ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നിയമലംഘകര്‍ക്ക് പെറ്റിയടിപ്പിക്കാം! സമ്പാദിക്കാനാകുക 50,000 രൂപ

ട്രാഫിക് നിയമങ്ങള്‍ ലംഘകര്‍ പലപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച രക്ഷപ്പെടാറാണ് പതിവ്. പൊലീസ് ചെക്കിങ്ങിന്റെ മുന്നില്‍ പെട്ടാല്‍ അല്ലാതെ അവര്‍ എങ്ങിനെയെങ്കിലും രക്ഷപ്പെടും. കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കപ്പെട്ടതോടെ ഗതാഗത നിയമ ലംഘനക്കള്‍ ഒരു പരിധിവരെ കുറവ് വന്നിട്ടുണ്ട്. എല്ലാം കാണാന്‍ മുകളില്‍ ഒരാളുണ്ടെന്ന തോന്നല്‍ കാരണമാണ് അതിന് സാധിച്ചത്. സമാനമായ രീതിയില്‍ പല സംസ്ഥാനങ്ങളും ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാനായി പല തരത്തിലുള്ള പരിപാടികളും കൊണ്ടുവരുന്നു. അത്തരത്തില്‍ ഡല്‍ഹി പൊലീസ് കൊണ്ടുവന്ന ഒരു പരിപാടി ജനങ്ങളെ ഏറെ ആകര്‍ഷിക്കും.

നിയമലംഘനങ്ങള്‍ അധികാരികളെ അറിയിച്ച് ക്യാഷ് പ്രൈസ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ട്രാഫിക് പൊലീസ് പൗരന്‍മാര്‍ക്ക് മുന്നിലേക്ക് വെച്ചുനീട്ടുന്നത്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിയമം അനുസരിക്കുന്ന പൗരന്മാര്‍ക്കായി ഡല്‍ഹി ട്രാഫിക് പൊലീസ് ഒരു പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ആളുകളെ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിനാണ് പൊലീസ് ട്രാഫിക് പ്രഹരി എന്ന ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

traffic prahari app

പ്രഹരി ആപ്പ് ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ പദ്ധതി. പൗരന്മാരെ ട്രാഫിക് നിയമപാലനത്തില്‍ പങ്കാളികളാക്കുകയാണ് ട്രാഫിക് പ്രഹരി ആപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ഡിസിപി എസ്‌കെ സിംഗ് അഭിപ്രായപ്പെട്ടു.ഇതിലൂടെ നിയമം പാലിക്കുന്ന പൗരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 50,000 രൂപ വരെ ക്യാഷ് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഡല്‍ഹി പോലീസ് 2015-ല്‍ ആദ്യമായി പുറത്തിറക്കിയ ട്രാഫിക് ആപ്പ് ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. നിരവധി പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിക്കുന്നതിന് ആദ്യം സ്മാര്‍ട്ട്‌ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന വണ്‍ടൈം പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

traffic prahari app

ഉപയോക്താക്കള്‍ക്ക് ആപ്പില്‍ ടൈംസ്റ്റാമ്പ്, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ സഹിതം ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാന്‍ കഴിയും. ഇതിലൂടെ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കാന്‍ സാധിക്കും. സിഗ്‌നല്‍ തെറ്റിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, തെറ്റായ ദിശയില്‍ ഡ്രൈവ് ചെയ്യുക, നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഈ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാകും.

ഒരു നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഡല്‍ഹി പോലീസ് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നടപടിയെടുക്കൂ. വ്യക്തിപരമായതോ വ്യാജമോ ആയ പരാതികള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ട്രാഫിക് പ്രഹാരി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഈ ഉദ്യമത്തില്‍ സജീവമായി പങ്കാളികളാകാന്‍ ഡല്‍ഹി ട്രാഫിക് പൊലീസ് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, എല്ലാ മാസവും ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിക്ക് ഒന്നാം സമ്മാനമായി 50,000 രൂപ ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 25,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും, നാലാം സമ്മാനമായി 10,000 രൂപയും നല്‍കും.

എപ്പോള്‍ എവിടെ വെച്ച് വേണമെങ്കിലും പൊതുജനങ്ങള്‍ ഫോട്ടോ എടുത്ത് ആപ്പില്‍ പങ്കുവെച്ചാല്‍ പണികിട്ടുമെന്ന ബോധ്യം വന്നാല്‍ നിയമലംഘനങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്. അരലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ഉള്ളതിനാല്‍ തന്നെ ജനങ്ങള്‍ ഇതിനായി തുനിഞ്ഞിറങ്ങാനും സാധ്യതയുണ്ട്. ഈ ആപ്പിനെ കുറിച്ചുള്ള വിവരം നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഡല്‍ഹിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, July 29, 2025, 20:09 [IST]
English summary
Upgraded traffic prahari app launched for citizens to report traffic violations in delhi details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X