പ്രതാപം തിരിച്ചുപിടിക്കാൻ സെഡാൻ കച്ചക്കെട്ടുന്നു; മാർച്ചിൽ ഇവരെ കാണാം

എസ്‌യുവികളുടെ കാലമായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ വാഹനവിപണിയിൽ സെഡാൻ കാറുകളുടെ പ്രതാപം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് വാഹനനിർമാതാക്കൾ. അതിൻ്റെ ഭാഗമായി അടുത്ത മാസം പുത്തൻ താരങ്ങൾ വിപണിയിൽ അവതരിക്കാൻ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ എന്നിവരെല്ലാം തങ്ങളുടെ ആറാം തലമുറ അവതരിപ്പിക്കാനുളള പദ്ധതിയാണ്. പക്ഷേ ഇവർ മാത്രമല്ല ഇവർക്ക് പുറമേ മാരുതിയും സിട്രണും ടൊയോട്ടയും അടുത്ത മാസത്തിൽ വിപണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കുന്നുണ്ട്. വാഹന വിപണിയിൽ ഏറ്റവും ജനപ്രിയമായ സെഡാനായിരുന്നു ഹോണ്ട സിറ്റി. എസ്‌യുവി ഭീമൻമാർ എത്തിയതോടെ അതിൻ്റെ ശോഭ അൽപ്പം മങ്ങിയെന്നത് നേര് തന്നെയായിരുന്നു. പക്ഷേ അതിൻ്റെ പുതുതലമുറ പതിപ്പ് ആണ് ഹോണ്ട അവതരിപ്പിക്കുവാൻ പോകുന്നത്.

പ്രതാപം തിരിച്ചുപിടിക്കാൻ സെഡാൻ കച്ചക്കെട്ടുന്നു; മാർച്ചിൽ ഇവരെ കാണാം

ഇതിനിടെ വാഹനത്തിൻ്റെ ചിത്രങ്ങൾ ചോർന്നിരുന്നു. ചിത്രങ്ങളിൽ നിന്ന് മനസിലാക്കാന സാധിക്കുന്നത് വാഹനത്തിന് ഒരുപാട് മാറ്റങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഹോണ്ട സിറ്റിയുടെ ചോർന്ന ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് 2023 ലെ മികച്ച മാറ്റങ്ങൾ എന്ന നിലയിൽ ഏറ്റവും വ്യക്തമായ മാറ്റം എന്നത് മുന്നിലെ ബംബർ ആണ്. പഴയ സെഡാനിൽ കാണാൻ സാധിക്കുന്ന അതേ ഹെഡ്‌ലൈറ്റ് തന്നെയാണ് പുതിയ മോഡലിലും. അതോടൊപ്പം തന്നെ മുൻവശത്തെ ക്രോം ഫിനീഷ് പഴയ മോഡലുമായി താരതമ്യം നടത്തിയാൽ ചെറിയ മാറ്റം വന്നിട്ടുണ്ട്.

നിലവിലുള്ള മോഡലുകളിൽ ഉപയോഗിക്കുന്ന അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ മോഡലിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. 121 bhp പവറും 145 nm പീക്ക് ടോർക്കും നൽകാൻ കഴിവുളള എഞ്ചിനാണ് പുത്തൻ ഹോണ്ട സിറ്റിയിൽ ലഭിക്കുന്നത്. ഹോണ്ട മാത്രമല്ല ഹ്യുണ്ടായിയും തങ്ങളുടെ വെർണയുടെ പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് 21ന് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. പുത്തൻ ഗ്രില്ലുമായിട്ടാണ് ഹ്യുണ്ടായി വെർണയുടെ വരവ്.

പ്രതാപം തിരിച്ചുപിടിക്കാൻ സെഡാൻ കച്ചക്കെട്ടുന്നു; മാർച്ചിൽ ഇവരെ കാണാം

1.5 ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ ഹ്യുണ്ടായി വെർണയ്ക്ക് കരുത്ത് നൽകുന്നത്. 113 bhp വൈദ്യുതിയും 144 nm പീക്ക് ടോർക്കും നൽകാൻ പ്രാപ്തമാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായി എഞ്ചിൻ ജോടിയാക്കുന്നത്. മറ്റ് പുതിയ സവിശേഷതകൾ കൂടാതെ പുതിയ ഹ്യുണ്ടായി വെർനയിൽ അഡാസ് ടെക്നോളജി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി തങ്ങളുടെ സിഎൻജി പതിപ്പ് അരംഭിച്ചതിന് ശേഷം വലിയ മുന്നേറ്റം നേടിയത് കൊണ്ട്, മാരുതി സുസുക്കി തങ്ങളുടെ ബ്രെസ്സ മോഡൽ സിഎൻജിയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്സ്പോയിൽ ടാറ്റ പഞ്ചും ആൽട്രോസും പോലുള്ള വരാനിരിക്കുന്ന സിഎൻജി മോഡലുകൾക്കൊപ്പം ബ്രെസ് സിഎൻജിയും കമ്പനി പ്രദർശിപ്പിച്ചിരുന്നു. സബ്-കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിൽ കമ്പനി സിഎൻജി ഓഫർ ചെയ്യുന്ന ആദ്യത്തെ മോഡലായിരിക്കും ബ്രെസ.

പ്രതാപം തിരിച്ചുപിടിക്കാൻ സെഡാൻ കച്ചക്കെട്ടുന്നു; മാർച്ചിൽ ഇവരെ കാണാം

കിലോയ്ക്ക് 25 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകാൻ ബ്രെസ്സ സിഎൻജിക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ വാദം . ഗ്രാൻഡ് വിറ്റാര സിഎൻജിക്ക് മാരുതി സുസുക്കി 26.6 കിലോമീറ്റർ / കിലോഗ്രാം ഇന്ധനക്ഷമതയാണ് പറഞ്ഞിരുന്നത്. ഇന്നോവ ക്രിസ്റ്റയുടെ വരാനിരിക്കുന്ന ഡീസൽ വേരിയന്റിന്റെ വില ടൊയോട്ട ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി 150 bhp കരുത്തിൽ 343 Nm torque വരെ ഉത്പാദിപ്പിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ പ്രാപ്‌തമായിരിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ മോഡലിനുണ്ടാവൂ. ഇതിന് ഇക്കോ, പവർ എന്നിവയുടെ ഡ്രൈവ് മോഡുകളും ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

മുഖംമിനുക്കിയെത്തുന്ന ഇന്നോവ ക്രിസ്റ്റയുടെ ബേസ് വേരിന്റായ G പതിപ്പിൽ കറുപ്പിൽ ഒരുക്കിയിരിക്കുന്ന റേഡിയേറ്റർ ഗ്രിൽ, ഹാലൊജെൻ ഹെഡ്‌ലൈറ്റുകൾ, ബേഡി കളറുള്ള റിയർവ്യൂ മിററുകൾ, 16 ഇഞ്ച് സ്റ്റീൽ വീൽ, സ്റ്റീൽ സ്പെയർ വീൽ, ഇലക്ട്രോണിക് വിംഗ് മിററുകൾ, റിയർ വിൻഡോ വൈപ്പർ, ബ്ലാക്ക് ക്ലോത്ത് സീറ്റ് അപ്ഹോൾസ്റ്ററി, MID ഡിസ്പ്ലേ, കോൾഡ് ഗ്ലോ ബോക്സ്, സൺ വൈസർ, മാനുവൽ എസി, വൺ-ടച്ച് ടംബിൾ രണ്ടാം നിരയിൽ ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകളാവും ലഭിക്കുക.

More from DriveSpark

Article Published On: Tuesday, February 28, 2023, 8:27 [IST]
English summary
Upcoming cars launching in march more sedans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X