കുംഭമേളയില്‍ പൊലീസിന് കൂട്ടായി എടിവികള്‍

By Rajeev Nambiar

55 ദിവസം നീളുന്ന കുംഭമേളയ്ക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ തുടരുകയാണ്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന കുംഭമേളയ്ക്ക് ശക്തമായ സുരക്ഷയാണ് യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്ന തീര്‍ത്ഥാടക പ്രവാഹത്തിന് സുരക്ഷയൊരുക്കാനും നിയമപാലനം ഉറപ്പുവരുത്താനും വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ കുംഭമേള നടക്കുന്ന തീരങ്ങളില്‍ പട്രോളിംഗിനായി പൊലീസ് ഉപയോഗിക്കുന്ന പവര്‍ലാന്‍ഡ് 4X4 ഓള്‍ ടെറെയ്ന്‍ വാഹനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടുകയാണ്.

കുംഭമേളയില്‍ പൊലീസിന് കൂട്ടായി എടിവികള്‍

പവര്‍ലാന്‍ഡ് കമ്പനി പുറത്തിറക്കുന്ന 900d മോഡലുകളാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ പക്കലുള്ളത്. കുംഭമേളയ്ക്കായി പവര്‍ലാന്‍ഡ് എടിവികള്‍ പൊലീസ് വാടകയ്ക്ക് എടുത്തതാകാനും സാധ്യതയുണ്ട്. നാലരലക്ഷം രൂപയോളമാണ് പവര്‍ലാന്‍ഡ് 900d എടിവിക്ക് വിപണിയില്‍ വില. കമ്പനി പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലുകളാണിത്.

കുംഭമേളയില്‍ പൊലീസിന് കൂട്ടായി എടിവികള്‍

ട്രാക്ടറുകളുടെ ഗണത്തില്‍പ്പെടുത്തി പവര്‍ലാന്‍ഡ് അവതരിപ്പിക്കുന്ന എടിവികള്‍ക്ക് റോഡിലിറങ്ങാന്‍ അനുമതിയില്ല. 800 സിസി V ട്വിന്‍ ഡീസല്‍ എഞ്ചിനാണ് പവര്‍ലാന്‍ഡ് 900D എടിവിയില്‍. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 20 bhp കരുത്തും 48 Nm torque ഉം പരമാവധി കുറിക്കാന്‍ എഞ്ചിന് കഴിയും.

കുംഭമേളയില്‍ പൊലീസിന് കൂട്ടായി എടിവികള്‍

മണിക്കൂറില്‍ 45 കിലോമീറ്ററാണ് എടിവിയുടെ പരമാവധി വേഗം. ഇന്ധനടാങ്ക് ശേഷി 14 ലിറ്റര്‍. പൊതുവെ ഏതു കഠിന പ്രതലവും കീഴടക്കാന്‍ ഹൈ, ലോ ട്രാന്‍സ്ഫര്‍ കെയ്‌സുള്ള സിവിടി ഗിയര്‍ബോക്‌സ് പിന്തുണയില്‍ എടിവി മോഡലുകള്‍ക്ക് കഴിയും. റിവേഴ്‌സ് ഗിയറുമുണ്ട് വാഹനത്തില്‍. 432 കിലോയാണ് പവര്‍ലാന്‍ഡ് 900d മോഡല്‍ കുറിക്കുന്ന ഭാരം.

കുംഭമേളയില്‍ പൊലീസിന് കൂട്ടായി എടിവികള്‍

മുന്നില്‍ മക്‌ഫേഴ്‌സണ്‍ യൂണിറ്റും പിന്നില്‍ A-Arm യൂണിറ്റും സസ്‌പെന്‍ഷന്‍ നിറവേറ്റും. നാലു ടയറുകളിലും ഹൈഡ്രോളിക് ഡിസ്‌ക്കുകളാണ് ബ്രേക്കിംഗിനായി. നാലു പ്രൊജക്ടര്‍ ലാമ്പുകള്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ്, മള്‍ട്ടി ഫംങ്ഷന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പവര്‍ലാന്‍ഡ് 900d എടിവിയുടെ വിശേഷങ്ങളില്‍പ്പെടും.

30,000 പൊലീസ് സേനാംഗങ്ങളെയാണ് കുംഭമേള നടക്കുന്ന തീരങ്ങളില്‍ അധികൃതര്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം പൊലീസിന്റെ പക്കലുള്ള എടിവി മോഡലുകളുടെ എണ്ണം വ്യക്തമല്ല. പുറത്തുവരുന്ന ചിത്രങ്ങളില്‍ പൊലീസ് ഉപയോഗിക്കുന്ന എടിവികള്‍ പുതുപുത്തനാണെന്ന് വ്യക്തം.

കഠിന പ്രതലങ്ങളില്‍ സാധാരണ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളെക്കാള്‍ കായികമികവ് എടിവികള്‍ക്കുണ്ട്. കുറഞ്ഞ ഭാരവും വലിയ ടയറുകളും ദുര്‍ഘട മേഖലകളില്‍ എടിവികള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു.

Most Read Articles

Malayalam
English summary
Uttar Pradesh Police Uses ATVs For Patrolling. Read in Malayalam.
Story first published: Thursday, February 14, 2019, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X