24 മണിക്കൂര്‍ കൊണ്ട് 34 Km എക്‌സ്പ്രസ് വേ നിര്‍മിച്ച് UP! ടാറും മെറ്റലുമൊക്കെ ശരിക്കുമുണ്ടോയെന്ന് നെറ്റിസണ്‍സ്

ഓരോ രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായാണ് റോഡുകള്‍ കണക്കാക്കപ്പെടുന്നത്. ആ രാഷ്ട്രത്തിന്റെ വികസനം അടയാളപ്പെടുത്താന്‍ റോഡുകളുടെ നിലവാരം അളന്നാല്‍ മതി. നമ്മുടെ നാട്ടിലും ഇപ്പോള്‍ മൊത്തം ആറുവരിപ്പാതയും അതിന്റെ നിര്‍മാണവും നിലവാരവുമെല്ലാമാണ് ചര്‍ച്ച. കേരളത്തിലൂടെ കടന്ന് പോകുന്ന ദേശീയപാത 66 മലപ്പുറം എടരിക്കോട് എന്ന സ്ഥലത്ത് തകര്‍ന്നത് ഇപ്പോള്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പൂര്‍ത്തിയായ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ കടന്ന് പോകാന്‍ തുടങ്ങിയതിന് പിന്നാലെ ജനങ്ങള്‍ നല്ല വാക്ക് പറയാന്‍ തുടങ്ങിയപ്പോള്‍ റോഡ് നിര്‍മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ അത് തകര്‍ന്നപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

ഇതേമയം തന്നെ റെക്കോഡ് വേഗത്തില്‍ റോഡ് പണി തീര്‍ത്ത് റെക്കോഡിട്ടിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഗതാഗതം സുഗമമാക്കാനും വേണ്ടിയാണ് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഗംഗാ എക്‌സ്പ്രസ് വേ നിര്‍മ്മിക്കുന്നത്.

yogi up road

മീററ്റില്‍ നിന്ന് പ്രയാഗ്രാജ് വരെയുള്ള നിര്‍മ്മാണത്തിലിരിക്കുന്ന 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പദ്ധതിയാണ് ഗംഗാ എക്‌സ്പ്രസ് വേ. അടുത്തിടെ സമാപിച്ച മഹാ കുംഭമേളക്ക് മുമ്പ് എക്‌സ്പ്രസ്‌വേയുടെ പ്രവര്‍ത്തി അവസാനിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് വൈകി. യുപിയിലെ 12 ജില്ലകളിലൂടെ കടന്ന് പോകുന്ന പാത ബല്ലിയ വരെ നീട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അതോടെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായി ഇത് മാറും.

ഇപ്പോള്‍ ഗംഗാ എക്‌സ്പ്രസ് വേ നിര്‍മ്മാണത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഒരു പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളില്‍ ഗംഗാ എക്‌സ്പ്രസ് വേയുടെ 34 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയാണ് യുപി റെക്കോര്‍ഡ് സൃഷ്ടിച്ചത്. അദാനി റോഡ്‌സ് & ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, പട്ടേല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി എന്നീ സ്വകാര്യ കമ്പനികള്‍ക്കാണ് ഈ റോഡിന്റെ നിര്‍മാണ ചുമതല.

എആര്‍ടിഎല്ലും ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിയായ പട്ടേല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ 34.24 ലെയ്ന്‍ കിലോമീറ്റര്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി. ഇതിനുപുറമെ 10 കിലോമീറ്റര്‍ മെറ്റല്‍ ബീം ക്രാഷ് ബാരിയറുകളും സ്ഥാപിച്ചു.ആകെ 20,105 മെട്രിക് ടണ്‍ ബിറ്റുമിനസ് വസ്തുക്കള്‍ ഉപയോഗിച്ച് 171,210 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. യുപിയിലെ ഹാര്‍ഡോയ്, ഉന്നാവോ ജില്ലകള്‍ക്കിടയിലായിരുന്നു എക്‌സ്പ്രസ് വേയുടെ ഈ നിര്‍മ്മാണം.

ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലാണ് ഈ വര്‍ക്ക് ഇടംപിടിച്ചത്. നേട്ടത്തിന് പിന്നാലെ മികച്ച ആസൂത്രണം, സാങ്കേതിക വൈദഗ്ധ്യം, പ്രതിബദ്ധതയുള്ള ടീം വര്‍ക്ക് എന്നിവയ്ക്ക് ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.

road construction

24 മണിക്കൂറിനുള്ളില്‍ 34 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ നിര്‍മാണം പൂര്‍ത്തിയാകുന്നത് മികച്ച നേട്ടമാണെന്ന് അഭിനന്ദിക്കുന്നതിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ഈ റോഡുകളുടെ നിലവാരത്തെ കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇത്രയും വേഗത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനും ചില കുറുക്കുവഴികള്‍ സ്വീകരിക്കാനും സാധ്യതയുണ്ടെന്നാണ് നെറ്റിസണ്‍സ് വിമര്‍ശിക്കുന്നത്. അടുത്തകാലത്തായി ഇന്ത്യയില്‍ ഗുണനിലവാരത്തേക്കാള്‍ വേഗതയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇത് ഭാവിയില്‍ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അവര്‍ പറയുന്നു.

കേരളത്തിലും ദ്രുതഗതിയിലാണ് ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കവര്‍ ചെയ്യുന്ന പാതയുടെ വിവിധ ഭാഗമങ്ങള്‍ വ്യത്യസ്ത കമ്പനികളാണ് നിര്‍മിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ മാത്രമല്ല തൃശൂരിലും റോഡ് പൊളിഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വെളിപ്പെടുകയുള്ളൂ. ഏതായാലും ധൃതിപ്പെട്ട് പൂര്‍ത്തിയാക്കുന്നതിലും നല്ലതും സുരക്ഷയും ഈടുമുള്ള റോഡുകള്‍ ആണെന്നാണ് തോന്നുന്നത്.

More from DriveSpark

Article Published On: Wednesday, May 21, 2025, 13:39 [IST]
English summary
Uttar pradesh creates record by constructing 34 km expressway in 24 hours details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X