ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ഇന്ന് ബൈക്ക് ഓടിക്കുമ്പോള്‍ കോളുകള്‍ സ്വീകരിക്കാനോ പാട്ട് കേള്‍ക്കാനോ വേണ്ടി ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണ് യൂത്തന്‍മാരില്‍ അധികവും. എന്നാല്‍ അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ഒരു ട്രാഫിക് നിയമലംഘനമാണിതെന്ന് എത്ര പേര്‍ക്കറിയാം.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

റോഡ് ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ് സര്‍ക്കാറുകള്‍ ഇപ്പോള്‍. സമീപകാലത്തായി എല്ലാ സംസ്ഥാനങ്ങളിലും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി വരുന്നുണ്ട്. ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന തരത്തില്‍ അടുത്തിടെ ട്രാഫിക് നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് യാത്രക്കിടെ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതെന്ന് നോക്കാം.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

നിരോധനം എന്തിന്?

ബൈക്ക് യാത്രക്കിടയില്‍ കോളുകള്‍ സ്വീകരിക്കുന്നതിനോ പാട്ടുകള്‍ കേള്‍ക്കുന്നതിനോ വേണ്ടിയാണ് ബ്ലൂടൂത്ത് ഉപയോഗിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണം ഉപയോഗിക്കുന്നത് ട്രാഫിക് നിയമ പ്രകാരം തെറ്റാണ്. അടുത്തിടെയാണ് ബ്ലൂടൂത്ത് പോലുള്ള ഹാന്‍ഡ്‌സ് ഫ്രീ ഉപകരണങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തിയത്.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിക്കുന്നത് അപകടകരമാണ്. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് ബൈക്ക് ഓടിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ തെറ്റാനും അത് അപകടം ക്ഷണിച്ചുവരുത്താനും ഇടയാക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുക വഴി റോഡില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഇതോടെയാണ് അധികാരികള്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയത്.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍ വ്യാപകമായതോടെ ആളുകള്‍ അത് യാത്രക്കിടെ ഉപയോഗിക്കാനും തുടങ്ങി. ഇത് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപകരണം വഴി പാട്ട് ആസ്വദിക്കുമ്പോള്‍ റോഡിലെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഹോണ്‍ മുഴക്കുന്നത് കേള്‍ക്കാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ ഹോണ്‍ മുഴക്കി നമ്മുടെ വാഹനം മറികടക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ അറിഞ്ഞെന്ന് വരില്ല. ഇത് അറിയാതെ നമ്മള്‍ പെട്ടെന്ന് വാഹനം വെട്ടിക്കുകയോ മറ്റോ ചെയ്താല്‍ ഇത് അപകടത്തിനിടയാക്കും.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

അതുപോലെ തന്നെ പാട്ട്‌കേട്ട് ബൈക്ക് ഓടിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ ശ്രദ്ധ മാറിപ്പോകും. നമ്മുടെ ശരീരം ബൈക്കിലുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആകും. ഈ സാഹചര്യത്തില്‍ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തേണ്ട സാഹചര്യങ്ങളോ മറ്റോ ഉണ്ടായാല്‍ കാര്യങ്ങള്‍ ചിലപ്പോള്‍ കൈവിട്ട് പോകും. മനസ്സാന്നിധ്യം ഏറെ ആവശ്യമുള്ള ഒരു പ്രവര്‍ത്തിയാണ് ഡ്രൈവിങ്, അത് ഇല്ലാതെ വരുമ്പോള്‍ ഉള്ള കാര്യം പറയേണ്ടെല്ലോ.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ലൈസന്‍സ് റദ്ദാക്കല്‍

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത്/മൊബൈല്‍ ഉപയോഗിക്കുന്നയാളുകള്‍ക്ക് ട്രാഫിക് നിയമപ്രകാരം 1000 രൂപ പിഴ ചുമത്തും. ഈ നിയമം ആവര്‍ത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ട്രാഫിക് പൊലീസിന് മൂന്ന് മാസത്തേക്ക് വരെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാം.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തതിനും ഇപ്പോള്‍ പിഴയും ചുമത്തുന്നുണ്ട്. ഇന്നത്തെ തിരക്ക് പിടിച്ച ട്രാഫിക്കില്‍ എല്ലാവര്‍ക്കും തിരക്കാണ്. തിരക്കില്‍ ഹെല്‍മറ്റ് ധരിക്കുമ്പോള്‍ അത് ശരിയാകില്ല. ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും സ്ട്രാപ്പ് ലോക്ക് ചെയ്യാതെയാണ് ചിലര്‍ വാഹനം ഓടിക്കുക. ഈ സാഹചര്യത്തില്‍ ഹെല്‍മെറ്റ് ഏത് നിമിഷം വേണമെങ്കിലും തലയില്‍ നിന്ന് താഴെ വീഴാം. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. ഈ ഹെല്‍മെറ്റ് റോഡില്‍ വീണാല്‍ മറ്റ് യാത്രക്കാര്‍ക്കും അത് ദോഷം ചെയ്യും.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് 1000 രൂപയാണ് പിഴ. ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തവര്‍ക്കും 1000 രൂപയാണ് പിഴ. രാജ്യത്തെ പല മെട്രോ നഗരങ്ങളിലും പൊലീസ് തല നന്നായി സംരക്ഷിക്കാത്ത തരത്തിലുള്ള 'ചട്ടി' ഹെല്‍മെറ്റുകളുടെ ഉപയോഗം വിലക്കുന്നുണ്ട്. ബിഐഎസ് നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നവരെ ആദ്യം ബോധവത്കരിക്കുകയും പിന്നീടും ഉപയോഗം തുടര്‍ന്നാല്‍ പിഴ ഈടാക്കുകയും ചെയ്യുകയാണ്. ബിഐഎസ് നിലവാരമില്ലാത്ത ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കുള്ള പിഴയും ആയിരമാണ്.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

റോഡില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്ത് 1,55,622 പേര്‍ റോഡ് അപകടങ്ങളില്‍ മരിച്ചു. 2014 മുതല്‍ റോഡപകട മരണങ്ങള്‍ വര്‍ധിക്കുകയാണ്. മരിച്ചവരില്‍ 69,240 പേര്‍ ഇരുചക്ര വാഹന യാത്രക്കാരാണ്. ഇന്ത്യയില്‍ പ്രതിദിനം ഏകദേശം 426 പേര്‍ക്കാണ് റോഡില്‍ ജീവന്‍ നഷ്ടമാകുന്നത്.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ബസ് പോലുള്ള പൊതുഗതാഗത സംവിധാനങ്ങളാണ് സ്വകാര്യ വാഹനങ്ങളേക്കാള്‍ സുരക്ഷിതമെന്നാണ് എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡപകട മരണങ്ങളുടെ 44.5 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്. 15.1 ശതമാനം കാറുകളും 9.4 ശതമാനം ട്രക്കുകളും ലോറികളും മൂന്ന് ശതമാനം ബസുകളും മൂലമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപ്രതീക്ഷിത അപകട മരണം രാജ്യത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കാരണമായിട്ടുണ്ട്. മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറില്‍ യാത്ര ചെയ്തിരുന്ന മിസ്ത്രി പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരുന്നതാണ് മരണകാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നു. സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാണെങ്കില്‍ കൂടി പൊലീസുകാരും നിയമലംഘകര്‍ക്ക് പിഴ വിധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 17 പേരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. 1000 രൂപയാണ് പിഴ.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

ഇതോടൊപ്പം തന്നെ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 6 എയര്‍ബാഗുകള്‍ കാറുകളോടൊപ്പം സ്റ്റാന്‍ഡേര്‍ഡായി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ബജറ്റ് കാറുകളുടെ വിലവര്‍ധനവിന് കാരണമാകുമെന്നും ആളുകള്‍ വീണ്ടും ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നാലെ പോകുമെന്നുമാണ് നിര്‍മാതാക്കളുടെ പക്ഷം.

More from DriveSpark

Article Published On: Friday, September 16, 2022, 12:57 [IST]
English summary
Usage of bluetooth device during bike ride may cause suspension of driving license for 3 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X