CNG -യെക്കാൾ മികവ് ഹൈബ്രിഡ് തന്നെ; ഇന്ത്യയിൽ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൽ വരാനിരിക്കുന്ന മോഡലുകൾ
അടുത്ത രണ്ട് വർഷത്തിനുള്ളിൽ, സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ മാസ് മാർക്കറ്റ് വിഭാഗത്തിൽ അതിന്റെ സാന്നിധ്യം കൂടുതൽ വികസിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് ടെക്കിന്റെ എക്സ്പാൻഷന് മാരുതി സുസുക്കി ഒരു പ്രധാന പങ്ക് വഹിക്കും. ഇന്ത്യയിൽ ഒട്ടനവധി മോഡലുകളാണ് ഈ ഹൈബ്രിഡ് ടെക്കുമായി വരാനിരിക്കുന്നത്, അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:
1. ന്യൂ-ജെൻ ടൊയോട്ട ഫോർച്യൂണർ: ഓൾ ന്യൂ ടൊയോട്ട ഫോർച്യൂണർ അടുത്ത വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫുൾ സൈസ് എസ്‌യുവി അടുത്തിടെ ബ്രാൻഡ് വെളിപ്പെടുത്തിയ പുതിയ തലമുറ ടകോമ പിക്കപ്പ് ട്രക്കിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളും.

കൂടാതെ നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ സാങ്കേതികവിദ്യകളും എക്യുമെന്റുകളും നിറഞ്ഞ വളരെ നൂതനമായ ഇന്റീരിയറുമായി ഇത് വരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഡീസൽ ഹൈബ്രിഡ് എഞ്ചിനിലും ഇത് പ്രവർത്തിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2. ന്യൂ ജെൻ മാരുതി സുസുക്കി സ്വിഫ്റ്റ് & ഡിസയർ: വരും വർഷത്തിന്റെ ആദ്യ പകുതിയിൽ, മാരുതി സുസുക്കി പുതിയ തലമുറ സ്വിഫ്റ്റിനെ അകത്തും പുറത്തും ഒട്ടനവധി പരിഷ്‌ക്കരണങ്ങളുമായി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. പലയിടങ്ങളിൽ ടെസ്റ്റിംഗ് പരിവേഷത്തിൽ ഇവ ഇതിനകം ഒന്നിലധികം തവണ കണ്ടെത്തിയിരുന്നു.

കൂടാതെ എവല്യൂഷണറി എക്സ്റ്റീരിയർ അപ്‌ഡേറ്റുകളും ഒരു ന്യൂ ഇന്റീരിയറും ലഭിക്കും. ലിറ്ററിന് 35-40 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന കഴിവുള്ള 1.2 ലിറ്റർ ത്രീ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാവും ഇതിൽ വരുന്നത്. സ്വിഫ്റ്റിന്റെ സെഡാൻ സഹോദരനായ ഡിസയറിന് 2024 -ൽ സമാനമായ ട്രീറ്റ്മെന്റ് ലഭിക്കും.
3. മാരുതി എൻഗേജ് എംപിവി: അടുത്ത രണ്ട് മാസത്തിനുള്ളിൽ, മാരുതി സുസുക്കി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പ് എൻഗേജ് എന്ന പേരിൽ പുറത്തിറക്കും. TNGA-C പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ADAS സാങ്കേതികവിദ്യയുമായി വരുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലായിരിക്കും ഇത്. 2.0 ലിറ്റർ പെട്രോളും യൂണിറ്റും, 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യാം. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 21 കിലോമീറ്ററിൽ കൂടുതൽ മൈലേജ് കൈവരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

4. മാരുതി ബലേനോ, ബ്രെസ, ഫ്രോങ്ക്സ് ഹൈബ്രിഡ് പതിപ്പുകൾ: സ്വിഫ്റ്റിലും ഡിസയറിലും പുതിയ 1.2 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്റെ അരങ്ങേറ്റത്തിന് ശേഷം, മറ്റ് മോഡലുകളിലേക്കും എക്സ്പാൻഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ് കമ്പനി. മികച്ച മൈലേജ് മുൻനിറുത്തി ഈ എഞ്ചിൻ യൂണിറ്റ് 10 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾക്ക് ഒരു ബൂസ്റ്റ് നൽകും. കൂടുതൽ കർശനമായ എമിഷൻ സ്റ്റാൻഡേർഡുകളുടെ വരവ് മാരുതി സുസുക്കി ഡീസൽ ബിസിനസ്സിൽ നിന്ന് പൂർണ്ണമായും പിൻമാറി സിഎൻജി ബൈ-ഫ്യുവൽ സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാരണമായി.
എന്നിരുന്നാലും, CNG -യുടെ വില ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അഡ്വാൻസ്മെന്റും പ്രാദേശികവൽക്കരണവും ബ്രാൻഡിന്റെ ഫ്യൂച്ചർ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കും. അതിനാൽ, നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ ബലെനോ, ബ്രെസ, അടുത്തിടെ അവതരിപ്പിച്ച ഫ്രോങ്ക്സ് എന്നിവയ്ക്ക് ഈ സാങ്കേതികവിദ്യ ലഭിക്കാൻ സാധ്യതയുണ്ട്. ഗ്രാൻഡ് വിറ്റാരയിൽ കാണപ്പെടുന്ന 1.5 ലിറ്റർ ത്രീ സിലിണ്ടർ ടൊയോട്ട സോഴ്സ്ഡ് അറ്റ്‌കിൻസൺ സൈക്കിൾ TNGA സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റ് ബജറ്റ് ഫ്രണ്ട്ലി മോഡലുകളിലേക്ക് എത്തുമോ ഇല്ലയോ എന്നത് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








