ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

കോംപാക്റ്റ് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിൽ വളരെയധികം ഫാൻ ബേസ് നേടുകയും ഒട്ടുമിക്ക ബ്രാൻഡുകളുടെയും വിൽപ്പന ഉയർത്താൻ സാധിക്കുകയും ചെയ്തു, അടുത്ത 6 മാസത്തിനുള്ളിൽ ഇന്ത്യയിൽ വരാനിരിക്കുന്ന മികച്ച 5 കോംപാക്റ്റ് എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ.

ഹ്യൂണ്ടായി വെന്യു N-Line

കഴിഞ്ഞ മാസം പുറത്തിറക്കിയ സബ് കോംപാക്ട് എസ്‌യുവിയുടെ പുതിയ തലമുറയെ അടിസ്ഥാനമാക്കിയാണ് വെന്യു N-ലൈൻ നിർമിച്ചിരിക്കുന്നത്. വെന്യു N-ലൈനിന് 1.0 ലിറ്റർ 3 സിലിണ്ടർ ഇൻലൈൻ DOHC പെട്രോൾ എഞ്ചിൻ കരുത്തേകും. i20 N-Line ഹാച്ച്ബാക്കിനും കരുത്ത് പകരുന്നത് ഇതേ യൂണിറ്റാണ്. ഇതിന് 118 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. എന്നിരുന്നാലും വെന്യു N-ലൈനിന് പവർ ഔട്ട്പുട്ടിൽ നേരിയ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

പോളാർ വൈറ്റ്, ഷാഡോ ഗ്രേ എന്നിവ ഉൾപ്പെടുന്ന രണ്ട് സിംഗിൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായി വെന്യു N-ലൈൻ വാഗ്ദാനം ചെയ്യുന്നത്. പോളാർ വൈറ്റിനൊപ്പം ഫാന്റം ബ്ലാക്ക് റൂഫും തണ്ടർ ബ്ലൂ ബ്ലാക്ക് റൂഫും ഉൾപ്പെടുന്ന രണ്ട് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്‌ഷനുകളും വാഹനത്തിൽ ഉണ്ടാകും. അതേസമയം തണ്ടർ ബ്ലൂ കളർ ഓപ്ഷൻ സിംഗിൾ ടോണിൽ ലഭ്യമാകില്ല.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

കിയ സോനെറ്റ് X Line

സോനെറ്റിന്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് നിരവധി പരിഷ്ക്കാരങ്ങളുമായാണ് കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് പുത്തൻ കിയ സോനെറ്റ് X-ലൈൻ വിപണിയിൽ എത്തുന്നത്. പുതിയ മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ കളർ ഓപ്ഷനൊപ്പം 'എക്സ്ക്ലൂസീവ് സ്പ്ലെൻഡിഡ് സേജ്' ഡ്യുവൽ ടോൺ ഇന്റീരിയറും ഹൈ ഗ്ലോസ് 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകളുമായാണ് കോംപാക്‌ട് എസ്‌യുവിയുടെ പുത്തൻ വകഭേദത്തെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

7 സ്പീഡ് ഡിസിടി ഉള്ള 1.0 ലിറ്റർ T-GDi ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനും 6 സ്പീഡ് ഓട്ടോമാറ്റിക് കോൺഫിഗറേഷനോടുകൂടിയ 1.5 ലിറ്റർ ഫോർ-സിലിണ്ടർ CRDi ഡീസൽ എഞ്ചിൻ ഓപ്ഷനിലും മാത്രമേ പുതിയ കിയ സോനെറ്റ് X-ലൈൻ വാഗ്ദാനം ചെയ്യുന്നുള്ളൂ.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

കിയ സോനെറ്റ് X-ലൈനിലെ എഞ്ചിൻ ഓപ്ഷനുകളുടെ വിശദാംശങ്ങളിലേക്ക് കടന്നാൽ ഏഴ് സ്പീഡ് ഡിസിടി യൂണിറ്റുമായി ഘടിപ്പിച്ച 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 118 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

ഗ്ലോസി ബ്ലാക്ക് ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, പിയാനോ ബ്ലാക്ക് ഡയമണ്ട് നർലിംഗ് പാറ്റേൺ, മെറ്റാലിക് ആക്‌സന്റുകളുള്ള പിയാനോ ബ്ലാക്ക് ഫ്രണ്ട് സ്‌കിഡ് പ്ലേറ്റുകൾ, ഡാർക്ക് ക്രോം ഫോഗ് ലാമ്പ് ഗാർണിഷ് തുടങ്ങിയ എക്സ്റ്റീരിയർ ഹൈലൈറ്റുകളോടെയാണ് സോനെറ്റിന്റെ ഈ സ്പെഷ്യൽ വേരിയന്റ് കളത്തിലെത്തിയിരിക്കുന്നത്.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ്

മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്സ് ലോഗോയുടെ കൂട്ടിച്ചേർക്കൽ മാത്രമാവും വരാനിരിക്കുന്ന XUV300 മോഡലിലെ ആകെ മാറ്റമെന്ന് ചുരുക്കി പറയാം. ഈ ലോഗോ ഫ്രണ്ട് ഗ്രില്ലിലും അലോയ് വീലുകളിലും ടെയിൽഗേറ്റിലും കാണാം. അതായത് കാഴ്ച്ചയിൽ വാഹനം പഴയ പതിപ്പിന് സമാനമായിരിക്കുമെന്ന് സാരം.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

എന്നിരുന്നാലും 2022 XUV300 ഫെയ്‌സ്‌ലിഫ്റ്റിന് ഒന്നോ അതിലധികമോ പുതിയ കളർ ഓപ്ഷനുകൾ ലഭിക്കും. അതിൽ വൈറ്റ് റൂഫുള്ള ഡാർക്ക് ബ്ലൂ നിറമായിരിക്കും എസ്‌യുവിയെ വേറിട്ടുനിർത്തുക. ഈ കോംബോ തികച്ചും സ്‌പോർട്ടിയും സ്വാഗതാർഹവുമായ മാറ്റമായിരിക്കും കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിലേക്ക് കൊണ്ടുവരിക.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

2022 XUV300 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ചില പുതിയ കണക്റ്റിവിറ്റി സവിശേഷതകൾ അവതരിപ്പിക്കാനാണ് സാധ്യത കൂടുതൽ. നിലവിലെ മോഡലിന് 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

ഇതിൽ ആദ്യത്തെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 5,000 rpm-ൽ 108 bhp പവറും 2,000-3,500 rpm-ൽ 200 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 115 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകൾക്കും ടോർക്ക് ഔട്ട്പുട്ട് സെഗ്‌മെന്റിൽ മികച്ചതാണ്. മഹീന്ദ്ര XUV300-യുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഡീസൽ മോട്ടോർ അതേപടി മുന്നോട്ട് കൊണ്ടുപോകുമെങ്കിലും മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ T-GDI പെട്രോൾ മോട്ടോർ ലഭിക്കുമെന്നാണ് ശ്രദ്ധേയം.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

ഇത് 130 bhp കരുത്തിൽ പരമാവധി 230 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. കാര്യമായ പെർഫോമൻസ് ബൂസ്റ്റ് ലഭിക്കുമ്പോൾ സെഗ്മെന്റിലെ ഏറ്റവും പവർഫുൾ മോഡലായി XUV300 പേരെടുക്കും. ഈ പരിഷ്ക്കാരങ്ങൾക്ക് ബദലായി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ വിലയിൽ കാര്യമായ വർധനവുണ്ടാവാനും സാധ്യതയുണ്ട്.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

മാരുതി YTB കൂപ്പെ എസ്‌യുവി

ആന്തരികമായി YTB എന്ന കോഡ്‌നാമമുള്ള ഇത് ഈ വർഷം ആദ്യം മുഖം മിനുക്കിയ ബലേനോ പ്രീമിയം ഹാച്ച്‌ബാക്കിന്റെ ഒരു എസ്‌യുവി കൂപ്പെ പതിപ്പായിരിക്കുമെന്നാണ് അനുമാനം.2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചൂറോ-ഇ കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ മോഡലാവും ഈ വരാനിരിക്കുന്ന എസ്‌യുവി കൂപ്പെ. വരാനിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിലാവും ഇത് അരങ്ങേറ്റം കുറിക്കുക. തുടർന്ന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിൽപ്പനയ്‌ക്കെത്തുന്ന രീതിയിലായിരിക്കും മാരുതി സുസുക്കി പദ്ധതികൾ ആവിഷ്ക്കരിക്കുക.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

ഹെഡ്‌ലാമ്പ് ക്ലസ്റ്ററും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഗ്രാൻഡ് വിറ്റാര, ബലേനോ എന്നിവയിൽ നിന്നും കടമെടുത്ത് സമാനമായ ഡിസൈൻ സ്റ്റൈലിംഗായിരിക്കും വരാനിരിക്കുന്ന ഈ മാരുതി സുസുക്കി എസ്‌യുവി കൂപ്പെയിൽ ഉണ്ടാവുക. എന്നാൽ വ്യത്യസ്തമായ റൂഫായിരിക്കും കൂപ്പെ ശൈലിയിലേക്ക് പ്രതിഫലിപ്പിക്കുക.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

ബലേനോ RS എഞ്ചിൻ 1.0 ലിറ്റർ, 3-സിലിണ്ടർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ്. ഇത് 102 bhp കരുത്തിൽ പരമാവധി 150 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ബലേനോയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിനേക്കാൾ 18 bhp, 35 Nm torque കൂടുതലാണ് ഇതിന്റെ പവറും ടോർക്കും. ബ്രെസയിൽ നിന്നുള്ള 1.5 ലിറ്റർ K15C ഫോർ-പോട്ട് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഈ മോഡലിന് കരുത്ത് പകരുമോ ഇല്ലയോ എന്ന് കണ്ടറിയണം. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എച്ച്‌യുഡി, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടെ ബലേനോ, ബ്രെസ എന്നിവയുമായി വാഹനത്തിന്റെ ഇന്റീരിയറിന് ധാരാളം സാമ്യതകളുമുണ്ടാവും.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

അതേസമയം സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാകും സ്റ്റാൻഡേർഡായി മാരുതി സുസുക്കി എസ്‌യുവി കൂപ്പെയിൽ മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്ന പ്രധാന സവിശേഷതകൾ.

ഇ വർഷം വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലെ വീരന്മാരെ ഒന്ന് അറിഞ്ഞിരിക്കാം

ടൊയോട്ട അർബൻ ക്രൂയിസർ

മാരുതി സുസുക്കി ബ്രെസ്സ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട അർബൻ ക്രൂയിസറും ഈ ഉത്സവ സീസണിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത, പുതിയ 1.5L K15C സ്മാർട്ടാണ് വാഹനത്തിന് നൽകുന്നത്. ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ. ഈ എസ്‌യുവി ഹ്യൂണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ്സ, ഇന്ത്യയിലെ മറ്റ് കോംപാക്റ്റ് എസ്‌യുവികൾ എന്നിവയെ നേരിടും. പുതിയ അർബൻ ക്രൂയിസർ എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് തീയതിയും പ്രാരംഭ വിലയും ബ്രാൻഡ് ഇതുവരെ പങ്കിട്ടിട്ടില്ല.

More from DriveSpark

Article Published On: Friday, September 2, 2022, 13:00 [IST]
English summary
Upcoming compact suv in india list of 5 suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X