വണ്ടി വില്‍ക്കാന്‍ ഇനി നാട്ടുകാരും കൂട്ടുകാരും മതി! യൂസ്ഡ് കാര്‍ ജിഎസ്ടി വര്‍ധനവ് ബാധിക്കുന്നത് ഇവരെ

ഇന്ത്യയിലെ സാധാരണക്കാരായ ആളുകളില്‍ എല്ലാവര്‍ക്കും പുതിയ കാര്‍ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അക്കൂട്ടര്‍ കാര്‍ എന്ന തങ്ങളുടെ സ്വപ്‌നം പൂവണിയിച്ചിരുന്നത് യൂസ്ഡ് കാര്‍ വിപണിയെ ആശ്രയിച്ചായിരുന്നു. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് കാര്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസം ആ വാര്‍ത്ത വായിച്ചത്. യൂസ്ഡ് അല്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനയുടെ ജിഎസ്ടി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഈ പുത്തന്‍ തീരുമാനം രാജ്യത്തെ യൂസ്ഡ് കാര്‍ ബിസിനസില്‍ ക്രമരഹിതമായ ഘടന സൃഷ്ടിക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അത് വിശദമായി പരിശോധിക്കാം.

ഡിസംബര്‍ 21ന് രാജസ്ഥാനിലെ ജയ്സാല്‍മറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടി ഭേദഗതികള്‍ ചര്‍ച്ച ചെയ്തത്. ഇത് അനുസരിച്ച് യൂസ്ഡ് കാര്‍ വില്‍ക്കുന്നതിനുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി. യൂസ്ഡ് കാര്‍ വില്‍പ്പനക്കായി രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാരേയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. 1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങള്‍ വില്‍ക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക.

used car gst hike

ഒരു വ്യക്തി താന്‍ ഉപയോഗിച്ച വാഹനം നേരിട്ട് മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ നികുതി വര്‍ധനവ് ബാധകമാവില്ലെന്നത് ആശ്വാസമാണ്. പ്രധാനമായും ഡീലര്‍ഷിപ്പുകളേയാണ് ഈ ജിഎസ്ടി പരിഷ്‌ക്കാരം സാരമായി ബാധിക്കുക. മുമ്പ് 1200 സിസിയില്‍ കൂടുതലുള്ള എഞ്ചിന്‍ ശേഷിയുള്ള കാറുകള്‍ക്ക് 18 ശതമാനവും ഇതിന് താഴെയുള്ളവയ്ക്ക് 12 ശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്.

എന്തായാലും ഇനി മുതല്‍ 1200 സിസിയോ അതില്‍ കൂടുതലോ എഞ്ചിന്‍ ശേഷിയും 4,000 മില്ലിമീറ്ററോ അതില്‍ കൂടുതലോ നീളവുമുള്ള പെട്രോള്‍ എഞ്ചിന്‍ പ്രൊപ്പല്‍ഡ് വാഹനങ്ങള്‍, 1,500 സിസിയോ അതില്‍ കൂടുതലോ എഞ്ചിന്‍ ശേഷിയും 4,000 മില്ലിമീറ്ററോ അതില്‍ കൂടുതലോ നീളവുമുള്ള ഡീസല്‍ വാഹനങ്ങള്‍, എസ്യുവി എന്നിവക്കെല്ലാം 18 ജിഎസ്ടി നല്‍കേണ്ടി വരും.

used car gst hike

പ്രമുഖ ബ്രാന്‍ഡുകളുടെ സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് ഡീലര്‍ഷിപ്പുകളെയും സ്പിന്നി, കാര്‍സ് 24 പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെയുമായിരിക്കും ഈ നടപടി ബാധിക്കുക. ആര്‍ടിഒയില്‍ വാഹന ഉടമയുടെ പേര് മാറ്റം, ഇന്‍ഷൂറന്‍സ് അടക്കമുള്ള പേപ്പര്‍വര്‍ക്കുകള്‍ ചെയ്യുന്നവര്‍ ഇവര്‍ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച ജിഎസ്ടി തുക കാര്‍ വില്‍പ്പനക്കാരനില്‍ നിന്ന് ഈടാക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഭാവിയില്‍ യൂസ്ഡ് കാര്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇതിന് ശേഷം അത്തരം പ്ലാറ്റ്‌ഫോമുകളെ ബന്ധപ്പെടാന്‍ ആഗ്രഹിക്കില്ല.

നിലവിലെ സാഹചര്യത്തില്‍ തന്നെ കൂടുതല്‍ ആളുകളും തങ്ങളുടെ സൗഹൃദ വലയത്തിലോ പരിചയക്കാര്‍ വഴിയോ അല്ലെങ്കില്‍ വാഹന ബ്രോക്കര്‍മാര്‍ വഴിയോ ആണ് വാഹനം വില്‍ക്കുന്നതെന്നാണ് ഒരു സര്‍വേ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡില്‍ വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് യൂസ്ഡ് കാര്‍ വില്‍ക്കുന്നവരില്‍ 30 ശതമാനം ആളുകളും അവരുടെ അടുത്തുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ രണ്ടാം കക്ഷിക്ക് നേരിട്ടോ ആണ് ഇടപാട് നടത്തുന്നത്.

used car gst hike

ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുമുള്ള വില്‍പ്പന കുറച്ച് കൂടുതല്‍ പേര്‍ ഇനി ഈ പാത സ്വീകരിക്കുമെന്നാണ് അനുമാനം. ജനപ്രിയ ക്ലാസിഫൈഡ്‌സ് സൈറ്റായ OLX വഴി വാങ്ങുന്നവരില്‍ കൂടുതല്‍ പേരും പണമിടപാടുകള്‍ അതുവഴി നടത്തുന്നില്ലെന്നാണ് വിവരം. സര്‍വേ പ്രകാരം OLX പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വില്‍ക്കാന്‍ തയ്യാറായത് 10 ശതമാനം മാത്രമാണ്.

ഇതില്ലാതെ 25 ശതമാനം പേര്‍ ഡീലര്‍ഷിപ്പ് ഷോറൂമുകളില്‍ പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ കാര്‍ സ്വന്തമാക്കുന്നു. ജിഎസ്ടിയിലെ വര്‍ധനവ് ഷോറൂമുകളിലെ യൂസ്ഡ് കാര്‍ എക്‌സ്‌ചേഞ്ചുകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഡീലര്‍ഷിപ്പുകള്‍ യൂസ്ഡ് കാര്‍ വില്‍പ്പനയ്ക്ക് ജിഎസ്ടി ഈടാക്കുന്നു. ഈ ഒരു പ്രതിസന്ധിയെ അവര്‍ എങ്ങനെ മറികടക്കുന്നുവെന്ന് കാത്തിരുന്ന് കാണാം.

ഏതായാലും വമ്പന്‍ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ ജിഎസ്ടി വര്‍ധനവ് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഇത് ചെറിയ കാറുകളുടെ ഇടപാടിനെയാണ് ബാധിക്കുക. 4 മീറ്ററില്‍ കൂടുതല്‍ നീളമുള്ള കാറുകള്‍ക്ക് ഇതിനകം ഉയര്‍ന്ന ജിഎസ്ടി ചുമത്തുന്നതിനാല്‍ പ്രീമിയം കാറുകള്‍ വാങ്ങുന്നവരെ ഇതു ബാധിക്കാനിടയില്ല. എന്നിരുന്നാലും ബഹുഭൂരിപക്ഷം സാധാരണക്കാരുള്ള രാജ്യത്ത് സര്‍ക്കാറിന്റെ ഈ ഒരു തീരുമാനം വലിയ അലയൊലികള്‍ സൃഷ്ടിക്കും.

More from DriveSpark

Article Published On: Tuesday, December 24, 2024, 14:00 [IST]
English summary
Used car gst hike likely increase transaction through informal channel
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X