കാർ സ്വന്തമായിട്ടുളളവരും വാങ്ങാൻ പോകുന്നവരും അറിയേണ്ട കാര്യം; യുനോ മിൻഡയുടെ പുതിയ ഉൽപ്പന്നം കണ്ടോ
വാഹനം വൃത്തിയായി സൂക്ഷിക്കുക എന്നത് വാഹനപ്രേമികളെ സംബന്ധിച്ച് വളരെ നിർബന്ധമുളള കാര്യമാണ്, എന്നാൽ ചിലർ തങ്ങളുടെ വാഹനത്തിന് വേണ്ട പരിഗണന കൊടുക്കാറില്ല എന്നതാണ് സത്യം. വാഹന വിപണിയിലും ആഫ്റ്റർ മാർക്കറ്റിലും കാർ കെയർ ഉൽപ്പനങ്ങൾ നിരവധിയുണ്ട്. മഴക്കാലത്തും വേനൽക്കാലത്തും വാഹനങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള പരിചരണം ആവശ്യമാണ്. വാഹനം വൃത്തിയായി സൂക്ഷിച്ചാൽ അത് വാഹനത്തിൻ്റെ ഭംഗിക്ക് വേണ്ടി മാത്രമല്ല റീസെയിൽ വാല്യു വർധിപ്പിക്കാൻ കൂടിയാണ്. നന്നായി മെയിൻ്റെയിൻ ചെയ്ത വാഹനങ്ങൾക്ക് എപ്പോഴും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ നല്ല വില കിട്ടും.
വാഹനങ്ങളുടെ അകവും പുറവും വൃത്തിയായി സൂക്ഷിക്കാനുള്ള കാർ കെയർ ഉൽപ്പന്നങ്ങളായ കാർ എക്സ്റ്റീരിയർ വാഷ് ഷാംപൂ, വാട്ടർലെസ് വാഷ്, എക്സ്റ്റീരിയർ പോളിഷ്, ഗ്ലാസ് ആന്റി-ഫോഗ് സ്പ്രേ, വിൻഡ്‌ഷീൽഡ് ക്ലീനർ ഫോം, സിൽവർ നാനോ സാങ്കേതികവിദ്യയുള്ള കാർ എസി വെന്റ് ഹൈജീൻ ഫോം, വൃത്തിയുള്ള ഇന്റീരിയറിനായി ആന്റി-ബാക്ടീരിയൽ ഇന്റീരിയർ ഫോം, ഓൾ-പർപ്പസ് ഷൈനർ,എന്നിവയെല്ലാം ലഭ്യമാക്കുന്ന ബ്രാൻഡാണ് യുനോ മിൻഡ.

ഓട്ടോമോട്ടീവ് കെയർ മേഖല അതിവേഗം വളരുകയും ഉപഭോക്താക്കൾ വാഹനങ്ങളുടെ മെയിൻ്റെനസിന് കൂടുതൽ മുൻഗണന നൽകുകയും ചെയ്യുന്നത് കൊണ്ട് തന്നെ, വിശ്വസനീയ ബ്രാൻഡുകൾക്കുള്ള ആവശ്യകത വിപണിയിൽ വർദ്ധിച്ചുവരികയാണ്. പുതിയ കാർ കെയർ ലൈൻ ആന്തരികവും ബാഹ്യവുമായ ആപ്ലിക്കേഷനുകൾക്കായിട്ടുളള മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് യുനോ മിൻഡ ലിമിറ്റഡിലെ സെയിൽസ് & ഡിസ്ട്രിബ്യൂഷൻ (ആക്സസറീസ്) മേധാവി കർണ മാർക്കൻ അഭിപ്രായപ്പെട്ടത്.
യുനോ മിൻഡയുടെ പുതിയ കാർ കെയർ സൊല്യൂഷനുകളുടെ ഉൽപ്പന്നങ്ങൾ എല്ലാ മുൻനിര ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്. ആന്റി ബാക്ടീരിയൽ ഇന്റീരിയർ ഫോമിന് 549 രൂപയാണ് വില. ഓൾ-പർപ്പസ് ഷൈനറിന് 499 രൂപയാണ് വിലയെങ്കിൽ ഓട്ടോ ഷൈൻ വാക്സിന് 249 രൂപയാണ്. ഏസിയുടെ വൃത്തിക്ക് വേണ്ടിയുള്ള AC വെന്റ് ഹൈജീൻ ഫോമിൻ്റെ വില 749 രൂപയാണ്. അതോടൊപ്പം തന്നെ ഇൻ്റീരിയറിലെ ഡാഷ്ബോർഡും ലെതർ എലമെൻ്റുകളുടെ വൃത്തിക്ക് വേണ്ടിയുള്ള ല്വിക്കിഡിന് 259 രൂപയാണ്.
കാർ കഴുകുമ്പോൾ ഉപയോഗിക്കുന്ന എക്സ്റ്റീരിയർ ഷാംപുവിൻ്റെ വില 159 രൂപയാണ്. മഴക്കാലത്ത് നിങ്ങളുടെ കാറിൻ്റെ ഗ്ലാസിൽ വില്ലനായി വരുന്നതാണ് ഫോഗും മിസ്റ്റും. അത് ഒഴിവാക്കാൻ യുനോ മിൻഡയുടെ വിൻഡ്ഷീൽഡ് ഡി-മിസ്റ്റർ വാങ്ങി ഉപയോഗിക്കുന്നത് നല്ലതാണ്. വിൻഡ്ഷീൽഡ് ഫോം ക്ലീനറിന് വേണ്ടി 529 രൂപയാണ് മുടക്കേണ്ടത്. അതിനൊപ്പം തന്നെ 349 രൂപയ്ക്ക് വാർട്ടർലെസ് വാഷ് വാങ്ങുന്നത് കാറിൻ്റെ എക്സ്റ്റീരിയർ ഭംഗിയായി സൂക്ഷിക്കാൻ സാധിക്കും
ഫുഡ് റാപ്പറുകൾ, പൊടി അല്ലെങ്കിൽ ഇലകൾ പോലുള്ള ഏതെങ്കിലും അവശിഷ്ടങ്ങൾ കാറിനകത്തുണ്ടെങ്കിൽ അത് നീക്കം ചെയ്തുകൊണ്ട് വേണം ഇന്റീരിയർ ക്ലീനിംഗ് തുടങ്ങാൻ. കാറിന്റെ അകത്തളം വൃത്തിയാക്കി ഇവിടുന്ന് തുടങ്ങുന്നതാണ് നല്ലത്. സീറ്റുകൾ, ഫ്ലോർ മാറ്റുകൾ, കാർപെറ്റുകൾ, മറ്റ് പ്രദേശങ്ങൾ എന്നിവ നന്നായി വൃത്തിയാക്കാൻ ബ്രഷ് അറ്റാച്ച്മെൻറുള്ള ഒരു വാക്വം ക്ലീനർ ഉപയോഗിക്കുന്നത് ഈ പണി കൂടുതൽ എളുപ്പമാക്കും.
കാറിന്റെ ഫ്ലോർ, ഡാഷ് ബോർഡ്, എസി വെന്റുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകളും ഫംഗസുകളുമുള്ളത്. ആയതിനാൽ ഡിസ്ഇൻഫെക്റ്റിംഗ് വൈപ്പുകൾ ഉപയോഗിച്ച് ഇന്റീരിയറിലെ എല്ലാ ഭാഗവും വൃത്തിയാക്കേണ്ടതും അത്യാവിശ്യമാണ്. ഈ പ്രക്രിയ എല്ലാ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുക മാത്രമല്ല, ഇവയുടെ വളർച്ചയെ ഒരു പരിധിവരെ തടയുകയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








