ക്യൂട്ട്നെസ് ഇഷ്ടം പോലെ;വകതിരിവ് വട്ട പൂജ്യമെന്ന് കമൻ്റുകൾ, റോൾസ് റോയ്സിൽ ഉർവശി കാണിച്ച മണ്ടത്തരം

സുന്ദരിമാരായ ബോളിവുഡ് നടിമാർ എന്ത് ചെയ്യുകയാണെന്ന് നോക്കി നടക്കുകയാണ് പാപ്പരാസികൾ. വൈറലാവാൻ നടിമാർ തങ്ങളുടെ ക്യൂട്ട്നെസ് വാരി വിതറുന്നത് പതിവാണ്. എന്നാൽ ചിലപ്പോൾ ചില മണ്ടത്തരങ്ങളും പറ്റാറുണ്ട്. അത് ട്രോളൻമാർ വൈറലാക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവാൻ നറുക്ക് വീണിരിക്കുന്നത് നാഗകന്യക എന്ന പരമ്പരയിലൂടെ വൈറലായ ഉർവശി റൗട്ടേലയാണ്. അതും റോൾസ് റോയ്സ് കലിനനിൽ. ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്സ് ആദ്യമായി പുറത്തിറക്കിയ എസ്‌യുവിയാണ് കലിനന്‍. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V12 എഞ്ചിനാണ് റോള്‍സ് റോയ്സ് കലിനന് കരുത്ത് പകരുന്നത്.

പരമാവധി 600 bhp പവറില്‍ 900 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഉർവശി ട്രോൾ ചെയ്യപ്പെട്ട സംഭവം എന്താണെന്ന് വച്ചാൽ താരം ഒരു ചടങ്ങിൽ നിന്ന് പുറത്തേക്കിറങ്ങി റോൾസ് റോയ്സ് കലിനനിൽ കയറാൻ പോകുന്നത് കാണാം. വാഹനത്തിൻ്റെ ഡോർ തുറന്നതിന് ശേഷം അകത്തേക്ക് കയറുകയും കൈകൊണ്ട് ഡോർ അടയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോ. ഇതിൽ എന്താണ് പ്രശ്നം എന്നായിരിക്കും ചോദിക്കുന്നത്.

അതായത് റോൾസ് റോയ്സ് കലിനനിൽ വാഹനത്തിനുളളിൽ കയറിയാൽ ഓട്ടോമാറ്റിക്കായി വാഹനത്തിൻ്റെ ഡോർ അടയ്ക്കാനുളള സംവിധാനമാണ് ഉളളത്. പിന്നിലെ സീറ്റിൻ്റെ മുകളിലായി ഒരു സ്വിച്ചിൽ അമർത്തിയാൽ ഡോർ തനിയെ അടഞ്ഞു കൊളളും. എന്നാൽ ഉർവശിക്ക് റോൾസ് റോയ്സിൽ കയറി പരിചയമില്ലെന്നും, ക്യൂട്ട്നെസ് മാത്രം പോര വകതിരിവും വേണം എന്നാണ് കമൻ്റുകൾ വന്നിരിക്കുന്നത്.

റോൾസ് റോയ്സ് കലിനൻ ഒരു ഓഫ്-റോഡ് വാഹനമല്ലെങ്കിലും, കലിനന്റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസും മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും ഇത്തരം റോഡുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സഹായിക്കുന്നതാണ്. കലിനൻ എസ്‌യുവിയുടെ ബൂട്ട് തുറന്നാൽ തുറന്ന് വരുന്ന 'വ്യൂവിംഗ് സ്യൂട്ട്' എന്ന് വിളിക്കുന്ന ടെയിൽഗേറ്റ്-മൗണ്ടഡ് കസേരകൾ പലർക്കും ഏറെ പ്രിയപ്പെട്ടതാണ്.

റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിക്ക് ഏകദേശം 12.25 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന വില. രൂപത്തിലും ഭാവത്തിലുമെല്ലാം ആഡംബരത്തം തുളുമ്പുന്ന വിധത്തിലാണ് ഈ ലക്ഷ്വറി കാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ പാന്തിയോൺ ഇലുമിനേറ്റഡ് ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, വലിയ അലോയ് വീലുകൾ, സ്ട്രീംലൈൻഡ് എയർ ഇൻടേക്കുകൾ എന്നിവയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അഴകേകുന്ന എക്സ്റ്റീരിയർ വിശേഷങ്ങൾ.

ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്. ഇതിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റോൾസ് റോയ്‌സിന്റെ പുതിയ കാലത്തെ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻസ്ട്രുമെന്റ് ഡയൽ കളറുകൾ, വിസ്പേഴ്‌സ് ആപ്പ്, പിൻ യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനുകൾ എന്നിവയുമായാണ് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവി വരുന്നത്.

എന്‍ട്രി ലെവല്‍ വേരിയന്റിന് വരെ 10 കോടി രൂപയിലധികം വില വരുന്നതിനാല്‍ അതിസമ്പന്നരാണ് സാധാരണയായി ഈ ലക്ഷ്വറി കാര്‍ വാങ്ങാറുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കലിനന്‍ ലക്ഷ്വറി എസ്‌യുവി സ്വന്തമായുള്ളത് അംബാനി കുടുംബത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തിന്റെ ഉടമയായ മുകേഷ് അംബാനിക്കും കുടുംബത്തിനും മൊത്തം 10-ലേറെ റോള്‍സ് റോയ്‌സ് കലിനന്‍ കാറുകള്‍ ഉണ്ടെന്നാണ് വിവരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 15:36 [IST]
English summary
Urvashi rautela struggling with automatic door rolls royce cullinan troll video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X