തീ പാറും ഏറ്റുമുട്ടലുകൾക്ക് ഒരുങ്ങി പ്രമുഖ ബ്രാൻഡുകൾ; 2023 -ൽ അങ്കം കുറിക്കാനെത്തുന്ന കോംപാക്ട് എസ്‌യുവികൾ

ഇന്ത്യൻ വാഹന വിപണി 2023 -ൽ ഒരു വലിയ എക്സ്പാൻഷനും ഒട്ടനവധി മാറ്റങ്ങൾക്കും വിധേമാവും എന്നത് നിസംശയം പറയാനാവും. പല പ്രമുഖ വാഹന നിർമ്മാതാക്കളും നിരവധി നൂതന സാങ്കേതികവിദ്യകളും പവർട്രെയിനുകളും തങ്ങളുടെ മോഡൽ നിരയിൽ ഉടനീളം ടെസ്റ്റ് ചെയ്തു വരികയാണ്.

അതിനാൽ തന്നെ പുത്തൻ സെഗ്മെന്റുകൾ, പുതിയ ഫ്യുവൽ കോമ്പിനേഷൻ മോഡലുകൾ എന്നിങ്ങനെ കാര്യമായ നവീകരണങ്ങൾ നാം ഈ വർഷം കാണും. അതോടൊപ്പം മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ഇന്ത്യൻ വിപണി വിഹിതം ശക്തിപ്പെടുത്തുന്നതിനായി പുതിയ മോഡലുകൾ കൊണ്ടുവരുന്നതിനാൽ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റ് ഈ കലണ്ടർ വർഷത്തിൽ ധാരാളം വർച്ചയും വിപുലീകരണവും അഭിമുഖീകരിക്കും. അത്തരത്തിൽ 2023 -ൽ ലോഞ്ച് ചെയ്യുന്ന അഞ്ച് പുതിയ കോംപാക്ട് എസ്‌യുവികൾ നമുക്ക് ഒന്നു നോക്കാം:

2023 -ൽ അങ്കം കുറിക്കാനെത്തുന്ന കോംപാക്ട് എസ്‌യുവികൾ

1. മാരുതി സുസുക്കി ഫ്രോങ്ക്സ്:

കഴിഞ്ഞ മാസം 2023 ഓട്ടോ എക്‌സ്‌പോയിൽ ജിംനിയ്‌ക്കൊപ്പം ഫ്രോങ്ക്‌സും അരങ്ങേറ്റം കുറിച്ചു. വാഹനം ഏപ്രിലിൽ മാരുതി അവതരിപ്പിക്കും. ബലേനോയെ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവിയുടെ ബുക്കിംഗ് ഇതിനകം തന്നെ നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ഇത് ബ്രാൻഡിന്റെ പരിചിതമായ HEARTECT പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയ്‌സുകളുള്ള 1.2-ലിറ്റർ പെട്രോൾ, 1.0-ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളാവും ഈ വാഹനത്തിന് പവർ നൽകുന്നത്.

നിലവിലെ മാരുതി ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് ഫ്രോങ്ക്സ് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു. അതോടൊപ്പംം സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന ഇന്റീരിയറും മാരുതി കൂപ്പെ എസ്‌യുവിയ്ക്ക് നൽകുന്നു. അതോടൊപ്പം ഫ്രോങ്ക്സിന് ഒരു CNG പതിപ്പും ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ അണിയറിയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. CNG പതിപ്പിന്റെ പരീക്ഷണയോട്ടം അടുത്തിടെ ക്യാമറയിൽ പതിഞ്ഞിരുന്നു.

2023 -ൽ അങ്കം കുറിക്കാനെത്തുന്ന കോംപാക്ട് എസ്‌യുവികൾ

2. മാരുതി സുസുക്കി ജിംനി:

വരാനിരിക്കുന്ന ഫൈവ് ഡോർ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവികൾക്ക് എതിരെ മത്സരിക്കുന്നതിനാൽ സബ്-ഫോർ മീറ്റർ എസ്‌യുവിയാണെങ്കിലും ബ്രാൻഡിന്റെ മോഡൽ ലൈനപ്പിൽ ഫ്രോങ്ക്‌സിന് മുകളിലായിരിക്കും മാരുതി സുസുക്കി ജിംനി സ്ഥാനം പിടിക്കുക. ഇതിന് ത്രീ-ഡോർ ഗ്ലോബൽ ജിംനിയേക്കാൾ വലിയ പ്രൊപ്പോഷനുകളുണ്ട്. കൂടാതെ 1.5 -ലിറ്റർ K15B പെട്രോൾ എഞ്ചിൻ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകൾ എസ്‌യുവിയിൽ ലഭ്യമാണ്. ഏകദേശം 2023 മെയ് മാസത്തിൽ ഇത് വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

3. ടൊയോട്ട കൂപ്പെ എസ്‌യുവി:

മാരുതി സുസുക്കി ഫ്രോങ്ക്സ് അടിസ്ഥാനമാക്കി ടൊയോട്ടയിൽ നിന്നുള്ള കോംപാക്ട് കൂപ്പെ എസ്‌യുവിയും ഈ വർഷം രണ്ടാം പകുതിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സീറ്റർ മോഡലിനെ അതിന്റെ ഡോണർ കാറിൽ നിന്ന് വ്യത്യസ്തമാക്കാൻ നിരവധി എക്സ്റ്റീരിയർ മാറ്റങ്ങളുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പവർട്രെയിൻ ഓപ്ഷനുകളും വാഹനത്തിന് ഉള്ളിൽ ലഭിക്കുന്ന ഫീച്ചറുകളും സമാനമായിരിക്കും. നിലവിൽ ബ്രാൻഡ് നിർത്തലാക്കിയ അർബൻ ക്രൂയിസറിന് പകരമായി ഇത് പ്രവർത്തിക്കും.

2023 -ൽ അങ്കം കുറിക്കാനെത്തുന്ന കോംപാക്ട് എസ്‌യുവികൾ

4. ഹ്യുണ്ടായി മൈക്രോ എസ്‌യുവി:

ഹ്യുണ്ടായി ഈ വർഷം അവസാനം ഒരു പുതിയ മൈക്രോ എസ്‌യുവി കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. Ai3 എന്ന കോഡ്‌ നെയിമിൽ അറിയപ്പെടുന്ന മോഡൽ, അഞ്ച് സീറ്റർ കാസ്‌പർ മൈക്രോ എസ്‌യുവിയിൽ നിന്ന് ഡിസൈൻ ഇൻസ്പിറേഷനുമായി എത്തും. കൂടാതെ ഗ്രാൻഡ് i10 നിയോസിൽ നിലവിൽ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാവും ഇതിന് അടിവരയിടുക. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ബ്രാൻഡിന്റെ മോഡൽ നിരയിൽ വെന്യുവിന് താഴെയായി ഇത് സ്ഥാനം പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു.

5. ടാറ്റ പഞ്ച് iCNG:

ബൂട്ട്‌സ്‌പേസ് നിലനിർത്താൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച്, പഞ്ച് iCNG രാജ്യത്തെ CNG വിഭാഗത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇത് 2023 -ന്റെ രണ്ടാം പാതിയിൽ ഷോറൂമുകളിൽ എത്തും എന്ന് വിശ്വസിക്കാം. 1.2 ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാവും ഇതിന് പവർ നൽകുന്നത്. ഇന്ത്യയിലെ CNG സെഗ്മെന്റിൽ കൂടുതൽ വിഹിതം കരസ്ഥമാക്കാനുള്ള ടാറ്റയുടെ പ്ലാനിന്റെ ഭാഗമാണിത്. നിലവിൽ ടിയാഗോ iCNG, ടിഗോർ iCNG എന്നീ മോഡലുകളാണ് ടാറ്റയ്ക്കുള്ളത്. 2023 ഓട്ടോ എക്സ്പോയിൽ പഞ്ച് iCNG -യ്ക്കൊപ്പം ആൾട്രോസ് iCNG -യും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരുന്നു.

More from DriveSpark

Article Published On: Saturday, February 11, 2023, 13:34 [IST]
English summary
Upcoming 5 new compact suvs to be launched in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X