ചറപറാ വാങ്ങി കൂട്ടി ബോറാക്കല്ലേ; ഒരു കാറിൽ അത്യാവശം വേണ്ട ഐറ്റങ്ങൾ ഇതൊക്കെയാണ്
കാറിൽ വയ്ക്കാൻ സാധിക്കുന്ന നിരവധി ആക്സസറികൾ ആമസോണിൽ നിന്ന് നിങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കും. വെറുതെ ഒരു ഭംഗിക്ക് മാത്രമല്ല, നിങ്ങൾക്ക് ഉപയോഗപ്രദമായ ആക്സസറികൾ വാങ്ങുന്നതിലാണ് കാര്യം. ഒരു ആവശ്യവുമില്ലാത്ത സാധനങ്ങൾ വാങ്ങി ഇൻ്റീരിയറിൽ കുത്തി നിറയ്ക്കുന്നതിൽ ഒരു രസമില്ല കേട്ടോ. ഒരു കാർ വാങ്ങിയാൽ ഇൻ്റീരിയറിൽ മാത്രമല്ല, നിങ്ങളുടെ കാറിൽ അത്യാവശമായി ഉണ്ടായിരിക്കേണ്ട ആക്സസറികൾ ഏതൊക്കെയെന്ന് ആണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ലിസ്റ്റിൽ ഡാഷ്ക്യാം മുതൽ ജംബർ കേബിൾ വരെയുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്.
ഡാഷ്‌ബോര്‍ഡില്‍ വയ്ക്കുന്ന ക്യാമറയുടെ ഉപയോഗം വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്. നിങ്ങളുടെ കാറില്‍ ഒരു ഡാഷ് ക്യാമറ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത വിലയില്‍ ധാരാളം മോഡലുകള്‍ ഇന്ന് ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ പറ്റും. വാഹനം ഓടിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പല അപകടകരമായ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായമാകും.

നിങ്ങളുടെ യാത്രയ്ക്കിടെ ബാറ്ററിയിൽ നിന്നും ചാര്‍ജ്ജിറങ്ങി പോയാല്‍ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരം സാഹചര്യങ്ങളില്‍ ഏറെ ഫലപ്രദമായ ആക്‌സസറിയാണ് ജമ്പര്‍ കേബിള്‍. മറ്റൊരു വാഹനത്തിന്റെ ബാറ്ററിയില്‍ നിന്നും ഊര്‍ജ്ജം വലിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ജമ്പര്‍ കേബിള്‍ നിങ്ങളെ സഹായിക്കും.
ജമ്പർ കേബിളുകൾ ഒരു ബാറ്ററിയിൽ നിന്ന് മറ്റൊന്നിലേക്ക് എത്താൻ കഴിയുന്ന തരത്തിൽ രണ്ട് വാഹനങ്ങളും അടുത്തടുത്ത് പാർക്ക് ചെയ്യുക. പക്ഷേ ഒരു വാഹനവും പരസ്പരം സ്പർശിക്കുന്നില്ലെന്നും രണ്ട് വാഹനങ്ങളും ഓഫാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യണം. രണ്ട് വാഹനങ്ങൾ മുട്ടിച്ച് നിർത്താൻ പാടുളളതല്ല. രണ്ട് കാർ ഹൂഡുകളും തുറന്ന് ഓരോ ബാറ്ററിയിലും പോസിറ്റീവ് (+), നെഗറ്റീവ് (-) ടെർമിനലുകൾ കണ്ടെത്തുക.

സാധാരണയായി ചുവപ്പ് (പോസിറ്റീവ്) അല്ലെങ്കിൽ കറുപ്പ് (നെഗറ്റീവ്) കവറുകളോ അടയാളങ്ങളോ ഉപയോഗിച്ച് ലേബൽ ചെയ്യുന്നു. ജംമ്പ് സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ഈ ടെർമിനലുകൾ തിരിച്ചറിയുകയും മനസിലാക്കുകയും വേണം. കുറച്ച് മിനിറ്റ് നല്ല ബാറ്ററി ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്ത് പ്രവർത്തിപ്പിക്കുക. നിങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡെഡ് ബാറ്ററി ചെറുതായി ചാർജ് ചെയ്യാൻ ഇത് സഹായിക്കും.
അടുത്തതായി വേണ്ട ആക്സസറിയാണ് ടയർ ഇൻഫ്ലേറ്റർ. അതായത് നിങ്ങളുടെ വാഹനത്തിൻ്റെ ടയറിലെ മർദ്ദം കുറവാണെങ്കിൽ നിങ്ങൾക്ക് സ്വയം കാറിൽ കണക്റ്റ് ചെയ്ത് ടയറിൽ എയർ കയറ്റാൻ സാധിക്കുന്നതാണ്. കാറിന്റെ 12V പവർ ഔട്ട്‌ലെറ്റിലേക്ക് പ്ലഗ് ചെയ്ത് ആണ് ഉപയോഗിക്കേണ്ടത്. ടയറുകൾ പഞ്ചർ അല്ലെങ്കിൽ കുറഞ്ഞ ടയർ മർദ്ദം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ടയർ ഇൻഫ്ലേറ്ററുകൾ പ്രത്യേകിച്ചും ഉപയോഗപ്രദമാക്കി മാറ്റുന്നു.
ഇനി നിങ്ങൾക്ക് എന്തെങ്കിലും ആക്സസറികളെ കുറിച്ച് അറിയണമെങ്കിൽ കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ. അതോടൊപ്പം തന്നെ വാഹനങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. മഴക്കാലത്തുളള ഡ്രൈവിങ്ങിൽ അമിതാവേശം വേണ്ട എന്നുകൂടി ഓർമിപ്പിക്കുകയാണ്. കാരണം മഴക്കാലത്ത് വഴിയിൽ വെളളംകെട്ടി കിടന്നാൽ കുഴി വ്യക്തമായി കാണാൻ സാധിക്കില്ല എന്നതൊരു വെല്ലുവിളിയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








