കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

യുവി (യൂട്ടിലിറ്റി വെഹിക്കിൾ) വിഭാഗം രാജ്യത്ത് വളരെ വേഗത്തിൽ വളരുന്ന ഒന്നാണ്. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി, ജീപ്പ് മെറിഡിയൻ ഏഴ് സീറ്റർ എസ്‌യുവി മുതൽ പുതുക്കിയ മാരുതി സുസുക്കി XL6, എംജി 360M വരെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ എസ്‌യുവികൾ/എംപിവികൾ ഇന്ത്യൻ നിരത്തുകളിൽ എത്താൻ തയ്യാറായിക്കഴിഞ്ഞു.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

വരാനിരിക്കുന്ന അഞ്ച് പുതിയ എംപിവകളുടെ വിശദാംശങ്ങളും പ്രതീക്ഷിക്കുന്ന ലോഞ്ച് ടൈംലൈനുമാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

മാരുതി XL6 ഏഴ് സീറ്റർ

റിപ്പോർട്ടുകൾ വിശ്വസിക്കണമെങ്കിൽ, ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ 2022 ജനുവരിയിൽ പുതുക്കിയ മാരുതി സുസുക്കി XL6 പുറത്തിറക്കാൻ പദ്ധതിയിടുന്നു. മോഡലിന് അകത്തും പുറത്തും ചെറിയ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തവണ, ഇന്തോനേഷ്യൻ വിപണിയിൽ സുസുക്കി XL7 ആയി വിൽക്കുന്ന XL6 -ന്റെ ഏഴ് സീറ്റർ പതിപ്പ് കമ്പനി കൊണ്ടുവന്നേക്കാം.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

മോഡലിൽ മധ്യനിരയിലെ യാത്രക്കാർക്ക് ഒരു ബെഞ്ച് സീറ്റ് ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ, അല്പം വീതിയുള്ള ടയറുകൾ, കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ്, റിയർ സ്‌പോയിലർ എന്നിവയുമായി ഇത് വരാൻ സാധ്യതയുണ്ട്. ഹുഡിന് കീഴിൽ, 2022 മാരുതി XL6 -ൽ അതേ 105 bhp 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമുണ്ടാകും.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

കിയ KY

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ 2022 -ന്റെ തുടക്കത്തിൽ ഇന്ത്യയിലേക്കുള്ള നാലാമത്തെ ഉൽപ്പന്നം എത്തിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സെൽറ്റോസിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു കോംപാക്റ്റ് എംപിവി ആയിരിക്കാം ഇത്.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

വാസ്തവത്തിൽ, വാഹനത്തിന്റെ ടെസ്റ്റ് മോഡലുകൾ നിരവധി തവണ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. കിയ KY എന്ന് കോഡ് നെയിമിൽ വരുന്ന കോംപാക്ട് എംപിവി മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മറാസോ, ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന കോംപാക്ട് എംപിവി എന്നിവയ്‌ക്കെതിരായി സ്ഥാപിക്കും.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

കിയ സെൽറ്റോസുമായി അതിന്റെ സവിശേഷതകളും എഞ്ചിനുകളും പങ്കിടുന്ന ഏഴ് സീറ്റർ മോഡലാകും ഇത്. മൂന്നാം നിര സീറ്റുകളിലേക്ക് ഇലക്ട്രോണിക് ബട്ടൺ വഴി പ്രവേശനം നൽകുന്ന ആദ്യത്തെ കാറാണ് കിയ KY എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

ഹ്യുണ്ടായി കോംപാക്ട് എംപിവി

പുതിയ മോഡലുമായി അടുത്ത വർഷം ആദ്യം കോംപാക്ട് എംപിവി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഹ്യുണ്ടായി തയ്യാറായിക്കഴിഞ്ഞു. മാരുതി സുസുക്കി എർട്ടിഗയ്ക്കെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംപിവികളിൽ ഒന്നാണിത്.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

ഇന്തോനേഷ്യയിലും കൊറിയയിലും പരീക്ഷണയോട്ടത്തിന് പിടിക്കപ്പെട്ട ഹ്യുണ്ടായി സ്റ്റാർഗേസർ ഇന്ത്യയിലേക്കെത്തുമെന്ന് അഭ്യൂഹമുണ്ട്. ഏഴ് സീറ്റർ എംപിവിയെ പ്രത്യേകമായി തെക്കുകിഴക്കൻ ഏഷ്യൻ വിപണിക്കായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

ഹ്യുണ്ടായിയുടെ ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്റ് ആഭ്യന്തര, അന്തർദേശീയ വിപണികൾക്കുള്ള ഉൽപാദന കേന്ദ്രമായി പ്രവർത്തിക്കും. സ്റ്റാർഗസറിന് ഏകദേശം 4.5 m നീളവും വീൽബേസ് അൽകാസാറിന് തുല്യവുമാണ്. എഞ്ചിൻ വരാനിരിക്കുന്ന ഹ്യുണ്ടായി കോംപാക്ട് എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ (113 bhp/145 Nm) 1.5 ലിറ്റർ ഡീസൽ (113 bhp/250 Nm) യൂണിറ്റുകൾ ലഭിച്ചേക്കാം. അൽകാസാറിന്റെ 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഓഫർ ചെയ്തേക്കാം.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

എർട്ടിഗ-അടിസ്ഥിതമായ ടൊയോട്ട എംപിവി

മാരുതി സുസുക്കിയുടെ സിയാസ് സെഡാന്റെയും എർട്ടിഗ എംപിവിയുടെയും റീ-ബാഡ്ജ് പതിപ്പ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഉടൻ പുറത്തിറക്കും. ജാപ്പനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള എർട്ടിഗ അടിസ്ഥാനമാക്കിയുള്ള എംപിവി ചെറിയ സൗന്ദര്യവർധക മാറ്റങ്ങളോടൊപ്പം വ്യത്യസ്ത നെയിംപ്ലേറ്റും വഹിക്കും.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ല് ഉൾപ്പെടെ മിക്ക അപ്‌ഡേറ്റുകളും മുൻവശത്ത് വരുത്താനാണ് സാധ്യത. ടൊയോട്ടയുടെ എർട്ടിഗ അടിസ്ഥാനമാക്കിയുള്ള എംപിവി പുതിയ സെറ്റ് ഡ്യുവൽ-ടോൺ അലോയി വീലുകളുമായി എത്താൻ സാധ്യതയുണ്ട്. ക്യാബിനുള്ളിലും ഹുഡിന് കീഴിലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എംപിവി- യുടെ റീബാഡ്ജ് ചെയ്ത പതിപ്പ് അതേ 104 bhp, 1.5 ലിറ്റർ നാല്-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാവും ഇതിൽ വരുന്നത്.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

നാല് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്. നിലവിൽ, അതിന്റെ ലോഞ്ച് ടൈംലൈനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ല. എന്നിരുന്നാലും, പുതിയ ടൊയോട്ട എർട്ടിഗ ബേസ്ഡ് എംപിവി 2021 അവസാനമോ 2022 -ന്റെ തുടക്കത്തിലോ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

എംജി 360M

കഴിഞ്ഞ വർഷം നടന്ന ഓട്ടോ എക്സ്പോയിൽ എംജി മോട്ടോർസ് ഇന്ത്യ 360M, G10 എംപിവി എന്നിവ പ്രദർശിപ്പിച്ചിരുന്നു. ആദ്യത്തേത് മാരുതി എർട്ടിഗയുടെ എതിരാളിയായി എത്തുമ്പോൾ, രണ്ടാമത്തേത് കിയ കാർണിവലിനെതിരെയാണ്. എംജി 360M പ്രധാനമായും 2+2+2 സീറ്റിംഗ് ക്രമീകരണമുള്ള ചൈനീസ്-സ്പെക്ക് ബാവോജൻ 360 ആണ്.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

എർട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ, എം‌ജി എം‌പി‌വിക്ക് ദൈർഘ്യമേറിയതും കൂടുതലുമായ ക്യാബിൻ സ്പെയ്സുണ്ട്. 8.0 ഇഞ്ച് സെൻട്രൽ കൺട്രോൾ സ്‌ക്രീൻ, മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ബോഷിന്റെ പുതിയ തലമുറ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടിപ്പിൾ എയർബാഗുകൾ, ഇലക്ട്രിക് സൺറൂഫ് എന്നിവയും അതിലേറെയുമുണ്ട്.

കൂടുതൽ സ്പെയ്സും പ്രായോഗികതയുമായി ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന എംപിവികൾ

എംജി എംപിവിക്ക് 103 bhp കരുത്തും 135 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, ഇതിന് ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്സ് ഉണ്ടായിരിക്കും. അടുത്ത വർഷം എപ്പോഴെങ്കിലും എംജി 360M നമ്മുടെ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Upcoming mpv modesl in indian market from new maruti xl6 to mg 360m
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X