ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ട്രാഫിക് നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നത്, എന്നാൽ അവ വിശദമായി വായിക്കാൻ മിക്ക ആളുകളും ശ്രദ്ധിക്കുന്നില്ല.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

ഈ ശ്രദ്ധക്കുറവ് അവസാനം നിയമ ലംഘനത്തിലും അതിന് പിഴ അടയ്ക്കുന്നത് വരെ കൊണ്ടെത്തിക്കും. ഇത് മാത്രമല്ല, ഈ നിയമങ്ങൾ ലംഘിച്ചതിന് ചുമത്തുന്ന പിഴകൾ മിക്കതും യുക്തിക്ക് നിരക്കാത്തതാണ്.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

മിക്ക ആളുകളും എന്തുകൊണ്ടാണ് ഇവയെക്കുറിച്ച് അറിയാത്തത് അല്ലെങ്കിൽ തെറ്റിദ്ധാരണകൾ ഉള്ളതെന്ന് മനസിലാക്കാൻ ട്രാഫിക് നിയമങ്ങൾ അടുത്തറിയാം.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

ട്രാഫിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിൽ ഡെൽഹി ഹൈക്കോടതി വാഹനങ്ങളിൽ നിന്നും ടിന്റഡ് ഗ്ലാസുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

ടിന്റഡ് ഗ്ലാസുകളുള്ള വാഹനങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തികൾ നടക്കാൻ കൂടുതൽ സാധ്യയുണ്ട് എന്നായിരുന്നു കേസിന്റെ വാദം. മാസങ്ങൾക്കുള്ളിൽ, എല്ലാ കാറുകളിൽ നിന്നും ടിന്റഡ് ഗ്ലാസുകൾ നീക്കം ചെയ്തു.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പോലും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാൽ ഈ നിയമം ലംഘിച്ചതിന് പിഴ 500 മുതൽ 1,500 രൂപ വരെ പിഴ മാത്രമാണ്.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

റോഡിൽ വാഹനം ഓടിക്കുമ്പോൾ എയർ ഹോൺ ഉപയോഗിക്കുന്നതിനാകട്ടെ 5,000 മുതൽ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. ട്രാഫിക് സിഗ്‌നലിൽ, റെഡ് ലൈറ്റ് ലംഘിച്ചതിന് പിഴ 1,000 മുതൽ 5,000 രൂപ വരെയാണ്.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

ഇത് വീണ്ടും ആവർത്തിച്ചാൽ ഓരോ തവണയും പിഴ ഇരട്ടിക്കാം, അതായത് ആദ്യ തവണ 1,000 രൂപയാണ് പിഴ എങ്കിൽ അടുത്ത തവണ ഇതേ ലംഘനത്തിന് പിഴ 2,000 മുതൽ 10,000 രൂപ വരെയാവാം.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

രാത്രിയിൽ ഉയർന്ന ബീം ഹെഡ്ലൈറ്റുകളുടെ ഉപയോഗത്തിന് വെറും 500 രൂപ പിഴയടക്കേണ്ടി വരും, പക്ഷേ റിപ്പോർട്ടുകൾ പ്രകാരം, റോഡപകടങ്ങളുടെ പ്രധാന കാരണം ഇതാണ്, ഇത് വളരെ അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ രാത്രിയിൽ ഹെഡ്‌ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നത് ഇതിലും വലിയ കുറ്റമാണ്.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

ഇത് ഒന്ന് ശ്രദ്ദക്കുക, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെ നിങ്ങൾ വാഹനം ഓടിക്കുകയാണെങ്കിൽ, ഇതിന് 10,000 രൂപ വരെ പിഴ ഈടാക്കാം, പക്ഷേ നിങ്ങളുടെ വാഹനം അനുവദനീയമായ പരിധിക്കപ്പുറം പുക പുറന്തള്ളുന്നുവെങ്കിൽ, നിങ്ങളിൽ 500 രൂപ മാത്രമേ പിഴ ഈടാക്കൂ.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

സൈലൻസറില്ലാതെ വാഹനം ഓടിക്കുന്നത് വലിയ നഗരങ്ങളിൽ ഗൗരവമായി കണക്കാക്കപ്പെടുന്ന ശബ്ദ മലിനീകരണത്തിന് 500 മുതൽ 1,500 രൂപ വരെ ഇതിന് പിഴ ഈടാക്കും.

ചില ട്രാഫിക് നിയമങ്ങളും വിചിത്ര പിഴകളും

കാറിനുള്ളിൽ പുകവലി ട്രാഫിക് നിയമത്തിന്റെ ലംഘനമാണ്. കാറിനുള്ളിൽ പുകവലിച്ചതിന് ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അയാൾക്ക് 500 രൂപ പിഴ നൽകേണ്ടിവരും. ഇത് പുകവലിക്കാരന് മാത്രമല്ല, കാറിലോ പുറത്തേയോ ഇരിക്കുന്ന മറ്റ് ആളുകൾക്കും അപകടകരമാണ്.

More from DriveSpark

Article Published On: Thursday, March 5, 2020, 8:30 [IST]
English summary
Unusual Traffic Rules and fines in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X