നൈറ്റ് എക്സ്‌വി ഒരു 'ഹമ്മര്‍ കില്ലര്‍'

By Praseetha

കോണ്‍ക്വസ്റ്റ് വെഹിക്കിളിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് നൈറ്റ് എക്സ്‌വി. നിറഞ്ഞ ആഡംബരതയും മേൽത്തരം പ്രതിരോധ സന്നാഹങ്ങളുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. മിലിട്ടറി വാഹനങ്ങളിൽ നിന്നുള്ള പ്രചോദനമാണ് ഈ രൂപകല്പനയ്ക്ക് പിന്നിൽ.

നൈറ്റ് എക്സ്‌വി

ഇന്നത്തെ എസ്‌യുവി സെഗ്മെന്റിൽ വാഹനങ്ങൾക്ക് കിടപിടിക്കാൻ പറ്റാത്ത തരത്തിലുള്ള സെക്യൂരിറ്റി ഫീച്ചറുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ അവിശ്വസനീയമായ ഡിസൈൻ ചാരുതയാസ്വദിക്കാൻ ഇമേജ് ഗ്യാലറി കാണൂ.

'ഹമ്മര്‍ കില്ലര്‍' എന്നാണ് ഈ വാഹനം അറിയപ്പെടുന്നത്. കരുത്തേറ്റിയ ഉരുക്കും കെവ്‌ലാറും ചേര്‍ന്നാണ് ബോഡിയുടെ പ്രതിരോധശേഷി ഉയര്‍ത്തിയിരിക്കുന്നത്. ഫെന്‍ഡറുകള്‍, ബംപറുകള്‍ എന്നിവിടങ്ങളില്‍ കെവ്‌ലാര്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം.


ഹമ്മറിന് തുല്യമായ ഡ്രൈവിംഗ് അനുഭൂതിയാണ് ഈ വാഹനം പ്രദാനം ചെയ്യുക. 5.33കോടി രൂപയ്ക്കാണ് ഈ യൂസ്ഡ് കാർ ഓൺലൈൻ വഴി വിറ്റഴിച്ചിരിക്കുന്നത്. 6മീറ്റർ നീളവും 2.43മീറ്റർ വീതിയും 2.54മീറ്റർ ഉയരവുമാണ് ഈ ഭീമൻ എസ്‌യുവിക്കുള്ളത്. 3.68മീറ്ററാണ് ഇതിന്റെ വീൽബേസ്.

നൈറ്റ് എക്സ്‌വി

6.8ലിറ്റർ വി10 ബയോഫ്യുവൽ എൻജിനാണ് ഈ വിറ്റഴിച്ച എസ്‌യുവിയ്ക്ക് കരുത്തേകുന്നത്. 326ബിഎച്ച്പിയും 557എൻഎം ടോർക്കും ഉല്പാദിക്കുന്ന ഈ എൻജിനിൽ 5സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

5.89ടൺ ഭാരമാണ് നൈറ്റ് എക്സ്‌വിയ്ക്കുള്ളത്. കനം കൂടിയ രക്ഷാകവചങ്ങളുടേയും ശക്തികൂടിയ ഗ്ലാസിന്റേയും അമിതോപയോഗമാണ് ഈ ഭാരക്കൂടുതലിന് കാരണം. സ്ഫോടനങ്ങളേയും വെടിയുണ്ടകളേയും ചെറുത്തുനിൽക്കാൻ ഈ രക്ഷാകവചങ്ങളും ഗ്ലാസുകളും സഹായകമാകുന്നു.

More from DriveSpark

Article Published On: Friday, May 20, 2016, 16:12 [IST]
കൂടുതല്‍... #എസ്‌യുവി #suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X