അമേരിക്കയുടെ പുതിയ എമിഷൻ മാനദണ്ഡങ്ങൾ ഇങ്ങനെ, 2032 -ഓടെ ഫലപ്രാപ്തിയിലെത്തുമെന്ന് ബൈഡൻ

2032 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഓട്ടോമൊബൈൽ മാനദണ്ഡങ്ങൾ ബൈഡൻ ഗവൺമെൻ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്, 2032 ആകുമ്പോഴേക്കും വാഹന നിർമ്മാതാക്കൾ ഉദ്‌വമനം മൂന്നിൽ രണ്ട് ഭാഗത്തോളം കുറയ്ക്കണമെന്നായിരുന്നു കഴിഞ്ഞ വർഷം പരിസ്ഥിതി സംരക്ഷണ ഏജൻസി മുന്നോട്ടുവെച്ച നിർദ്ദേശം. ഇലക്‌ട്രിക് വാഹനങ്ങളുടെ മന്ദഗതിയിലുള്ള വിൽപ്പനയിലെ വളർച്ചയും ചില ഹൈബ്രിഡ് വാഹനങ്ങളുടെ ജനപ്രീതി വർധിക്കുന്നതും ജനങ്ങൾ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ തയ്യാറായിട്ടില്ല എന്നതിൻ്റെ തെളിവാണ്.

2032 ആകുമ്പോഴേക്കും 67 ശതമാനം പുതിയ വാഹനങ്ങളും ഇവികളാണെങ്കിൽ, കർശനമായ നിയമങ്ങൾക്ക് കീഴിൽ, വാഹന വ്യവസായത്തിന് ആവശ്യകതകൾ നിറവേറ്റാൻ കഴിയുമെന്ന് EPA നിർദ്ദേശിച്ചിരിക്കുകയാണ്. അന്തിമ നിയമങ്ങൾ അനുസരിച്ച്, ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ (സെഡാനുകൾ, എസ്‌യുവികൾ, ട്രക്കുകൾ തുടങ്ങിയ യാത്രാ വാഹനങ്ങൾ 2032 ഓടെ ഒരു മൈലിന് 85 ഗ്രാം ഹരിതഗൃഹ വാതക ഉദ്‌വമനം എന്ന വ്യവസായ വ്യാപകമായ ലക്ഷ്യത്തിലെത്തുക എന്നതാണ് ലക്ഷ്യം.

എമിഷൻ മാനദണ്ഡങ്ങളുടെ കാര്യത്തിലേക്ക് കൂടുതലായി നോക്കിയാൽ ഇന്ത്യയിലെ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ ലോകമെമ്പാടുമുള്ള വാഹനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണം പരിശോധിക്കുന്നതിനാണ് എമിഷൻ സ്റ്റാൻഡേർഡുകൾ അഥവാ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നിരിക്കുന്നത്. ഈ മാനദണ്ഡങ്ങൾ കൂടുതൽ കാര്യക്ഷമമായ എഞ്ചിനുകൾ കുറഞ്ഞ മലിനീകരണം പുറന്തള്ളുന്നുവെന്ന് ഉറപ്പാക്കാനാണ് നിലവിൽ വന്നിരിക്കുന്നതും.

ഇന്ത്യൻ വാഹനങ്ങളെല്ലാം 2020-ൽ ഭാരത് സ്റ്റേജ് 6 നിലവാരം കൈവരിക്കണം എന്ന് സർക്കാർ പ്രഖ്യാപിച്ചത് 2016 ലാണ്. കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ ഈ നിർദേശം ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുന്നു. 2000 ലാണ് കേന്ദ്രസർക്കാർ ആദ്യമായി വായുമലിനീകരണം നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ വായുമലിനീകരണ നിലവാര മാർഗരേഖ നിശ്ചയിക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് 2000-ത്തിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് (CPCB) എഞ്ചിനുകളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്സ് (BSES) ഇന്ത്യയിൽ അവതരിപ്പിച്ചത്. വലിയതോതിലുള്ള യൂറോപ്യൻ നിലവാരത്തെ അടിസ്ഥാനമാക്കി ക്രമേണ കർശനമാക്കുക എന്നതായിരുന്നു ഉദ്ദേശം.

വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം കുറയ്ക്കുകയെന്നതാണ് ഈ മാർഗരേഖയുടെ പ്രധാന ഉദ്ദേശ്യം. എന്നാൽ ഈ നിലവാരം കൈവരിക്കുന്നതിന് വാഹന എഞ്ചിനുകളിൽ മാത്രമല്ല ഇന്ധനത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് പലർക്കും അറിയാത്തൊരു കാര്യമായിരുന്നു. ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ പ്രകാരം കാർ നിർമാതാക്കൾ BSES പുറപ്പെടുവിച്ച എമിഷൻ ടെസ്റ്റ് വിജയിക്കുന്ന എഞ്ചിനുകൾ നിർമിക്കേണ്ടതുണ്ട്. അതേസമയം എണ്ണക്കമ്പനികൾ കുറഞ്ഞ സൾഫറിന്റെ അളവ് ഉറപ്പാക്കാൻ ഇന്ധനം ശുദ്ധീകരിക്കണമെന്നും നിയമം അനുശാസിക്കുന്നു.

വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ബി എസ് VI നിലവാരത്തിലേക്കു പോകാൻ നിർബന്ധിതമായത്. ഒരു പെട്രോൾ വാഹനത്തിൽ നിന്നുള്ള പരമാവധി അനുവദനീയമായ നൈട്രജൻ ഓക്സൈഡ് (NOx) പുറന്തള്ളൽ പരിധി ബിഎസ്-VI ക്രമീകരിക്കുന്നു. എന്നാൽ ബിഎസ്-IV മാനദണ്ഡങ്ങൾ പ്രകാരം ഇത് ഒരു കിലോമീറ്ററിന് 80 മി.ഗ്രാം ആയിരുന്നു.

പർട്ടിക്കുലേറ്റ് മാറ്റർ (PM) പരിധി പെട്രോൾ വാഹനങ്ങൾക്ക് കിലോമീറ്ററിന് 4.5 മില്ലിഗ്രാമിൽ താഴെയാണ് സജീകരിച്ചിരിക്കുന്നത്. അതേസമയം ഡീസൽ ഇന്ധന വാഹനങ്ങൾക്ക് ബിഎസ്-VI മാനദണ്ഡങ്ങൾക്കനുസരിച്ച് NOx ഉദ്‌വമനത്തിന്റെ പരിധി കിലോമീറ്ററിന് 80 മില്ലിഗ്രാമായി സജ്ജീകരിച്ചിരിക്കുന്നു. താരതമ്യേന ബിഎസ്-IV മാനദണ്ഡങ്ങൾ അതേ ഉയർന്ന പരിധി കിലോമീറ്ററിന് 250 മില്ലിഗ്രാം എന്ന് വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Friday, March 22, 2024, 8:30 [IST]
English summary
Us new emission rules aimed at slashing greenhouse gas emissions in half by 2032
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X