May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

ഇന്ത്യൻ വാഹന വിപണിയിൽ വരാനിരിക്കുന്ന അടുത്ത രണ്ട് ആഴ്ച്ച വളരെ ആവേശകരമായിരിക്കും. നാല് പുതിയ കാർ ലോഞ്ചുകളും ഒരു പ്രധാന എസ്‌യുവി ലോഞ്ചുമാണ് അടുത്ത 15 ദിവസത്തിനുള്ളിൽ പല വാഹന നിർമ്മാതാക്കളും ചേർന്ന് ആസൂത്രണം ചെയ്‌തിരിക്കുന്നത്.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

പുതിയ തലമുറ ഹ്യുണ്ടായി ട്യൂസോൺ, പുതുക്കിയ ഔഡി A8 L, സിട്രൺ C3 പ്രീമിയം ഹാച്ച്ബാക്ക്, മഹീന്ദ്ര സ്കോർപിയോ-N ഓട്ടോമാറ്റിക്, മാരുതി സുസുക്കിയുടെ ഓൾ ന്യൂ മിഡ് സൈസ് എസ്‌യുവി എന്നിവയും ലൈനപ്പിൽ ഉൾപ്പെടും. വരാനിരിക്കുന്ന മോഡലുകളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം ഇതാ:

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

ഔഡി A8 L ഫെയ്‌സ്‌ലിഫ്റ്റ് - ജൂലൈ 12

ആഡംബര സെഡാൻ അല്പം മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും ഒരു കൂട്ടം പുതിയ സവിശേഷതകളുമായി വരും, അതേസമയം വാഹനത്തിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

മുൻ‌വശത്ത്, മെഷ് പാറ്റേണോടുകൂടിയ പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ല്, ഔഡിയുടെ പുതിയ ഡിജിറ്റൽ മെട്രിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ആംഗിൾഡ് എയർ ഇൻടേക്കുകൾ, പുതുക്കിയ ക്രോം സ്ട്രിപ്പ് സറൗണ്ടുള്ള ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഫീച്ചർ ചെയ്യും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

പ്രോക്സിമിറ്റി സെൻസറുകളും പുതിയ കളർ ഓപ്ഷനുകളുമുള്ള ഡിജിറ്റൽ OLED ബ്രേക്ക് ലൈറ്റുകളും ഇതിന് ലഭിക്കും. ഉള്ളിൽ, പുതിയ 2022 ഔഡി A8 L ഫെയ്‌സ്‌ലിഫ്റ്റിന് പിൻസീറ്റ് യാത്രക്കാർക്കായി രണ്ട് അധിക 10.1 ഇഞ്ച് ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേകളും അപ്‌ഡേറ്റ് ചെയ്ത MIB 3 സോഫ്‌റ്റ്‌വെയറും ഉണ്ടായിരിക്കും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

ന്യൂ-ജെൻ ഹ്യുണ്ടായി ട്യൂസോൺ - ജൂലൈ 13

പുതുതലമുറ ട്യൂസോണിൽ ഹ്യുണ്ടായി വലിയ മാറ്റങ്ങൾ വരുത്തും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, മൂന്ന് നിര സീറ്റിംഗ് കോൺഫിഗറേഷനോടുകൂടിയ എസ്‌യുവിയുടെ ലോംഗ്-വീൽബേസ് പതിപ്പ് (LWB) ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

പുതിയ ട്യൂസോണിൽ ബ്രാൻഡിന്റെ പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ശൈലി ഉണ്ടാകും. ഫീച്ചർ ഫ്രണ്ടിൽ, പുതിയ മോഡൽ ഡ്യുവൽ സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എന്നിവ വാഗ്ദാനം ചെയ്യും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

പുതിയ 2022 ഹ്യുണ്ടായി ട്യൂസോണിൽ 150 bhp പവർ പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 182 bhp പവർ സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ ഉണ്ടാകും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

സിട്രൺ C3 - ജൂലൈ 20

സിട്രൺ C3 ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് ലൈവ് & ഫീൽ എന്നീ രണ്ട് വകഭേദങ്ങളിൽ വരും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

ഇവ യഥാക്രമം 82 PS പവർ 115 Nm torque, 110 PS പവർ 190 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു. പോളാർ വൈറ്റ്, പ്ലാറ്റിനം ഗ്രേ, സെസ്റ്റി ഓറഞ്ച്, സ്റ്റീൽ ഗ്രേ എന്നീ നാല് മോണോടോൺ നിറങ്ങളിൽ ഹാച്ച്ബാക്ക് ലഭ്യമാകും. രണ്ട് ഇന്റീരിയർ ട്രിമ്മുകൾക്കൊപ്പം ആർ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ സിട്രൺ കാർ നാല് സ്പീക്കർ ഔഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, രണ്ട് റിയർ ഫാസ്റ്റ് ചാർജറുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

മാരുതി മിഡ് സൈസ് എസ്‌യുവി - ജൂലൈ 20

ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ജൂലൈ 20 -ന് മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന മോഡലിന് മാരുതി വിറ്റാര എന്നാണ് പേരിട്ടിരിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുമായി വരുന്ന ആദ്യത്തെ മാരുതി സുസുക്കി കാറായിരിക്കും ഇത്.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

ടൊയോട്ട ഹൈറൈഡറിന് സമാനമായി, പുതിയ മാരുതി എസ്‌യുവിക്ക് 92 bhp പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ TNGA പെട്രോൾ യൂണിറ്റും സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉണ്ടാകും. eCVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിട്ടായിരിക്കും ഇത് വരിക.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ K15C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലും എസ്‌യുവി ലഭ്യമാകും. സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ചില ഫീച്ചറുകൾ ബലേനോ ഹാച്ച്‌ബാക്കിൽ നിന്ന് ഇത് കടമെടുക്കുന്നു.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

മഹീന്ദ്ര സ്കോർപിയോ-N ഓട്ടോമാറ്റിക് - ജൂലൈ 21

മഹീന്ദ്ര & മഹീന്ദ്ര 2022 ജൂലൈ 21 -ന് പുതിയ സ്കോർപിയോ N ഓട്ടോമാറ്റിക്, 4X4 വേരിയന്റുകളുടെ വില വെളിപ്പെടുത്തും. എസ്‌യുവിയുടെ 4X പതിപ്പിന് സ്കോർപിയോ N 4Xplorer എന്നാണ് മഹീന്ദ്ര പേര് നൽകിയിരിക്കുന്നത്. ഇതിന് ഏകദേശം 22 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരും.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മോഡൽ ലൈനപ്പ് വരുന്നത്. രണ്ട് യൂണിറ്റുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ലഭ്യമാണ്. ഇതിന്റെ 4X4 പതിപ്പ് ഗ്രാസ്, മഡ്, സാൻഡ്, സ്നോ എന്നിങ്ങനെ നാല് ഓഫ്-റോഡ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

May I Come In! 15 ദിവസത്തിനുള്ളിൽ വിപണി പിടിക്കാൻ എത്തുന്ന കാറുകൾ

ലോ & ഹൈ ഗിയർബോക്‌സുള്ള ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD സിസ്റ്റം, ഫ്രണ്ട് ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ, മെക്കാനിക്കൽ റിയർ ലോക്കിംഗ് സിസ്റ്റം എന്നിവ ഇതിന് ലഭിക്കുന്നു. പുതിയ 2022 മഹീന്ദ്ര സ്‌കോർപിയോ-N -ൽ പ്രധാന കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകൾ മഹീന്ദ്ര നൽകിയിട്ടുണ്ട്. എസ്‌യുവി ആറ് സീറ്റ് ലേയൗട്ട് അല്ലെങ്കിൽ ഏഴ് സീറ്റ് കോൺഫിഗറേഷനിൽ ഉണ്ടായിരിക്കാം.

More from DriveSpark

Article Published On: Friday, July 8, 2022, 13:55 [IST]
English summary
Upcoming major car launches to happen in 15 days in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X