ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?
ഡോണാൾഡ് ട്രംപ് പുതിയ ഔദ്യോഗിക വിമാനം എയർഫോസ് വൺ നിരസിച്ചു. പുതിയ വിമാനം വാങ്ങുന്നത് മണ്ടത്തരമെന്ന് ട്രംപ്!!
അമേരിക്കൻ പ്രസിണ്ടന്റ് ഉപയോഗിച്ചു വരുന്ന ഔദ്യോഗിക വാഹനമാണ് എയർഫോസ് വൺ. നിലവിൽ ബോയിങ് 747-200 ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ് വൺ എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയ എയർഫോസ് വണിനുള്ള എല്ലാ ഡിസൈൻ രൂപരേഖകളും നേരത്തേ തന്നെ സമർപ്പിച്ചു കഴിഞ്ഞിരുന്നു.

ബോയിംഗിന്റെ 747-8 എന്ന പുത്തൻ മോഡലായിരിക്കും ഇനി ഡോണാൾഡ് ട്രംപിന്റെ എയർഫോസ് വൺ വിമാനമായി പറക്കുക. എന്നാൽ നിയുക്ത അമേരിക്കൻ പ്രസിണ്ടന്റ് ട്രംപ് പുതിയ വിമാനം വേണ്ടെന്നുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്.

പുതിയ വിമാനം വാങ്ങുന്നത് മണ്ടത്തരമാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതുവാങ്ങാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

1943 മുതൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായി സർവീസ് ആരംഭിച്ചതായിരുന്നു ബോയിംഗ് എയർഫോഴ്സ് വൺ. കഴിഞ്ഞ ജനുവരിയിലായിരുന്നു പുതിയ എയർഫോസ് വൺ വിമാനം വാങ്ങാനുള്ള തീരുമാനമായത്.

165 കോടി ഡോളറാണ് വിമാനത്തിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. ചിലവേറിയതിനാലാണ് പുതിയ വിമാനത്തിന്റെ നിർമാണം തുടങ്ങേണ്ടതില്ലെന്ന് ട്രംപ് ആവശ്യപ്പെട്ടത്.

നിലവിൽ രണ്ട് പൈലറ്റുമാരടക്കം 78പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന 2000കോടി രൂപ ചിലവിട്ട ബോയിങ് 747-200ബി വിമാനമാണ് ട്രംപ് ഉപയോഗിച്ചു വരുന്നത്.

ഏതാണ്ട് 30 വർഷത്തോളം ഈടുനിൽക്കുന്ന ബോയിംഗിന്റെ പുത്തൻ മോഡലായിരുന്നു പുതിയ എയർഫോസ് വൺ ആയി തിരഞ്ഞെടുത്തിരുന്നത്. ഈ വിമാനം വാങ്ങുന്നത് വഴിവിട്ട നടപടിയെന്നാണ് ട്രംപ് അഭിപ്രായപ്പെടുന്നത്.

മുന്‍കാലങ്ങളില്‍ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ സാധാരണ വിമാനങ്ങളെയാണ് യാത്രകള്‍ക്കായി ആശ്രയിച്ചിരുന്നത്. താരതമ്യേന സുരക്ഷാപ്രശ്‌നങ്ങള്‍ കുറഞ്ഞ കാലത്തെ സ്ഥിതിയാണിത്. എയര്‍ ഫോഴ്‌സ് വണ്‍ എന്ന കാള്‍ സൈന്‍ ആദ്യമായി ഉഫയോഗിക്കുന്നത് എയ്‌സന്‍ഹോവര്‍ പ്രസിഡണ്ടായിരുന്ന കാലത്താണ്.

അത്യാധുനികമായ ആശയവിനിമയ സംവിധാനങ്ങള്‍ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലുണ്ട്. 87 ടെലിഫോണുകളും 19 ടെലിവിഷനുകളും ഈ വിമാനത്തില്‍ ചേര്‍ത്തിരിക്കുന്നു.

ഈ വിമാനത്തിന് അകമ്പടിയായി സമാനമായ സന്നാഹങ്ങളുള്ള രണ്ട് വിമാനങ്ങള്‍ കൂടി എപ്പോഴും ഒപ്പമുണ്ടാകും. ഓഫീസ് സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ വിമാനങ്ങളിലുണ്ടാവുക.

എല്ലാത്തരത്തിലും സ്വയം പര്യാപ്തമാണ് പ്രസിഡണ്ടിന്റെ വിമാനം. പ്രസിഡണ്ടിനാവശ്യമായ ഭക്ഷണം പാകം ചെയ്യുന്നതും ഈ വിമാനത്തിലാണ്.

സര്‍വ്വസജ്ജമായ ഒരു മെഡിക്കല്‍ സംഘം എയര്‍ ഫോഴ്‌സ് വണ്ണിലുണ്ടായിരിക്കും. ഓപ്പറേഷന്‍ ടേബിള്‍, അടിയന്തിര ശുശ്രൂഷാ സവിധാനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയും വിമാനത്തില്‍ സജ്ജീകരിക്കും. മൂന്ന് വിമാനത്തിലും ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരിക്കും.

അതിശക്തമായ ആശയവിനിമയ സംവിധാനങ്ങളാണ് വിമാനത്തിലുള്ളത്. ഇതിനായി വിമാനത്തിനകത്ത് നടത്തിയിട്ടുള്ള വയറിങ് സംവിധാനങ്ങള്‍ക്ക് 386 കിലോമീറ്റര്‍ നീളം വരും. അണുസ്‌ഫോടനം സംഭവിച്ചാല്‍ പോലും മികച്ച രീതിയില്‍ ആശയവിനിമയം സാധ്യമാകുന്ന വിധത്തിലാണ് സജ്ജീകരണങ്ങളുള്ളത്.

വിമാനത്തിലിരുന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനും പ്രസിഡണ്ടിന് സാധിക്കും. ടെലി കോണ്‍ഫറന്‍സിനുപയോഗിക്കാനായി ഒരു പ്ലാസ്മാ സ്‌ക്രീന്‍ ടെലിവിഷന്‍ സജ്ജമാക്കിയിട്ടുണ്ട് എയര്‍ ഫോഴ്‌സ് വണ്ണിനകത്ത്.

വിമാനത്തിനു നേരെ സഞ്ചരിക്കുന്ന മിസൈലുകളെ വഴിതിരിച്ചുവിടാന്‍ ശേഷിയുള്ള സംവിധാനങ്ങളുണ്ടിതില്‍. എയര്‍ ഫോഴ്‌സ് വണ്ണില്‍ നിന്നും സഞ്ചരിച്ചെത്തുന്ന ഇന്‍ഫ്രീറെഡ് ബീമുകള്‍ മിസൈല്‍ ഗൈഡന്‍സ് സിസ്റ്റത്തില്‍ ഇടപെടുകയാണ് ചെയ്യുക.

ട്രംപ് തന്റെ ഇലക്ഷൻ പ്രചരണത്തിനായി 'ട്രമ്പ് ഫോർസ് 'എന്ന പ്രൈവറ്റ് ജെറ്റാനാണ് ഉപയോഗിച്ച് വരുന്നത്. ആഡംബരത നിറഞ്ഞ ഈ പ്രൈവറ്റ് ജെറ്റ് മോക്രോസോഫ്റ്റിന്റെ സഹ സ്ഥാപകൻ പോൾ അലെനിൽ നിന്നും സ്വന്തമാക്കിയതാണ്. 757-200 എന്ന ബോയിങ് വിമാനമാണിത്.

മണിക്കൂറിൽ 500 മൈലധികം വേഗതയിൽ സഞ്ചാരിക്കാനുള്ള ശേഷിയുണ്ടിതിന്. നൂതനസാങ്കേതിക ഉപയോഗപ്പെടുത്തിയിട്ടുള്ള ഗ്ലാസ് കോക്പിറ്റുകളാണ് വിമാനത്തിന്റെ പ്രത്യേകത.

നാൽപതിലധികം യാത്രക്കാരെ ഉൾപ്പെടുത്തി സർവീസ് നടത്താനുള്ള സൗകര്യങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്രീം നിറത്തിലുള്ള ലെതറിർ സീറ്റിലും എന്റർടെയിൻമെന്റ് സിസ്റ്റവും ട്രേ ടേമ്പിളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിമാനത്തിലുപയോഗിച്ചിരിക്കുന്ന എല്ലാ മെറ്റൽ ഫിറ്റിംഗുകളും 24 കാരറ്റ് സ്വർണം പൂശിയവയാണ്. ലാവറ്ററി ഫിറ്റിഗുകളും ഗോൾഡ് പ്ലേറ്റഡാണ്.57 ഇഞ്ച് ഫ്ലാറ്റ് സ്ക്രീനിൽ കാണാൻ ആയിരത്തോളം സിനിമകളും രണ്ടായിരത്തിലധികം പാട്ടുകളും ഹാർഡ് ഡ്രൈവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








