ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

ഒരു പുതിയ കാർ അല്ലെങ്കിൽ ടൂ വിലർ എന്നിവയ്ക്കായി ​​റിസർവേഷൻ/ ബുക്കിംഗ് നടത്താൻ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ വേൾഡ് ഇപ്പോൾ വളരെ വേഗത്തിൽ ഒരു യഥാർത്ഥ ലോകമായി മാറിയിരിക്കുകയാണ്.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

മിക്കവാറും നിലവിൽ ഇന്ത്യൻ വിപണിയിലുള്ള എല്ലാ OEM -ഉം ഓൺലൈൻ ലോഗിൻ ഓപ്ഷൻ ഷോറൂമുകളിലേക്കുള്ള വോക്ക് ഇൻ ബുക്കിംഗ് സംവിധാനം എന്നിങ്ങനെ ഡ്യുവൽ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനാൽ, പുതിയതും ജനപ്രിയവുമായ ചില മോഡലുകൾക്കുള്ള റിസർവേഷൻ അഥവാ ബുക്കിംഗ് ഇപ്പോൾ മിന്നൽ വേഗത്തിലാണ്.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

കൊവിഡ് -19 പകർച്ചവ്യാധിയും തത്ഫലമായുണ്ടായ ലോക്ക്ഡൗണും താൽപ്പര്യമുള്ള ഉപഭോക്താക്കൾക്കായി ഡിജിറ്റൽ റൂട്ടുകൾ തുറക്കാൻ പല നിർമ്മാതാക്കളെയും പ്രേരിപ്പിച്ചു, യഥാർത്ഥ ഷോറൂമുകൾ ഈ കാലയളവിൽ സർക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ അടച്ചു പൂട്ടേണ്ടിവന്നു.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

എന്നാൽ വീട്ടിലിരുന്ന് ഒരു വാഹനം വാങ്ങാനുള്ള എളുപ്പവും സുരക്ഷിതത്വവുമായ ഓപ്ഷനുകൾ പലരെയും ആകർഷിച്ചു. വെർച്വൽ പ്രൊഡക്റ്റ് വോക്ക്എറൗണ്ടും ഇടപെടലുകളും യഥാർത്ഥത്തിൽ ഒരു വാഹനം നേരിട്ട് അനുഭവിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സെക്കൻഡറിയാണ് എന്ന് മിക്കവരും ഇപ്പോഴും സമ്മതിക്കുന്നുണ്ടെങ്കിലും, എന്നാൽ ബുക്കിംഗ് ചെയ്യുന്ന പ്രക്രിയ ഇപ്പോഴും പലരെയും ആകർഷിക്കുന്നു.

ഇതിന് ആധാരമായി ഓൺലൈനിലൂടെ വിപ്ലവ ബുക്കിംഗുകൾ കൈവരിച്ച ചില മോഡലുകളെ ഞങ്ങൾ വെളിപ്പെടുത്താം.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

ഓല ഇലക്ട്രിക് S1 സ്കൂട്ടർ

രാജ്യത്ത് ഒരിടത്തും ഫിസിക്കൽ സ്റ്റോർ ഇല്ലാത്ത ഓല ഇലക്ട്രിക്കിന്റെ ആദ്യ ഉൽപന്നമായ S1 ഇലക്ട്രിക് സ്കൂട്ടർ ഒരു ഓൺലൈൻ തരംഗമാണ്. റിസർവേഷൻ വിൻഡോ ഒന്ന് ഓപ്പൺ ആക്കിയപ്പോഴെ കമ്പനി വെബ്സൈറ്റിൽ വൻ ട്രാക്ഷൻ ലഭിച്ചു.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകൾ ആദ്യ ദിവസം 600 കോടി രൂപയും രണ്ട് ദിവസത്തിനുള്ളിൽ 1100 കോടി രൂപയ്ക്കും ഓല ഇലക്ട്രിക് വിറ്റഴിച്ചു. സെക്കൻഡിൽ നാല് യൂണിറ്റ് എന്ന നിലയിലാണ് സ്കൂട്ടർ വിറ്റഴിച്ചത്. ഇതെല്ലാം ഡിജിറ്റലായിട്ടാണ് സംഭവിച്ചത്.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

താരതമ്യേന കുറഞ്ഞ 499 രൂപയുടെ ബുക്കിംഗ് തുക, ഈ തുക റീഫണ്ട് ചെയ്യാവുന്നതാണ് എന്ന സൗകര്യം എന്നിങ്ങനെ മറ്റ് ഘടകങ്ങളും ഈ സക്സസിൽ ഉൾപ്പെടുന്നു എന്നത് ശരിയാണ്. ഒരു ഡീലർഷിപ്പിലേക്ക് ചെല്ലാതെ കുറഞ്ഞത് ഓൺലൈനിൽ ഒരു ബുക്കിംഗ് നടത്തുക എന്ന ആശയത്തോട് ഇരുചക്രവാഹന ഉപഭോക്താക്കൾ വിമുഖത കാണിക്കുന്നില്ല എന്നതിന്റെ വലിയൊരു തെളിവാണിത്.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

മഹീന്ദ്ര XUV700

ഡീലർ ഔട്ട്ലെറ്റുകളെ സംബന്ധിച്ചിടത്തോളം, മഹീന്ദ്രയ്ക്ക് രാജ്യത്തുടനീളം ശക്തമായ സാന്നിധ്യമുണ്ട്. എന്നിട്ടും, കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ XUV700 ബുക്കിംഗിനായി ഡിജിറ്റൽ ചാനലുകൾ തുറന്നു.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

ആദ്യ ദിവസം ഒരു മണിക്കൂറിനുള്ളിൽ XUV -യുടെ 25,000 യൂണിറ്റുകളും റിസർവേഷൻ വിൻഡോകൾ തുറന്ന രണ്ടാം ദിവസം രണ്ട് മണിക്കൂറിനുള്ളിൽ അടുത്ത 25,000 -ഉം വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഇവയിൽ എത്രമാത്രം ഓൺലൈനിൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും ബുക്കിംഗുകളുടെ ഉയർന്ന വേഗത കണക്കിലെടുക്കുമ്പോൾ ഇത് സുരക്ഷിതമായ ഒരു അസംഷനാണ്.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

എംജി ആസ്റ്റർ

കഴിഞ്ഞ ദിവസം എംജി മോട്ടോർ ഇന്ത്യ ഏറ്റവും പുതിയ ആസ്റ്റർ എസ്‌യുവിയുടെ 5,000 യൂണിറ്റുകൾ ഓൺലൈനിൽ ലിസ്റ്റ് ചെയ്തു. 2021 -നായി അണിനിരന്ന ഈ യൂണിറ്റുകളെല്ലാം ഏകദേശം 20 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

ഒരിക്കൽ കൂടി, യൂണിറ്റുകൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോയതിനാൽ, മിക്കവാറും എല്ലാം തന്നെ ഡിജിറ്റൽ റൂട്ടിലൂടെയാണ് ബുക്ക് ചെയ്തത് എന്ന് അനുമാനിക്കുന്നത് സുരക്ഷിതമാണ്.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

ഹ്യുണ്ടായി, ടൊയോട്ട മുതൽ ടാറ്റ മോട്ടോർസ് വരെയുള്ള മിക്കവാറും എല്ലാ പ്രധാന OEM -കളും മെർസിഡീസ് പോലുള്ള ആഡംബര കാർ ബ്രാൻഡുകളും ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി ഡിജിറ്റൽ ചാനലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വരാനിരിക്കുന്ന ഔഡി Q5 -നുള്ള ബുക്കിംഗുകൾ ഓൺലൈനിലും ഡീലർഷിപ്പുകളിലും തുറന്നിട്ടുണ്ട്.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

ഡിജിറ്റൽ പേയ്മെന്റ് ചാനലുകൾക്ക് ഉയർന്ന അളവിലുള്ള ജാഗ്രത ആവശ്യമാണെങ്കിലും, ഓൺലൈനിൽ ലോഗിൻ ചെയ്യുന്ന എല്ലാവർക്കും സാമ്പത്തിക സുരക്ഷ, സുതാര്യത, വ്യക്തത എന്നിവയ്ക്കായുള്ള തങ്ങളുടെ പ്രതിബദ്ധത ബ്രാൻഡുകൾ അടിവരയിടുന്നു.

ഇന്ത്യൻ വാഹന വിപണിയും ഉയർന്നു വരുന്ന ഓൺലൈൻ ബുക്കിംഗ് ട്രെൻഡുകളും

വരും കാലങ്ങളിൽ ഓൺലൈൻ ബുക്കിംഗ് & സെയിൽസ് മാത്രമല്ല വാഹനങ്ങളുടെ സർവ്വീസ് സൗകര്യങ്ങളും പല നിർമ്മാതാക്കളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ ഓല ഇലക്ട്രിക് തങ്ങളുടെ സ്കൂട്ടറുകൾക്കായി ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഇത്തരം സംവിധാനങ്ങൾ പ്രാബല്യത്തിൽ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങൾ വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും ഈസിയായി സർവ്വീസ് ചെയ്തെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Upcoming onilne booking trends in indian auto industry
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X