Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ഇന്ത്യൻ വിപണിയിലെ പുതിയ ഇനം എസ്‌യുവികൾ ഇപ്പോൾ നിരവധി സെഗ്‌മെന്റ്-ലീഡിംഗ് സേഫ്റ്റി & സെക്യൂരിറ്റി സവിശേഷതകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

പുതിയ മഹീന്ദ്ര XUV700, MG ആസ്റ്റർ എന്നിവയിൽ നാം ഇതിനകം കണ്ടിട്ടുള്ള അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം (ADAS) അത്തരത്തിലുള്ള ഒരു സവിശേഷതയാണ്. ഡ്രൈവിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാൽ ആളുകൾ ഈ ഫീച്ചർ വളരെയധികം ഇഷ്ടപ്പെടുന്നു.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

സമീപഭാവിയിൽ, ADAS സവിശേഷതകളുള്ള നിരവധി മാസ് മാർക്കറ്റ് എസ്‌യുവികൾക്ക് നാം സാക്ഷ്യം വഹിക്കും. ADAS സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന വരാനിരിക്കുന്ന പുതിയ എസ്‌യുവികളുടെയും നിലവിലുള്ള മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റുകളുടെയും ലിസ്റ്റ് ഇതാ.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ന്യൂ ഹ്യുണ്ടായി ട്യൂസോൺ

ഹ്യുണ്ടായി നാലാം തലമുറ ട്യൂസോൺ എസ്‌യുവി ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങി. എസ്‌യുവിക്ക് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം നൽകാമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ ട്യൂസോണിൽ ബ്രാൻഡിന്റെ പുതിയ ഡിസൈൻ ശൈലിയായ സെൻസസ് സ്‌പോർട്ടിനെസ് അവതരിപ്പിക്കുന്നു.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ലെയിൻ കീപ്പ് അസിസ്റ്റ് എന്നിവയും മറ്റുള്ളവയും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഔട്ട്‌ഗോയിംഗ് മോഡലിന് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ ടർബോ പെട്രോളും ടർബോ ഡീസൽ എഞ്ചിനും ഇന്ത്യ-സ്പെക്ക് മോഡൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ജീപ്പ് മെറിഡിയൻ

അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ്, ഇന്ത്യ സ്പെക്ക് മെറിഡിയൻ ഏഴ് സീറ്റർ എസ്‌യുവി 2022 മാർച്ച് 29 -ന് വെളിപ്പെടുത്തും. ഇത് പ്രധാനമായും കോമ്പസിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് നിര എസ്‌യുവിയാണ്. ജീപ്പ് മെറിഡിയൻ 2022 മെയ് മാസത്തിൽ ലോഞ്ച് ചെയ്യും. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, പുതിയ സ്‌കോഡ കൊഡിയാക്ക് എന്നിവ ഇതിന് എതിരാളിയാകും.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

കോമ്പസിൽ നിന്ന് കടമെടുത്ത 2.0 ലിറ്റർ നാല് സിലിണ്ടർ മൾട്ടിജെറ്റ് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഓയിൽ ബർണർ 200 bhp -ക്ക് അടുത്ത് പവർ ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്യാവുന്നതാണ്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

നിരവധി ഹൈ-എന്റ് കംഫർട്ട് & കൺവയൻസ് ഫീച്ചറുകളും എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സഹിതമാണ് എസ്‌യുവി വരുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ടാറ്റ സഫാരി/ഹാരിയർ

സഫാരിയുടെയും ഹാരിയറിന്റെയും നവീകരിച്ച പതിപ്പുകൾ ടാറ്റ മോട്ടോർസ് പരീക്ഷിച്ചുവരികയാണ്. പുതിയ മോഡലുകൾക്ക് പുതിയ ഫീച്ചറുകളും കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളും പുതിയ പെട്രോൾ എഞ്ചിൻ ഓപ്ഷനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ADAS പതുക്കെ ഒരു മുഖ്യധാരാ സവിശേഷതയായി മാറുകയാണ്.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയിലും ADAS സജ്ജീകരിക്കപ്പെടാൻ സാധ്യതയുണ്ട്. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളീഷൻ വാണിംഗ് തുടങ്ങിയ ADAS ഫീച്ചറുകളുമായാവും ഇത് വരുന്നത്.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ഹ്യുണ്ടായി ക്രേറ്റ ഫെയ്‌സ്‌ലിഫ്റ്റ് & അൽകാസർ

2022 അവസാനത്തോടെ ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം മോഡൽ ലൈനപ്പിലുടനീളം ADAS അവതരിപ്പിക്കും. ട്യൂസോണിനു ശേഷം, 2022 ഹ്യുണ്ടായി ക്രെറ്റ ഫേസ്‌ലിഫ്റ്റിനും അൽകാസറിനും ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റുകൾ ലഭിക്കും.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

ബ്ലൈൻഡ് സ്പോട്ട് വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ് എന്നിവ ADAS ഫീച്ചറുകളിൽ ഉൾപ്പെടും. ADAS കൂടാതെ, പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനും അൽകാസറിനും ആറ് എയർബാഗുകൾ, ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX എന്നിവ നോർമൽ സുരക്ഷാ ഫീച്ചറുകളായി ലഭിക്കും.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

സുസുക്കി-ടൊയോട്ട എസ്‌യുവി

സുസുക്കിയും ടൊയോട്ട ചേർന്ന് ഇന്ത്യയിൽ ഒരു പുതിയ മിഡ് സൈസ് എസ്‌യുവിയിൽ പ്രവർത്തിക്കുന്നു, ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എം‌ജി ആസ്റ്റർ എന്നിവയ്‌ക്കും മറ്റുള്ളവയ്‌ക്കും എതിരായി സ്ഥാനം പിടിക്കും. പുതിയ എസ്‌യുവിക്ക് ADAS, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയ്‌ക്കൊപ്പം ആധുനിക കാലത്തെ കണക്റ്റിവിറ്റി ഫീച്ചറുകളും ലഭിക്കും.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയിൻ ചേഞ്ച് അസിസ്റ്റൻസ് എന്നിവയും അതിലേറെയും പോലുള്ള ഓട്ടോണമസ് ലെവൽ 2 സവിശേഷതകൾ എസ്‌യുവികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ കിയ പ്രവർത്തിച്ച് വരികയാണ്. പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) വരും, ഇത് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

മുൻവശത്ത് ADAS -നുള്ള ഒരു റഡാർ മൊഡ്യൂൾ ഘടിപ്പിച്ചിരിക്കുന്നതായി ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ വാഹനം വാഗ്ദാനം ചെയ്യും.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

എംജി ഹെക്ടർ

നമ്മുടെ വിപണിയിലെ മുഖ്യധാരാ എസ്‌യുവികളിൽ ADAS കൊണ്ടുവരുന്ന ആദ്യത്തെ വാഹന നിർമ്മാതാക്കളാണ് എംജി മോട്ടോർ ഇന്ത്യ. ഗ്ലോസ്റ്റർ & ആസ്റ്ററിൽ ഈ ഫീച്ചർ അവതരിപ്പിച്ചതിന് ശേഷം, ADAS ടെക്നോടുകൂടിയ അപ്‌ഡേറ്റ് ചെയ്ത ഹെക്ടറിനെ എംജി ഇന്ത്യയിൽ അവതരിപ്പിക്കും. എസ്‌യുവിക്ക് ഉടൻ തന്നെ ADAS, AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അസിസ്റ്റന്റ് ലഭിക്കും.

Jeep Meridian മുതൽ പുത്തൻ MG Hector വരെ; ADAS സംവിധാനവുമായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന എസ്‌യുവികൾ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിവയുൾപ്പെടെ ഒന്നിലധികം ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ ADAS-ൽ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Monday, March 21, 2022, 17:16 [IST]
English summary
Upcoming suvs in india to get adas feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X