മിൻഡ. ഇന്ത്യൻ ആഫ്റ്റർ മാർക്കറ്റിൽ മോട്ടോർസൈക്കിളുകൾക്കായി തങ്ങളുടെ അഡ്വാൻസ്ഡ് എൽഇഡി ബ്ലിങ്കറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്റ്റൈലിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന റൈഡർമാരെ തൃപ്തിപ്പെടുത്തുന്നതിനായി, വളരെ നൂതനമായി തന്നെയാണ് ഈ ബ്ലിങ്കറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പെട്ടെന്നുളള ഇൻസ്റ്റാളേഷൻ, മികച്ച ക്വാളിറ്റി, വിസിബിളിറ്റി എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. സൂര്യവെളിച്ചം കുറവുളള സമയത്തും ഉയർന്ന ട്രാഫിക്കിലുമുള്ള സാഹചര്യങ്ങളിലും വളരെ ഉപകാരപ്പെടും. IP67 റേറ്റിംഗ് ഉള്ള ഇവ വാട്ടർപ്രൂഫും പൊടി പ്രതിരോധശേഷിയുള്ളതുമാണ്, മഴ, മഞ്ഞ്, പരുക്കൻ റോഡ് സാഹചര്യങ്ങൾ എന്നിവയെ നേരിടാൻ നിർമ്മിച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എൽഇഡി ബ്ലിങ്കറുകൾ മിനുസമാർന്നതും അതുല്യവുമായ ഒരു രൂപഭാവത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ഐക്കണിക് റോയൽ മോട്ടോർസൈക്കിളുകളുടെ ശൈലി അനായാസമായി മെച്ചപ്പെടുത്തുകയും ലുക്ക് വർധിപ്പിക്കുകയും ചെയ്യുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് കമ്പനി പറയുന്നത്. റോയലിനായുള്ള യുനോ മിൻഡ അഡ്വാൻസ്ഡ് എൽഇഡി ബ്ലിങ്കറുകൾ ഒരു വർഷത്തെ വാറന്റിയോടെയാണ് വരുന്നത്, 1137 രൂപയാണ് ഇവയുടെ വില. ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് ലഭ്യമാണ്.

uno minda launched new led blinkers

ഇപ്പോൾ മഴക്കാലമായത് കൊണ്ട് ഇരുചക്രവാഹന യാത്രക്കാർ വളരെ ശ്രദ്ധയോടെ വേണം വാഹനമോടിക്കാൻ. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാൻ കാരണമാവുന്നുണ്ട്. ടയറിനും റോഡിനുമിടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും, വെള്ളം മൂടി കിടക്കുന്ന കുഴികള്‍, റോഡിലെ വഴുക്കല്‍ തുടങ്ങി അപകടമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ പതിങ്ങിയിരിപ്പുണ്ട്.

കാഴ്ച്ചയാണ് ഡ്രൈവിംഗിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്ന്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ ഉപയോഗിച്ച് മറ്റ് വാഹന യാത്രക്കാരെ നിങ്ങളുടെ സാന്നിധ്യം അറിയിക്കണം. കുറഞ്ഞ വെളിച്ചത്തിൽ നിങ്ങളുടെ ദൃശ്യപരത വർധിപ്പിക്കുന്നതിനായി റിഫ്ലക്‌ട് ചെയ്യുന്ന അല്ലെങ്കിൽ കടും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും പരിഗണിക്കണം. നല്ലമഴയുള്ള സമയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ സൈഡിൽ ഒതുക്കി എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലങ്ങളിൽ കയറി നിൽക്കുന്നതാവും ഉചിതം.

സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‌തമായി അല്‍പ്പം വേഗത കുറച്ച് വാഹനമോടിക്കാനും ശ്രമിക്കേണം. സ്‌കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ഉദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാൽ വേഗതയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം. അതോടൊപ്പം തന്നെ ബ്രേക്കുകൾ സൗമ്യമായി ഉപയോഗിക്കാനും പഠിക്കണം. ഇവയെല്ലാം ഇരുചക്ര വാഹനത്തിൽ മികച്ച നിയന്ത്രണം നിലനിർത്താൻ റൈഡറിനെ സഹായിക്കും.

നല്ല നിലവാരമുള്ള റൈഡിംഗ് ഗിയറുകൾ ഉപയോഗിക്കാനും ശ്രമിക്കണം. നിലവാരമുള്ള ഫുൾ ഫെയ്‌സ് ഹെൽമറ്റ്, നല്ല ഗ്രിപ്പുള്ള ഗ്ലൗസുകൾ, വാട്ടർപ്രൂഫ് റൈഡിംഗ് ബൂട്ടുകൾ എന്നിവ വാങ്ങുക. കൂടാതെ മഴക്കാലത്ത് ഒരു റെയിൻ കോട്ട് എപ്പോഴും കൈയിൽ കരുതുന്നതും നല്ലതാണ്. ചെറിയ മഴകളിൽ നിന്നും നനയുന്നതും ഇത് തടയും. പിന്നെ മഴപെയ്യുന്നതിനു മുമ്പ് സുരക്ഷിതമായ സ്ഥലത്തെത്താൻ തിരക്കുപിടിക്കുകയും ചെയ്യരുത്. റെയിൻ കോട്ടുണ്ടെങ്കിൽ ഇക്കാര്യം ഒഴിവാക്കാൻ സഹായിക്കും.

മറ്റ് വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. നനഞ്ഞ റോഡുകൾ വാഹനത്തിന്റെ ബ്രേക്കിംഗ് കാര്യക്ഷമത കുറയ്ക്കുന്ന ഒന്നാണ്. അതിനാൽ മറ്റ് വണ്ടികളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങളോടും തടസങ്ങളോടും പ്രതികരിക്കാൻ കൂടുതൽ സമയം നൽകും. ഇത് അപകട സാധ്യത കുറക്കാനും സുരക്ഷിതമായ യാത്രക്കും റൈഡർമാർ മനസിൽ ഓർമിക്കേണ്ട കാര്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 31, 2025, 17:34 [IST]
English summary
Uno minda introduces advanced led blinkers for motorcycles details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X