Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

സർക്കാരുകളുടെ പുതിയ ഇവി നയങ്ങൾക്കും പുതിയ പ്രൊഡക്ട് നിരയും കാരണം ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപണി ക്രമേണ പൂവണിയുകയാണ്. ചാർജിംഗ് സ്റ്റേഷൻ നെറ്റ്വർക്ക് വിപുലീകരിക്കുന്നതിലും കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്കുകൾ വികസിപ്പിക്കുന്നതിലും പല നിർമ്മാതാക്കളും കാര്യമായി തന്നെ പ്രവർത്തിക്കുന്നു.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

അടുത്ത രണ്ട് വർഷങ്ങളിൽ, വിവിധ സെഗ്‌മെന്റുകളിലായി നിരവധി പുതിയ ഇലക്ട്രിക് കാർ ലോഞ്ചുകൾക്ക് രാജ്യം സാക്ഷ്യം വഹിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെറു ഹാച്ചുകൾ, മൈക്രോ എസ്‌യുവി എന്നിവയിൽ തുടങ്ങി അത്യാഢംബര എസ്‌യുവികളുടെ വരെ ഇവി മോഡലുകൾ പല നിർമ്മാതാക്കളുടേയും അണിയറയിൽ ഒരുങ്ങുകയാണ്.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

ഇന്ത്യയിലെ മികച്ച നാല് കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയിൽ നിന്ന് വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ഹൈലൈറ്റുകളും ഇതുവരെ ലഭ്യമായ പ്രധാന വിശദാംശങ്ങൾളും ഇതാ. ഈ മോഡലുകളെല്ലാം അടുത്ത മൂന്ന് - നാല് വർഷത്തിനുള്ളിൽ വിപണിയിൽ എത്തും.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

വരാനിരിക്കുന്ന ടാറ്റ ഇലക്ട്രിക് കാറുകൾ

* ലോംഗ് റേഞ്ച് ടാറ്റ നെക്‌സോൺ ഇവി

* ടാറ്റ ആൾട്രോസ് ഇവി

* ടാറ്റ പഞ്ച് ഇവി

* ടാറ്റ കൂപ്പെ എസ്‌യുവി ഇവി

* ടാറ്റ സിയറ ഇവി

വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന ഉൽപന്ന ശ്രേണി വിപുലീകരിക്കാനാണ് പ്രാദേശിക വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

നവീകരിച്ച സിപ്ട്രോൺ സാങ്കേതികവിദ്യയുള്ള ലോംഗ് റേഞ്ച് ടാറ്റ നെക്സോൺ ഇവി വരും മാസങ്ങളിൽ എത്തും, അതേസമയം ആൾട്രോസ് ഇവി ഈ വർഷം അവസാനത്തോടെ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

പുതിയ ഇലക്ട്രിക് കൂപ്പെ എസ്‌യുവി, സിയറ ഇവി എന്നിവയ്‌ക്കൊപ്പം പഞ്ച് മിനി എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഇവയുടെ ലോഞ്ച് ടൈംലൈൻ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

വരാനിരിക്കുന്ന മഹീന്ദ്ര ഇലക്ട്രിക് കാറുകൾ

* മഹീന്ദ്ര eKUV100

* മഹീന്ദ്ര eXUV300

* മഹീന്ദ്ര eXUV700

* മഹീന്ദ്ര XUV900 കൂപ്പെ എസ്‌യുവി

മഹീന്ദ്രയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് കാർ eKUV100, 2022 അവസാനത്തോടെ പുറത്തിറങ്ങും. 2020 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് അവതാറിൽ അരങ്ങേറ്റം കുറിച്ച മഹീന്ദ്ര XUV300 -ന്റെ ഇലക്ട്രിക് പതിപ്പ് ഇതിന് പിന്നാലെ എത്തും.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

eXUV300, eXUV700, ഒരു ഇലക്ട്രിക് കൂപ്പെ എസ്‌യുവി എന്നിവ ഉൾപ്പെടാൻ സാധ്യതയുള്ള മൂന്ന് പുതിയ ഇലക്ട്രിക് എസ്‌യുവി കൺസെപ്‌റ്റുകൾ 2022 ജൂലൈയിൽ ഹോംഗ്രൂൺ വാഹന നിർമ്മാതാക്കൾ അനാവരണം ചെയ്യും. വരും മാസങ്ങളിൽ ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

വരാനിരിക്കുന്ന ഹ്യുണ്ടായി ഇലക്‌ട്രിക് കാറുകൾ

* ഹ്യുണ്ടായി കോന ഫേയ്‌സ്‌ലിഫ്റ്റ്

* ഹ്യുണ്ടായി അയോണിക് 5

* ഹ്യുണ്ടായി മെയ്ഡ്-ഇൻ-ഇന്ത്യ ഇവി

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി കോന ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം എപ്പോഴെങ്കിലും പുറത്തിറക്കും. അയോണിക് 5 2023-ൽ എത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഹ്യുണ്ടായിയുടെ മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് കാർ 2025 -ൽ വന്നേക്കും.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

ബ്രാൻഡിന്റെ സമർപ്പിത BEV പ്ലാറ്റ്‌ഫോമിലാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ നൽകാം.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

വരാനിരിക്കുന്ന മാരുതി ഇലക്ട്രിക് കാർ

* മാരുതി ഇലക്ട്രിക് എസ്‌യുവി

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ ഒരു മിഡ് സൈസ് എസ്‌യുവിയായിരിക്കും, അത് 2025 -ൽ ഇന്ത്യൻ നിരത്തുകളിൽ എത്തും. കമ്പനിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള നിർമ്മാണശാല പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ ഹബ്ബായി പ്രവർത്തിക്കും.

Tata മുതൽ Hyundai വരെ; രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന 13 ഇവികൾ

മാരുതി YY8 എന്ന കോഡ്‌ നെയിമിൽ വരുന്ന മോഡൽ, സ്കേറ്റ്‌ബോർഡ് 27PL പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഹ്യുണ്ടായി ക്രെറ്റയേക്കാൾ ഈ വാഹനം വലുതായിരിക്കും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

More from DriveSpark

Article Published On: Monday, March 28, 2022, 17:23 [IST]
English summary
Upcoming electric models in india from various prominent brands
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X