കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

കാലവും അതിനനുസരിച്ച് സാങ്കേതികവിദ്യയും മുന്നോട്ട് കുതിച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന പലകാര്യങ്ങളും ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ട് മനുഷ്യൻ സാധ്യമാക്കി കഴിഞ്ഞു.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

വാഹന ലോകത്തും ഈ സാങ്കേതികവിദ്യകൾ നിരവധി കണ്ണഞ്ചിപ്പിക്കുന്നതും തിളക്കമാർന്നതുമായ മാറ്റങ്ങളാണ് സംഭാവന ചെയ്തിട്ടുള്ളത്. ഒരു കാലത്ത് വളരെ പതിയെ ഓടിയിരുന്ന മോട്ടോർ കാറുകളിൽ നിന്ന് ഇപ്പോൾ ശരവേഗത്തിൽ പായുന്ന ഹൈപ്പർ കാറുകളെ വരെ വാഹന വിപണി എത്തി നിൽക്കുന്നു.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

ഇവ കൂടാതെ വെള്ളത്തിലും വായുവിലും സഞ്ചരിക്കാവുന്ന കാറുകൾ പോലും പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. ഡ്രൈവർ പോലും ആവശ്യമില്ലാത്ത ടെസ്‌ല പോലുള്ള കാറുകൾ ഇതിനകം തന്നെ വിപണിയിലെത്തി കഴിഞ്ഞു.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

പല നിർമ്മാതാക്കളുടെ തങ്ങളുടേതായ ഓട്ടോണോമസ് / സെൽഫ് ഡ്രൈവിംഗ് കാറുകൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലും പരീക്ഷണത്തലുമൊക്കെയാണ്.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി റോഡ് അപകടങ്ങൾക്ക് ഏറ്റവും വലിയ കാരണമാവുന്ന ഒന്നിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ വാഹന വിപണി.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനുള്ള നടപടികൾക്ക് വളരെ ഉത്തേജകമായേക്കാവുന്ന കാര്യങ്ങളാണ് യുഎസ് സെനറ്റ് ഉടൻ തന്നെ ചർച്ചയ്ക്ക് വെക്കാൻ ഒരുങ്ങുന്നത്. വളരെ നിർണായകമായ ഇൻഫ്രാസ്ട്രക്ചർ ബില്ലാണിത്.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

പുതിയ കാറുകൾക്ക് ഡ്രങ്ക് ഡ്രൈവർ-ഡിറ്റക്ഷൻ ടെക്നോളജി നിർബന്ധമാക്കണം എന്നാണ് ഈ ബില്ല് ആവശ്യപ്പെടുന്നത്. ഡ്രൈവിംഗ് അണ്ടർ ഇൻഫ്ലുവൻസ് (DUI) -ന് കീഴിലുള്ള - യുഎസിലെ ഗുരുതരമായതും വളരെ കഠിനമായ ശിക്ഷകൾ ആകർഷിക്കാവുന്നതുമായ കുറ്റകൃത്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

ഒന്ന് അല്ലെങ്കിൽ രണ്ട് പെഗ് അകത്താക്കി കഴിഞ്ഞ് ഇഗ്നിഷൻ ഓണാക്കാൻ ശ്രമിക്കുന്ന ഏതെരു വ്യക്തിയേയും ഈ സാങ്കേതികവിദ്യ ശക്തമായി തടസ്സപ്പെടുത്തും.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നിരവധി സുരക്ഷാ നടപടികൾ പട്ടികപ്പെടുത്തുന്ന ഇൻഫ്രാസ്ട്രക്ചർ ബിൽ യുഎസ് സെനറ്റിൽ വോട്ടിനായി സജ്ജീകരിച്ചിരിക്കുകയാണ്.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

സാങ്കേതികവിദ്യയെ അനുകൂലിക്കുന്നവർ, മദ്യലഹരിയിലുള്ള ഡ്രൈവർമാരെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിൽ നിന്ന് തടയുന്നതിന് സഹായിക്കും. ഈ തരത്തിലുള്ള സാങ്കേതികവിദ്യ നിലവിലുള്ള പിഴകൾ പോലെ താക്കീത് നൽകുന്നതിനുപകരം കുറ്റവാളികളെ തടയാൻ കഴിയുമെന്ന് പ്രസ്താവിക്കുന്നു. പ്രതിരോധം, ചികിത്സയേക്കാൾ മികച്ചതാണെന്ന് പഴമൊഴി ഇവിടെ അന്വർഥമാവുന്നു.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

യുഎസിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഈ ജൂണിൽ പുറത്തുവിട്ട ഡാറ്റ പ്രകാരം, 2020 -ൽ റോഡപകടങ്ങൾ മൂലം 38,000 -ത്തിലധികം മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിലെ കണക്കുകൾ കാണിക്കുന്നത് റോഡുകളിലെ മരണങ്ങൾക്ക് DUI ഒരു പ്രധാന കാരണമാണെന്നാണ്.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച്, മദ്യപാനം മൂലമുള്ള ഡ്രൈവിംഗ് അപകടങ്ങൾ മൂലം രാജ്യത്ത് 10,497 പേർ മരണപ്പെട്ടു, ഇത് ഇവിടെ റോഡപകടവുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളുടെയും 28 ശതമാനമാണ്.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

നിലവിലെ കൊവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ മുമ്പത്തേതിനേക്കാൾ കുറച്ച് ആളുകൾ മാത്രമേ വാഹനമോടിക്കുന്നുള്ളൂവെങ്കിലും, ഏറ്റവും പുതിയ റോഡ് അപകട കണക്കുകൾ വളരെ ആശങ്കാജനകമാണ്.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

മദ്യ ലഹരിയിൽ വാഹനം ഓടിക്കുന്ന ഒരാൾ സ്വന്തം ജീവൻ അപകടത്തിലാക്കുക മാത്രമല്ല, വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും റോഡിലെ സഹയാത്രികർക്കും കാൽനടയാത്രക്കാർക്കും ജീവന് ഭീഷണി ഉളവാക്കുന്നു.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

ആധുനിക വാഹനങ്ങളിലെ DUI- തിരിച്ചറിയുന്ന സാങ്കേതികവിദ്യയെ പിന്തുണയ്ക്കാത്തവർ ഇന്നത്തെ കാറുകളിലെ എല്ലാ പുതിയകാല സുരക്ഷാ സവിശേഷതകളും ഡ്രൈവർ മദ്യലഹരിയിലാണെങ്കിൽ ഉപയോഗ ശൂന്യമായവയായി തീരുന്നു എന്ന് പറയുന്നതിന്റെ പരിധി വരെ പോകുന്നു.

കള്ളുകുടിച്ച് കേറിയാൽ കാർ തന്നെ കണ്ടെത്തും; ഡ്രങ്കൺ ഡ്രൈവിനെതിരെ പുത്തൻ സാങ്കേതികവിദ്യയുമായി യുഎസ്

എന്നിരുന്നാലും ഈ വാദം ഒരു വല്ലാത്ത വാദമായിപ്പോയി. ഈ സംവിധാനം എന്ന് ഇന്ത്യയിലെത്തും എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

Most Read Articles

Malayalam
English summary
Us government to introduce drunk driver detect technology in future cars
Story first published: Tuesday, August 3, 2021, 22:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X