ഫേസ്ബുക്കില്‍ സെല്‍ഫിയിട്ട് യുവതി മരണത്തിലേക്കു നീങ്ങി

Posted By:

കാറോടിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്ത യുവതി തൊട്ടടുത്ത നിമിഷം നടന്ന ആക്‌സിഡണ്ടില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്, യുഎസ്സില്‍.

രാവിലെ 8.33ന് മുപ്പത്തിരണ്ടുകാരിയായ കോര്‍ട്‌നി സാന്‍ഫോഡ് താന്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റി. 'The happy song makes me so HAPPY.' എന്നായിരുന്നു സെല്‍ഫിയുടെ കൂടെ കോര്‍ട്‌നി കുറിച്ചത്. കൃത്യം 8.34ന് അപകടം നടന്നതായും കോര്‍ട്‌നി സാന്‍ഫോഡ് കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചു.

To Follow DriveSpark On Facebook, Click The Like Button
US woman dies seconds after posting selfie on Facebook

കാറില്‍ സാന്‍ഫോഡ് ഒറ്റയ്ക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. നോര്‍ത്ത് കരോലിനയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഇവിടെയാണ് അവര്‍ ജോലിയെടുത്തിരുന്നത്.

വാഹനം അമിതവേഗതയിലായിരുന്നില്ല എന്ന് പൊലീസ് പറയുന്നുണ്ട്. യുവതി മദ്യപിക്കുകയോ മയക്കുമരുന്നുപയോഗിക്കുകയോ ചെയ്തിരുന്നില്ല.

സാന്‍ഫോര്‍ഡ് സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടം നടന്നതിനു തൊട്ടുമുമ്പ് സാന്‍ഫോഡിന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ സെല്‍ഫി പ്രത്യക്ഷപ്പെട്ടതായി അവരുടെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് അപകടത്തിന്റെ കാരണം സെല്‍ഫിയായിരിക്കാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.

Image Source

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
US woman dies in head-on collision seconds after posting her selfie on Facebook.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark