ബൈഡനൊപ്പം 'ദി ബീസ്റ്റും' ഇന്ത്യയിലേക്ക്; ബോംബിന് പോലും തകര്‍ക്കാനാകാത്ത കാറിനെ കുറിച്ചറിയാം

സൂപ്പര്‍ ഹിറ്റ് സിനിമ ഫ്രാഞ്ചൈസിയായ കെജിഎഫിലെ പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ട്. സിനിമയില്‍ അനന്ത് നാഗ് അവതരിപ്പിച്ച കഥാപാത്രം പറയുന്ന 'പവര്‍ഫുള്‍ പീപ്പിള്‍സ് കംസ് ഫ്രം പവര്‍ഫുള്‍ പ്ലേസസ്' എന്ന ഡയലോഗ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാറുകളുടെ കാര്യത്തിലും ഈ ഡയലോഗ് വളരെ കറക്ടാണ്.

ശക്തരായ ആളുകള്‍ ശക്തമായ സ്ഥലങ്ങളില്‍ നിന്ന് വരുന്നുവെന്ന പോലെ തന്നെ അവര്‍ ശക്തമായ കാറുകളിലാണ് സഞ്ചരിക്കുകയും ചെയ്യുന്നത്. തങ്ങളുടെ രാജ്യത്തിന്റെ തലവന്‍മാരുടെ സുരക്ഷക്കാണ് ഏതൊരു രാഷ്ട്രവും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഏത് വിധത്തിലുള്ള ആക്രമണവും ചെറുക്കാന്‍ തക്ക സുരക്ഷയുള്ള കവചിത വാഹനങ്ങളിലാണ് അവരുടെ യാത്ര. നിലവില്‍ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

the beast

ജി20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 10 വരെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി സന്ദര്‍ശിക്കുകയാണ്. ഉച്ചകോടിക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി പ്രസിഡന്റ് ബൈഡന്റെ ഔദ്യോഗിക വാഹനം ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. ഓരോ തവണ വിദേശ സന്ദര്‍ശനം നടത്തുമ്പോഴും അവിടങ്ങളിലെ മറ്റ് വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വകാര്യ വാഹനം യുഎസില്‍ നിന്ന് കയറ്റി അയച്ച് ഉപയോഗിക്കുകയാണ് യുഎസ് പ്രസിഡന്റ് ചെയ്യാറുള്ളത്.

ഇതിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനമെന്ന ഖ്യാതി സ്വന്തമാക്കിയ 'ദി ബീസ്റ്റ്' ഇന്ത്യയില്‍ എത്തിയതും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതും. അസാധാരണമായ സുരക്ഷാ ഫീച്ചറുകളാണ് കാഡിലാക് വണിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമായ ഈ കവചിത ലിമോസിന്‍ മോഡലിനെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. CT6 സെഡാനെ അടിസ്ഥാനമാക്കി ഇത് ജനറല്‍ മോട്ടോര്‍സ് കസ്റ്റമൈസ്് ചെയ്തതാണ്.

the beast

ദി ബീസ്റ്റിന്റെ എക്‌സ്റ്റീരിയര്‍ വശത്ത് 5 ഇഞ്ച് കട്ടിയുള്ള മിലിട്ടറി-ഗ്രേഡ് കവചമുണ്ട്. 8 ഇഞ്ച് കനത്തിലാണ് കാറിന്റെ ഡോറുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബോയിംഗ് 757 ജെറ്റിന്റെ ക്യാബിന്‍ ഡോറിന് തുല്യമാണ് ദി ബീസ്റ്റിന്റെ ഭാരം. ഈ കാറിന്റെ ഡോര്‍ അടച്ചുകഴിഞ്ഞാല്‍ ഒരു എയര്‍ടൈറ്റ് സീല്‍ രൂപപ്പെടുകയും കെമിക്കല്‍ ആക്രമണങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

5 ലെയര്‍ ഗ്ലാസും പോളികാര്‍ബണേറ്റും കൊണ്ട് നിര്‍മ്മിച്ച ബീസ്റ്റിന്റെ വിന്‍ഡോകളും കരുത്തുറ്റതാണ്. വെടിയുണ്ടകളെ തടയാന്‍ ശേഷിയുള്ളതാണ് ഈ ഗ്ലാസുകളെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബോംബ് ആക്രമണങ്ങളെപ്പോലും അതിജീവിക്കുന്ന തരത്തിലാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അധിക സ്റ്റീല്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച് ഈ കാറിന്റെ ഷാസി ശക്തിപ്പെടുത്തിയിരിക്കുന്നു. ആക്രമണമോ സ്‌ഫോടനമോ കാരണം ടയറുകള്‍ക്ക് കേടുപാടുകളുണ്ടായാലും ഡ്രൈവിംഗ് തുടരാന്‍ സാധിക്കുന്ന രീതിയിലാണ് കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

നാല് യാത്രക്കാര്‍ക്കാണ് ബീസ്റ്റിന്റെ അകത്തളത്തില്‍ ഇരിപ്പിടമുള്ളത്. സ്വിച്ച് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഗ്ലാസ് പാര്‍ട്ടീഷനും ഇതിലുണ്ട്. ഈ എക്സ്‌ക്ലൂസീവ് സ്വിച്ച് പ്രസിഡന്റിന്റെ കൈവശമായിരിക്കും ഉണ്ടാകുക. പ്രസിഡന്റിന്റെ സുരക്ഷയും സ്വകാര്യതയും ഒരുപടി കൂടി വര്‍ധിപ്പിക്കാനാണ് ഇത് നല്‍കിയിരിക്കുന്നത്. ആശയവിനിമയത്തിനും ട്രാക്കിംഗിനുമായി ഡ്രൈവര്‍ സീറ്റിന് സമീപം ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണവും ജിപിഎസ് ട്രാക്കിംഗ് സിസ്റ്റവുമുണ്ട്.

പ്രസിഡന്റിന്റെ രാത്രി സമയത്തെ സഞ്ചാര സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ഗ്രില്ലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രണ്ട് ഫേസിംഗ് നൈറ്റ് വിഷന്‍ ക്യാമറയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ദി ബീസ്റ്റില്‍ ഒരു ഷോട്ട്ഗണ്‍ ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനായി കണ്ണീര്‍ വാതക ഷെല്ലുകളും കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇവക്കെല്ലാം പുറമെ ദി ബീസ്റ്റിന്റെ ട്രങ്കില്‍ സജ്ജീകരിച്ചിരിക്കുന്ന അഗ്‌നിശമന സംവിധാനവും ടിയര്‍ ഗ്യാസ് ഡിസ്‌പെന്‍സറുകളും സ്‌മോക്ക് സ്‌ക്രീനും സുരക്ഷയും പ്രതിരോധവും വര്‍ധിപ്പിക്കുന്നു. മാത്രമല്ല അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി പ്രസിഡന്റിന്റെ ബ്ലഡ് ഗൂപ്പുമായി പൊരുത്തപ്പെടുന്ന രണ്ട് ബാഗ് രക്തവും വാഹനത്തിനുള്ളില്‍ കരുതുന്നു.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവശ്യാനുസരണം ജനറല്‍ മോട്ടോര്‍സാണ് യുഎസ് പ്രസിഡന്റിന്റെ കാര്‍ പൊതുവെ കസ്റ്റമൈസ്് ചെയ്യാറുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് എന്നിവരും അതീവ സുരക്ഷിതമായ കവചിത വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി അവയില്‍ പലതിന്റെയും സവിശേഷതകള്‍ പുറത്ത് വിടാറില്ല.

More from DriveSpark

Article Published On: Tuesday, September 5, 2023, 12:53 [IST]
English summary
Us president joe bidens car the beast exceptional safety features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X