പുതുതലമുറ Venue മുതൽ Ioniq 5 വരെ; ഇന്ത്യയ്ക്കായി ഒരുങ്ങുന്ന Hyundai എസ്‌യുവികൾ
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ ഇവികൾ ഉൾപ്പെടെയുള്ള പുതിയ മോഡലുകളുടെ ഒരു വലിയ ശ്രേണിയിൽ പ്രവർത്തിക്കുകയാണ്. രാജ്യത്തെ വിൽപ്പന വർധിപ്പിക്കുന്നതിനായി എസ്‌യുവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി.

ഈ ലേഖനത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന മികച്ച ആറ് പുതിയ എസ്‌യുവികളുടെ ലിസ്റ്റിനെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.

ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ്
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇന്ത്യൻ നിരത്തുകളിൽ പുതിയ വെന്യു ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷിച്ചു തുടങ്ങി. 2022 പകുതിയോടെ പുതിയ വെന്യു രാജ്യത്ത് സമാരംഭിക്കാൻ സാധ്യതയുണ്ട്. ഇത് ഗണ്യമായി പരിഷ്കരിച്ച എക്സ്റ്റീരിയറും നവീകരിച്ച ഇന്റീരിയറുമായും വരും.

എന്നിരുന്നാലും, എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടരും. പുതിയ ഹ്യുണ്ടായി ട്യൂസോണിൽ നിന്നും അടുത്തിടെ പുറത്തിറക്കിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. നിലവിലുള്ള 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വാഗ്ദാനം ചെയ്യും.

ഹ്യുണ്ടായി ക്രേറ്റ ഫെയ്‌സ്‌ലിഫ്റ്റ്
പുതുക്കിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2022 പകുതിയോടെ ബ്രാൻഡ് പുറത്തിറക്കാൻ സാധ്യതയുണ്ട്. എസ്‌യുവി ഇതിനകം ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. 2021 -ലെ ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) ഇത് ആദ്യമായി അനാച്ഛാദനം ചെയ്തു.

പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, ചില ഇന്റീരിയർ മാറ്റങ്ങൾക്കൊപ്പം അഗ്രസ്സീവ് ഡിസൈൻ ശൈലിയുമായാണ് വരുന്നത്. ഹ്യുണ്ടായിയുടെ പുതിയ സെൻസസ് സ്‌പോർട്ടിനെസ് ഡിസൈൻ ഫിലോസഫി ഇതിൽ അവതരിപ്പിക്കുന്നു, പുതിയ ട്യൂസോണിലും വെന്യു ഫെയ്‌സ്‌ലിഫ്റ്റിലും നാം ഇതിനകം ഇത് കണ്ടിട്ടുണ്ട്.

പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സംയോജിത എൽഇഡി ഡിആർഎല്ലുകൾ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ എയർ-ഇൻലെറ്റോടുകൂടിയ പരിഷ്‌കരിച്ച ബമ്പർ, സിൽവർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, പുതിയ ഫോഗ് ലാമ്പുകൾ, ഡ്യുവൽ-ടോൺ അലോയികൾ, പുതിയ എൽഇഡി ടെയിൽ-ലൈറ്റുകൾ തുടങ്ങിയവയോടുകൂടിയ പുതിയ പാരാമെട്രിക് ജുവൽ പാറ്റേൺ ഗ്രില്ലും ലഭിക്കുന്നു.

പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ADAS ഉം 360 ഡിഗ്രി ക്യാമറയും ലഭിക്കാൻ സാധ്യതയുണ്ട്. 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.5 ലിറ്റർ NA പെട്രോൾ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ ലൈനപ്പ് പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് നിലനിർത്തും.

ന്യൂ ഹ്യുണ്ടായി ട്യൂസോൺ
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ തലമുറ ട്യൂസോണിനെ ഹ്യുണ്ടായി അവതരിപ്പിക്കും. വാസ്തവത്തിൽ, എസ്‌യുവി ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പുതിയ തലമുറ ട്യൂസോൺ ബോൾഡ് എക്സ്റ്റീരിയർ ഡിസൈനോടെയാണ് വരുന്നത്, കാരണം ഇത് ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷയായ "സെൻസസ് സ്‌പോർട്ടിനെസ്" അവതരിപ്പിക്കുന്നു.

2.5 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ പെട്രോൾ, 1.6 ലിറ്റർ ടർബോ പെട്രോൾ, ഇലക്ട്രിക് മോട്ടോറോടുകൂടിയ 1.6 ലിറ്റർ പെട്രോൾ എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിലാണ് അന്താരാഷ്‌ട്ര സ്പെക്ക് മോഡലുകൾ വരുന്നത്. ഇന്ത്യ-സ്പെക്ക് മോഡൽ നിലവിലുള്ള 2.0 ലിറ്റർ ടർബോ പെട്രോളും ടർബോ-ഡീസൽ എഞ്ചിനും നിലനിർത്താൻ സാധ്യതയുണ്ട്.

ഹ്യുണ്ടായി കോന ഫെയ്‌സ്‌ലിഫ്റ്റ്
ഹ്യുണ്ടായി ഈ വർഷം കോന ഇലക്ട്രിക് വാഹനത്തിന് മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ നൽകും. പരിഷ്കരിച്ച മോഡൽ സമഗ്രമായ കോസ്മെറ്റിക്, ഫീച്ചർ അപ്ഡേറ്റുകളോടെയാണ് വരുന്നത്.

പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, ചെറുതായി ട്വീക്ക് ചെയ്ത ബമ്പറുകൾ, ബോഡി കളർ ഫിനിഷുള്ള വീൽ ആർച്ചുകൾ, പുതിയ അലോയികൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗ് എന്നിവയുമായാണ് ഇത് വരുന്നത്.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, അപ്ഡേറ്റ് ചെയ്ത ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് തുടങ്ങിയവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. കോന ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം വലിയ ബാറ്ററിയും വാഹന നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം.

ഹ്യുണ്ടായി അയോണിക് 5
ഗുഡ്ഗാവിലെ പുതിയ കോർപ്പറേറ്റ് ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ പ്രദർശിപ്പിച്ചിരുന്നു. 2022-23 സാമ്പത്തിക വർഷത്തിന് മുമ്പ് ഇത് രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി അയോണിക് 5 ഇവി ഒരു CBU ആയി വരും (കംപ്ലീറ്റ്ലി ബിൾറ്റ് ഇൻ യൂണിറ്റ്) വാഹനത്തിന്റെ വില ഏകദേശം 45 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയായിരിക്കും.

ഈ ഇലക്ട്രിക് ക്രോസ്ഓവർ ബ്രാൻഡിന്റെ ഇവി ഡെഡിക്കേറ്റഡ് E-GMP അല്ലെങ്കിൽ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് വികസിപ്പിച്ചിരിക്കുന്നത്. അയോണിക് 5 മോഡൽ 72.6kWh, 58kWh എന്നിങ്ങനെ രണ്ട് ബാറ്ററി സൈസുകളിൽ ലഭ്യമാണ്. രണ്ടും റിയർ-വീൽ അല്ലെങ്കിൽ ഓൾ-വീൽ-ഡ്രൈവ് ലേയൗട്ടുകളോടെയാണ് വരുന്നത്.

ഹ്യുണ്ടായി AI3 സബ്കോംപാക്ട് എസ്‌യുവി
എൻട്രി ലെവൽ സബ്-ഫോർ മീറ്റർ സബ് കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഹ്യുണ്ടായി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടാറ്റ പഞ്ച്, മാരുതി ഇഗ്‌നിസ് എന്നിവയ്‌ക്ക് എതിരാളിയായി കമ്പനി ഒരു പുതിയ സബ്‌കോംപാക്ട് എസ്‌യുവി തയ്യാറാക്കുന്നു.

ഹ്യുണ്ടായി Ai3 എന്ന കോഡ് നേമിൽ, പുതിയ CUV (കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിൾ) 2023-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി അടുത്തിടെ ദക്ഷിണ കൊറിയയിൽ കാസ്പർ മൈക്രോ എസ്‌യുവി അവതരിപ്പിച്ചു, ഇത് പുതിയ സാൻട്രോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ-സ്പെക് മോഡലും ഇതേ പ്ലാറ്റ്‌ഫോമിൽ ആയിരിക്കും; എന്നിരുന്നാലും, ഇത് കാസ്പറിനേക്കാൾ വലുതായിരിക്കും.


Click it and Unblock the Notifications