ഉസ്സൈന്‍ ബോള്‍ട് ജിടിആര്‍ പ്രചാരകന്‍

നിസ്സാന്‍ ജിടി-ആര്‍ സ്പോര്‍ട്സ് കാറിന്‍റെ ആഗോള പ്രചാരണത്തിനായി ജമൈക്കന്‍ സ്പ്രിന്‍റര്‍ ഉസ്സൈന്‍ ബോള്‍ട് കരാര്‍ ഒപ്പുവെച്ചു. ജിടി-ആറിന് ഈയിടെ ഒരു പുതിയ പതിപ്പ് ഇറങ്ങിയിട്ടുണ്ട്. ആഗോളതലത്തില്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ഒരു പരസ്യചിത്രത്തില്‍ ബോള്‍ട് അഭിനയിക്കും.

അസാധ്യമായ പ്രകടനം കൊണ്ട് പേരുകേട്ടതാണ് നിസ്സാനിന്‍റെ ജിടി-ആര്‍ സ്പോര്‍ട്സ് കാര്‍. സച്ചിന്‍ തന്‍റെ ഫെരാരി വിറ്റതിനു ശേഷം ഒരു നിസ്സാന്‍ ജിടിആര്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നതിന് ഈ കരുത്തന് വെറും 2.8 സെക്കന്‍ഡ് മാത്രമേ വേണ്ടൂ. 9.58 സെക്കന്‍ഡുകള്‍ കൊണ്ട് 100 മീറ്റര്‍ ദൂരം ഓടിയെത്താന്‍ ശേഷിയുള്ള ഉസ്സൈന്‍ ബോള്‍ട്ട് ജിടിആറിന് യോജിച്ച അംബാസ്സഡര്‍ തന്നെയാണ്.

Ussain Bolt

ഉസ്സൈന്‍ ബോള്‍ടിന് വേഗതയേറിയ കാറുകളോട് പ്രത്യേക താല്‍പര്യവുമുണ്ട്. 2009ല്‍ ഒരു നിസ്സാന്‍ ജിടിആര്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഉസ്സൈന്‍ ബോള്‍ട്ടിനെ ഉപയോഗിച്ചുള്ള പരസ്യപ്രചാരണത്തിന് 'വാട് ഇഫ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സുപ്രധാനമായ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളില്‍ ബില്‍ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും നിസ്സാന് പദ്ധതിയുണ്ട്.

നിസ്സാന്‍ ജിടി-ആറിനെ താന്‍ അളവറ്റ് സ്നേഹിക്കുന്നതായി ഉസ്സൈന്‍ ബോള്‍ട് അറിയിച്ചു. ഒരു പെര്‍ഫെക്ട് സ്ട്രീറ്റ് കാറാണ് ജിടി-ആര്‍

More from DriveSpark

Article Published On: Wednesday, June 13, 2012, 13:07 [IST]
English summary
Japanese carmaker Nissan has partnered with the world's most fastest man, Usain Bolt for a global campaign to promote the 2012 Nissan GT-R sports car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X