ജിടി-ആറിന് ഉസൈന്‍ ബോള്‍ട്ട് പതിപ്പ്!

സ്പോര്‍ട്സ് കാറുകളുടെ ഡിസൈനില്‍ ഒരു 'യൂറോസെന്‍ട്രിസം' നിലനില്‍ക്കുന്നതായി ആരോപിക്കാവുന്നതാണ്. യൂറോപ്യന്‍ ഡിസൈനുകളുടെ പ്രത്യേകതകള്‍ ലോകത്തിന്‍റെ മറ്റിടങ്ങളില്‍ പിറന്നുവീണ സ്പോര്‍ട്സ് കാറുകളും അനുകരിക്കുകയാണുണ്ടായത്. ഇതിനെതിരായ ഒരു മികവുറ്റ ശ്രമമാണ് നിസ്സാന്‍ അവരുടെ ജിടി-ആര്‍ സ്പോര്‍ട്സ് കാര്‍ വഴി നടത്തിയത്.

ഈയിടെ വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ഈ വാഹനം ഒന്ന് ടെസ്റ്റ് ചെയ്യുകയുണ്ടായി. സംഭവം വലിയ വാര്‍ത്തയായിരുന്നു. "വേഗതയുടെ രണ്ട് ഉല്‍ക്കാപ്രവാഹങ്ങള്‍ കൂട്ടിമുട്ടി" എന്നെല്ലാം ഓട്ടോമൊവീല്‍ പത്രക്കാര്‍ വെച്ചുകീറി. എന്തായാലും സംങ്ങതി ബോള്‍ട്ടിനങ്ങ് ബോധിച്ചു. വേഗതയുള്ള എന്ത് കണ്ടാലും മൂപ്പര്‍ക്കൊരു പ്രാന്താണ്.

Usain Bolt

തനിക്കൊരു കസ്റ്റം ബില്‍ഡ് ജിടി-ആര്‍ വേണമെന്ന് ഉസൈന്‍ ബോള്‍ട്ട് നിസ്സാന് മുമ്പാകെ ബോധിപ്പിച്ചു. സ്വര്‍ണനിറത്തില്‍ തന്നെ വേണം കാറെന്നും അദ്ദേഹം പറഞ്ഞു. നിസ്സാന്‍ സന്തോഷാതിരേകത്താല്‍ (സ്പെല്ലിംഗ് തെറ്റാണെങ്കില്‍ പൊറുക്കണം) കരകവിഞ്ഞു.

ബോള്‍ട്ടിന്‍റെ ഈ ആഗ്രഹം നിസ്സാന്‍ തന്ത്രപരമായി കച്ചവടമാക്കി. ബോള്‍ട്ടിന്‍റെ പേരില്‍ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയാണ് നിസ്സാന്‍ കളിക്കുന്നത്. ഉള്‍വശത്ത് പലഭാഗങ്ങളും ശരിക്കും സ്വര്‍ണം തന്നെയാണ്. കൂടാതെ ഉസൈന്‍ ബോള്‍ട്ടിന്‍റെ കൈയൊപ്പും കാറിനകത്ത് കാണും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇത് സ്പെഷ്യല്‍ എഡിഷന്‍ ആണെന്നതാണ്. എന്നുവെച്ചാല്‍ കാര്‍ ഒരെണ്ണം (1) മാത്രമേ കാണൂ. ഇത് വില്‍ക്കുക ലേലം വിളി വഴിയാണ്.

കാര്‍ വാങ്ങാന്‍ അതിസമ്പന്നരായവര്‍ കാത്തുകെട്ടിക്കിടക്കുന്നുണ്ടെന്നാണ് കേള്‍വി. ലേലത്തില്‍ പിടിക്കുംന്ന കാറുടമയ്ക്ക് ഇപ്രകാരം അഹങ്കരിക്കാം: "ലോകത്തില്‍ രണ്ടേരണ്ടു പേര്‍ക്കേ ഈ കാറുള്ളൂ. ഒന്നെനിക്കും മറ്റൊന്ന് ഏതോ ഒരു ഉസൈന്‍ ബോള്‍ട്ടിനും!"

More from DriveSpark

Article Published On: Saturday, October 13, 2012, 18:31 [IST]
English summary
Nissan and Usain Bolt together have now unleashed ‘The Bolt' Nissan GT-R in a striking gold paint.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X