വാക്കിന് വിലയുള്ള ട്രംപണ്ണന്‍! ബോംബിട്ടാലും തകരാത്ത കാറുണ്ടായിട്ടും വാങ്ങിയത് 'ഫ്രണ്ടിന്റെ' വണ്ടി

രണ്ടാം തവണയും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായ ശേഷം ഡോണള്‍ഡ് ട്രംപ് തുടര്‍ച്ചായി തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിസ് ട്രംപിനെ സഹായിച്ചുവെന്നത് പരസ്യമായ രഹസ്യമാണ്. ഈ വിഷയത്തില്‍ അമേരിക്കയില്‍ വലിയ വലിയ ഒച്ചപ്പാടുകള്‍ അരങ്ങേറുകയും ചെയ്തു. ഇതിനിടെ വാക്കു പറഞ്ഞ പോലെ മസ്‌കിന്റെ ടെസ്‌ല കമ്പനിയില്‍ നിന്നുള്ള ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ട്രംപ് ഇപ്പോള്‍. അമേരിക്കന്‍ പ്രസിഡന്റ് ഒരു ടെസ്ല മോഡല്‍ S ഇലക്ട്രിക് കാര്‍ ആണ് വാങ്ങിയിരിക്കുന്നത്.

ട്രംപിന് തെരഞ്ഞെടുക്കാനായി ഒന്നിലേറെ ടെസ്‌ല കാറുകള്‍ മസ്‌ക് വൈറ്റ് ഹൗസിന്റെ മുറ്റത്തെത്തിച്ചിരുന്നു. ടെസ്‌ല പുറത്തിറക്കുന്ന ഏറ്റവും മികച്ച കാര്‍ മോഡലായ സൈബര്‍ ട്രക്ക് അടക്കം നാലോ അഞ്ചോ കാറുകള്‍ മസ്‌ക് വൈറ്റ് ഹൗസ് ഡ്രൈവ്‌വേയില്‍ കൊണ്ടുവന്നിരുന്നു. അതില്‍ നിന്ന് ചുവപ്പ് നിറത്തിലുള്ള ടെസ്‌ല മോഡല്‍ S ആണ് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് തെരഞ്ഞെടുത്തിരിക്കുന്നത്.

donald trump buys tesla

അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പേര് 'ദി ബീസ്റ്റ്' എന്നാണ്. ഈ കാറിന് ആണവ ആക്രമണത്തെ പോലും ചെറുക്കാന്‍ ശേഷിയുണ്ട്. ഏകദേശം 10 കോടി രൂപയിലേറെയാണ് ഈ കാറിന്റെ വില. അതേസമയം ട്രംപ് വാങ്ങിയ ടെസ്ല മോഡല്‍ S-ന് ഏകദേശം 90,000 ഡോളറാണ് വില. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 78 ലക്ഷം രൂപ വരും.

സുരക്ഷ മുന്‍നിര്‍ത്തി ട്രംപിന് ഈ വാഹനത്തില്‍ അനുവാദമില്ല. എന്നിരുന്നാലും മസ്‌കിന്റെ കൂടെ കാറിനകത്ത് കയറി അതിന്റെ ഇന്റീരിയര്‍ വിലയിരുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ട്രംപിന്റെ ഈ ടെസ്ല കാര്‍ വൈറ്റ് ഹൗസിലെ ജീവനക്കാരായിരിക്കും ഉപയോഗിക്കുക. ടെസ്ല മോഡല്‍ S-നെകുറിച്ച് പറയുമ്പോള്‍ S, S പ്ലെയ്ഡ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ഇത് വാങ്ങാം.

donald trump buys tesla

മോഡല്‍ S പ്ലെയ്ഡിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇത് ഒറ്റ ചാര്‍ജില്‍ 560 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 1.99 സെക്കന്‍ഡിനുള്ളില്‍ ഇതിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 9.23 സെക്കന്‍ഡ് മതി. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 321 കിലോമീറ്ററാണ്. ട്രൈ-മോട്ടോര്‍ സെറ്റപ്പുമായി വരുന്ന കാര്‍ 1,020 hp പവര്‍ നല്‍കുന്നു.

മറുവശത്ത് മോഡല്‍ S ഒറ്റ ചാര്‍ജില്‍ ഏകദേശം 660 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. വെറും 3.1 സെക്കന്‍ഡിനുള്ളില്‍ ഇത് 0-100 kmph വേഗത കൈവരിക്കും. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്. 670 hp പവര്‍ ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ മോട്ടോറുമായാണ് മോഡല്‍ S വരുന്നത്. നിലവിലുള്ള ടെസ്ല നിരയിലെ മറ്റേതൊരു ഇലക്ട്രിക് വാഹനത്തേക്കാളും കൂടുതല്‍ റേഞ്ച് ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് നല്‍കുന്നുവെന്ന് ടെസ്ല അവകാശപ്പെടുന്നു.

donald trump buys tesla

ഈ രണ്ട് കാറുകളിലും കമ്പനി സൗജന്യ സൂപ്പര്‍ചാര്‍ജിംഗും വാഗ്ദാനം ചെയ്യുന്നു. ടെസ്‌ലയുടെ തുറുപ്പുചീട്ടുകളില്‍ ഒന്നായ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയെയടക്കം ഈ കാറുകള്‍ പിന്തുണയ്ക്കുന്നു. ജിപിഎസും സെന്‍സറുകളും ഉപയോഗിച്ചാണ് ഈ ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിനായി ഹൈടെക് ഫീച്ചറുകളും ഈ കാറില്‍ ടെസ്‌ല ഒരുക്കിയിട്ടുണ്ട്.

സിനിമാറ്റിക് അനുഭവം സമ്മാനിക്കാനായി ഈ കാറില്‍ 17 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് 2200x 1300 റെസല്യൂഷന്‍ പിന്തുണയ്ക്കുന്നു. കാറില്‍ നല്‍കിയിരിക്കുന്ന യോക്ക് സ്റ്റിയറിംഗ് മെച്ചപ്പെട്ട സ്റ്റിയറിംഗ് എക്‌സ്പീരിയന്‍സും ദൃശ്യപരതയും നല്‍കുന്നു. യാത്രാസുഖത്തിനായി ട്രൈ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, HEPA ഫില്‍ട്രേഷന്‍ എന്നിവ കാറില്‍ നല്‍കിയിട്ടുണ്ട്.

മൂന്ന് മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാന്‍ പാകത്തിന് റിയര്‍ സീറ്റുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കൂടുതല്‍ ലെഗ്റൂം, ഹെഡ്റൂം, ഇന്റഗ്രേറ്റഡ് സ്റ്റോറേജ്, വയര്‍ലെസ് ചാര്‍ജിംഗ്, സ്റ്റൗ ചെയ്യാവുന്ന ആംറെസ്റ്റ് എന്നിവയും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. 36-വാട്ട് യുഎസ്ബി-സി ചാര്‍ജിംഗ്, 22 സ്പീക്കറുകളുള്ള 960-വാട്ട് ഓഡിയോ സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഈ ഇലക്ട്രിക് കാറിന് കമ്പനി 4 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാറണ്ടിയും നല്‍കുന്നു.

More from DriveSpark

Article Published On: Wednesday, March 12, 2025, 18:00 [IST]
English summary
Us president donald trump buys tesla model s worth 90000 dollar
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X