ഇങ്ങനെയും ഉണ്ടോ കപ്പലുകൾ?
വിനോദസഞ്ചാര സീസണിന് നിറപ്പകിട്ട് ചാര്‍ത്താനിതാ ആഡംബര കപ്പലുകൾ എത്തിയിരിക്കുന്നു. ആഡംബര കപ്പലെന്ന് കേട്ടാല്‍ ആദ്യം മനസിലെത്തുന്ന ചിത്രം ടൈറ്റാനിക്കിന്റേതാണ്. ഇതിനുശേഷം ധാരാളം കപ്പലുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ടൈറ്റാനിക്കാണ് ആദ്യം മനസിൽ പതിയുക.
ആഡംബര കപ്പലുകളുമായി ബന്ധപ്പെട്ട ഈ ക്രൂയിസ് ടൂറിസം ഇപ്പോൾ വളരെയേറെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും വർധിച്ച് വരികയാണ്. മാർച്ച് മുതൽ ജൂലൈ വരെയുള്ള മാസങ്ങളാണ് ക്രൂയിസ് വിനോദ സഞ്ചാര സീസണുകളായി കണക്കാക്കുന്നത്. വേനൽക്കാല ഉല്ലാസ യാത്ര കൊഴുപ്പിക്കാനായി എത്തുന്ന പുതിയ ആഡംബര കപ്പലുകൾ ഏതോക്കെ എന്ന് നോക്കാം.

വികിംങ് സീ
വികിംങ് സീയുടെ ഈ ആഡംബര കപ്പൽ 2015 ആണ് ലോഞ്ച് ചെയ്യ്തത്. എന്നാൽ ഏപ്രിൽ മുതലാണിതിന്റെ സർവീസ് ആരംഭിക്കുക. 930 സഞ്ചാരികളെ വഹിച്ച്കൊണ്ട് മെഡിറ്ററേനിയൻ,ബാൾട്ടിക് സമുദ്രത്തിലായിരിക്കും ഉല്ലാസയാത്ര നടത്തുക.യാത്രയുടെ മാറ്റ് കൂട്ടാനായി ഫൈവ്സ്റ്റാർ സൗകര്യങ്ങളാണ് കപ്പലിൽ ഒരുക്കിയിട്ടുള്ളത്.

വികിംങ് സീ
ലിവിംഗ് റൂം, രണ്ട് നീന്തൽ കുളങ്ങൾ, സ്പാ,ഫിറ്റ്നസ് സെന്റർ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ രണ്ട് റെസ്റ്റോറന്റുകളും, പിയനോ ലോഞ്ച്, വിന്റർ ഗാർഡൻ,അക്വാവിറ്റ് ടെറസ്, സ്പോർട്സ് ഡെക്ക്, തിയേറ്റർ, ബാർ എന്നിവയും ഉൾക്കെള്ളിച്ചിട്ടുണ്ട്. ഷോപ്പിംഗ് നടത്താൻ ആഗ്രഹമുള്ളവർക്ക് നിരവധി കടകളും ലഭ്യമാണ്.

കോണിംഗ്സ്‍ഡാം
ഈ കപ്പലിന്റെ നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഹോളണ്ട് അമേരിക്ക ലൈനിന്റെ ഈ പേരിലിറങ്ങുന്ന ആദ്യത്തെ കപ്പൽ മാത്രമല്ല ഇത് നിലവിലുള്ളതിൽ വച്ച് വലുപ്പം കൂടിയതുമാണ്.ക്രൂയിസ് ടൂറിസം സീസണായ ഏപ്രിലിലാണ് ഈ കപ്പൽ ലോഞ്ച് ചെയ്യുന്നത്.2,650 സഞ്ചാരികളെ വഹിച്ച് നോർവീജിയൻ, ബോൾട്ട് സമുദ്രത്തിൽ വിനോദ സഞ്ചാര സർവീസ് നടത്തും.

കോണിംഗ്സ്‍ഡാം
മറ്റ് ആഡംബര കപ്പലിലുള്ള സൗകര്യങ്ങൾക്കൊപ്പം ലൈവ് മ്യൂസിക് ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ കുക്കിംഗ് ഡെമോകളും ക്ളാസുകളും ഒരുക്കിയിട്ടുണ്ട്.

ഓവേഷൻ ഓഫ് ദി സീ
നിർമാണം നടന്ന്ക്കൊണ്ടിരിക്കുന്ന ക്രൂയിസ് കപ്പലാണിത്. സൗത്താംപ്ടനിൽ രണ്ട് തവണയായി നടത്തുന്ന സഞ്ചാരത്തിന് ശേഷം ചൈനയിലേക്ക് മടങ്ങുന്നതായിരിക്കും.

ഓവേഷൻ ഓഫ് ദി സീ
4000 യാത്രക്കാരെ ഉൾക്കൊള്ളുന്ന കപ്പലിൽ സ്കൈ ഡൈവിംഗ്, റോളർ സ്കേറ്റിംഗ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.യാത്രക്കാരിൽ കൂടുതൽ വിസ്മയം ഉളവാക്കാനായി നോർത്ത് സ്റ്റാർ പോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാരെ സമുദ്രനിരപ്പിൻ നിന്ന് 300 അടി ഉയർത്തി ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുന്നു.വീഡിയോ വോളും റോബോസ്ക്രീനും ഒരുക്കിയിട്ടുണ്ട്.

കാർണിവെൽ വിസ്ത
കാർണിവെൽ ക്രൂയിസ് ലൈനിന്റെ ആഡംബര കപ്പലാണിത്. ഏപ്രിലിലായിരിക്കും ഇതിന്റെ സർവീസ് ആരംഭിക്കുക. 3,936 ഉൾക്കൊള്ളിച്ച് മെഡിറ്ററേനിയൻ കടലിലാണ് സർവീസ് നടത്തുക.

കാർണിവെൽ വിസ്ത
ഹവാന ബാർ ആന്റ് പൂൾ, സ്കൈ ഡ്രൈവ്, ഐമാക്സ് തിയേറ്റർ എന്നിവ ഒരുക്കിയിട്ടുണ്ട്. കാലിഡോ-ഒ-സ്ളൈഡ് എന്ന മനോഹരമായ വാട്ടർ ട്യൂബ് റൈഡും ഒരുക്കിയിട്ടുണ്ട്.

ഹാർമണി ഓഫ് ദി സീ
റോയൽ കരീബീയൻ ഇന്റർനാഷണലിന്റെ ക്രൂയിസ് കപ്പലാണിത്. വേനൽക്കാലത്തെ വിനോദ സഞ്ചാരത്തിനായി ഹാർമണി രണ്ട് മിനി ക്രൂയിസുകളെയാണ് ഒരുക്കുന്നത്.6,600 യാത്രക്കാരെ ഉൾക്കൊള്ളുമിത്.മെഡിറ്ററേനിയൻ കടലിലാണ് സർവീസ് നടത്തുന്നത്.

ഹാർമണി ഓഫ് ദി സീ
അൾട്ടിമേറ്റ് എബിസ്, റോബോട്ടുകൾ സർവീസ് നടത്തുന്ന ബയോണിക് ബാർ, മ്യൂസിക് ആസ്വാദനത്തിനായി തിയേറ്റർ എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്.

സെവൻ സീസ് എക്സ്പ്ളോറർ
റീഗെന്റ് സെവൻ സീസ് ക്രൂയിസസിന്റെ ഏറ്റവും വലിയ ആഡംബര കപ്പലാണിത്. 4,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുണ്ടിതിന്. ഈ കപ്പലിനെ നേരിൽ കണ്ടറിയാനായി ജൂലൈ വരെ കാക്കേണ്ടതുണ്ട്.

സെവൻ സീസ് എക്സ്പ്ളോറർ
രണ്ട് ടെന്നീസ് കോർട്ട്, സോന, സ്റ്റീം റൂം, കുക്കറി ക്ളാസുകൾ, ഫ്രെഞ്ച്, ഏഷ്യൻ വിഭവങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

സീബേൺ എൻകോർ
ഏതൻസിൽ നിന്ന് സിങ്കപൂരിലേക്കാണ് ഇത് സർവീസ് നടത്തുന്നത്. ഏകദേശം 600 യാത്രക്കാരെ ഉൾക്കൊള്ളുന്ന കപ്പലാണിത്. ഒഡീസി ക്ളാസ് വെസലുകളേക്കാൾ വലുപ്പമേറിയതാണ്. അഡീഷണൽ ഡെക്കുകളും വിപുലീകരിച്ച പബ്ളിക് ഏരിയകളും ഉൾപ്പെടുത്തിയിരിക്കുന്നു.

സീബേൺ എൻകോർ
കൂടാതെ ഒരു റസ്റ്റോറന്റ്, ഒരു ബാര്‍,കഫറ്റേരീയ, മുതിർന്നവർക്കായി കബാനാസും ഹോട്ട് ടബും ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications








