മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട പിടിക്കുന്നത് നിരോധിക്കാൻ കേരളത്തിലെ എല്ലാ RTO ഓഫീസർമാർക്കും, ജോയിന്റെ RTO -മാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ ബുധനാഴ്ച കത്ത് നൽകി. ഇത് ഒരു അപകടമാണ്, ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുടകൾ ഉപയോഗിക്കരുതെന്ന് വകുപ്പ് ഇതിനകം സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

സംസ്ഥാനത്ത വ്യാപകമായി മഴപെയ്യുന്നതിനാൽ ഇരുചക്രവാഹന യാത്രികർ പലപ്പോഴും നനയാതിരിക്കനാുള്ള എളുപ്പ മാർഗമായി കുടകൾ തുറന്ന് ഉപയോഗിക്കുന്നത് നാം മിക്കവാറും കണ്ട് വരുന്ന കാഴ്ച്ചയാണ്. ഇതിലേക്ക് അതിവേഗ കാറ്റടിച്ചോ മറ്റ് വ്യതിചലനങ്ങൾ മൂലമോ അപകടങ്ങൾക്ക് കാരണമാകുന്നു.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

കുടകൾ ശ്രദ്ധ വ്യതിചലിപ്പിക്കാൻ കാരണമാകുമെങ്കിലും, ഏറ്റവും പ്രധാനമായി, എയറോഡൈനാമിക് അല്ലാത്ത ഡിസൈൻ കാരണം അവ ഇരുചക്രവാഹനത്തിൽ പിടിച്ച് കൊണ്ട് ഇരിക്കാൻ അങ്ങേയറ്റം അപകടകരമാണ്. ഉയർന്ന വേഗതയുള്ള കാറ്റിനെതിരെ വരുമ്പോൾ കുടകൾ പാരച്യൂട്ടുകളുടെ അതേ തത്ത്വത്തിൽ പ്രവർത്തിക്കുകയും അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയെ അങ്ങേയറ്റം ശക്തിയോടെ വലിക്കുകയും ചെയ്യും.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

ടൂ-വീലറുകളിൽ കുടകൾക്ക് നിങ്ങളുടെ ജീവൻ വരെ അപഹരിക്കാൻ കഴിയും

മഴക്കാലമായതോടെ സംസ്ഥാനത്ത് അതിവേഗത്തിലുള്ള കാറ്റും സാധാരണമാണ്. തുറന്ന് പിടിച്ചിരിക്കുന്ന കുടയും പാഞ്ഞ് എത്തുന്ന കാറ്റും വലിയ അപകടകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. മോട്ടോർസൈക്കിൾ കാറ്റിന് എതിരായി പോകുകയാണെങ്കിൽ, മോട്ടോർസൈക്കിളിൽ ഇരിക്കുന്ന വ്യക്തിക്ക് അനുഭവപ്പെടുന്ന കാറ്റിന്റെ വേഗത വളരെ കൂടുതലായിരിക്കും.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

ഉദാഹരണത്തിന്, ഒരു മോട്ടോർസൈക്കിൾ കാറ്റിന്റെ ദിശയ്ക്ക് എതിരായി മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിലുമാണെങ്കിൽ, മോട്ടോർസൈക്കിളിൽ ഇരിക്കുന്ന വ്യക്തിക്ക് കാറ്റിന്റെ വേഗത 50 + 30 മണിക്കൂറിൽ 80 കിലോമീറ്റർ ആവും അനുഭവപ്പെടുന്നത്. ഒരു കുട കയ്യിൽ ഇരിക്കെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയുള്ള കാറ്റിന് ഒരു വ്യക്തിയെ വലിച്ച് താഴെയിടാനും അപകടം ഉണ്ടാക്കാനും കഴിയും.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

ആയതിനാൽ ഇരുചക്ര വാഹനത്തിൽ കുട ഉപയോഗിക്കുന്ന ആരെയും MVD സൂക്ഷ്മമായി നിരീക്ഷിക്കുകയും ചലാൻ പുറപ്പെടുവിക്കുകയും ചെയ്യും. കൂടാതെ, ആളുകൾ ഇത്തരത്തിൽ കുടകൾ ഉപയോഗിക്കാതിരിക്കാൻ MVD വാഹനമോടിക്കുന്നവർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നു.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

കഴിഞ്ഞ മാസം സംസ്ഥാനത്ത് മകനോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുമ്പോൾ കുട തുറക്കാൻ ശ്രമിച്ച 52 വയസ്സുള്ള ഒരു സ്ത്രീ മോട്ടോർസൈക്കിളിൽ നിന്ന് വീണു. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

രാവിലെ അവർ ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം. മഴ കാരണം അവർ കുട തുറക്കാൻ ശ്രമിച്ചു. അതിവേഗത്തിലുള്ള കാറ്റ് കുടയെ എതിർ ദിശയിലേക്ക് വലിച്ചു. മകൻ മോട്ടോർസൈക്കിളിന്റെ ബാലൻസ് വീണ്ടെടുത്തപ്പോഴേക്കും അവർ ബൈക്കിൽ നിന്ന് തെറിച്ചുവീണ് തല തറയിൽ അടിച്ച് മാരകമായ പരിക്കുകളേറ്റിരുന്നു. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

പോംവഴികൾ

ഇത്തരം സാഹചര്യങ്ങളിൽ യാത്ര ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം റെയിൻകോട്ട് അല്ലെങ്കിൽ പോഞ്ചോ പോലുള്ള വാട്ടർപ്രൂഫ് വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നതാണ്. റൈഡിംഗിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന റെയിൻകോട്ടുകൾക്ക് കൈകളുടെ അറ്റത്ത് ഇലാസ്റ്റിക് ഉണ്ട്, അത് റെയിൻകോട്ടിൽ വായു പ്രവേശിക്കുന്നില്ലെന്നും സമാനമായ തരത്തിൽ കാറ്റിനാൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പാക്കുന്നു. റെയിൻകോട്ടുകളും വാട്ടർപ്രൂഫ് റൈഡിംഗ് ജാക്കറ്റുകളും ഇരുചക്ര വാഹനങ്ങളിൽ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.

മറഞ്ഞിരിക്കുന്ന അപകടം; ഇരുചക്രവാഹനങ്ങളിൽ കുടയുടെ ഉപയോഗം നിരോധിച്ച് MVD

വാസ്തവത്തിൽ, പലരും മഴക്കാലത്ത് തലയിൽ പ്ലാസ്റ്റിക് ഷീറ്റുമായി യാത്ര ചെയ്യുന്നു. അത് പോലും കുടകൾക്ക് സമാനമായ ഇഫക്ട് സൃഷ്ടിക്കുകയും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന വ്യക്തിയുടെ ബാലൻസ് നഷ്ടപ്പെടുത്തുകയും ചെയ്യും.

Most Read Articles

Malayalam
English summary
Use of umbrellas on moving two wheelers banned by kerala mvd details
Story first published: Friday, October 8, 2021, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X