യുപി എംഎൽഎയുടെ കാർ കളക്ഷൻ വേറെ ലെവൽ; ഡിഫൻഡർ മുതൽ ജീപ്പ് വരെ

സിനിമാ നടൻമാരെക്കാളും വാഹനങ്ങളോട് കമ്പമുളളവരാണ് രാഷ്ട്രീയ നേതാക്കൻമാർ എന്ന് അവരുടെ വാഹനങ്ങളുടെ ഗാരേജുകളും കണ്ടാൽ അറിയാം. തന്നോട് അടുപ്പമുളളവർക്കും മാധ്യമങ്ങൾക്കും ഇടയിൽ രാജാ ഭയ്യ എന്ന് വിളിക്കപ്പെടുന്ന കുൻവർ രഘുരാജ് പ്രതാപ് സിംഗ് ഉത്തർപ്രദേശിലെ രാഷ്ട്രീയ രംഗത്തെ ഏറ്റവും പ്രമുഖ ഒരു വ്യക്തിത്വമാണ്. 1992 മുതൽ കുന്ദയിലെ (ഉത്തർപ്രദേശ്) എംഎൽഎയായി സേവനമനുഷ്ഠിക്കുന്ന രാജാ ഭയ്യയുടെ സ്വാധീനവും പ്രവർത്തനവും ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ എടുത്തു പറയേണ്ട ഒന്നാണ്.

ആഡംബര കാറുകളോട് രാജാ ഭയ്യയ്ക്കുളള പ്രിയവും അത് പോലെ തന്നെ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള എല്ലാ ആഡംബര വാഹനങ്ങളുടെയും ലിസ്റ്റ് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പല വാഹനപ്രേമികളുടേയും ഇഷ്ടവാഹനം ഇദ്ദേഹത്തിൻ്റെ ഗാരേജിൽ നിങ്ങൾക്ക് കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത, അദ്ദേഹത്തിൻ്റെ ഗാരേജിലെ ആഡംബര വാഹനങ്ങൾ ഏതൊക്കെയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

യുപി എംഎൽഎയുടെ കാർ കളക്ഷൻ വേറെ ലെവൽ

ടൊയോട്ട ലാൻഡ് ക്രൂയിസർ:2017 നും 2019 നും ഇടയിൽ കുറച്ചു കാലത്തേക്ക് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ വെളുത്ത നിറത്തിലുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ J200 രാജാ ഭയ്യയുടെ സ്വന്തമാണ്. ഈ പ്രത്യേക എസ്‌യുവി ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും മുൻനിരയിൽ തന്നെയായിരുന്നു ഉളളത്. ഒരു 4.5-ലിറ്റർ V8 ഡീസൽ എഞ്ചിൻ, 263 PS പരമാവധി കരുത്തും 650 Nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നതാണ്,ഈ എഞ്ചിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

മെർസിഡീസ് ബെൻസ് എസ്-ക്ലാസ്:ആറാം തലമുറ മോഡലിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പായ വെള്ളി നിറത്തിലുള്ള മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ് ആണ് രാജാ ഭയ്യയുടെ ഉടമസ്ഥതയിലുളള ഒരേയൊരു സെഡാൻ. 258 PS പവറും 620 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനുമായി വന്ന ഈ പ്രത്യേക S-ക്ലാസ് ഒരു S 350 D വേരിയന്റാണ്.

യുപി എംഎൽഎയുടെ കാർ കളക്ഷൻ വേറെ ലെവൽ

ലാൻഡ് റോവർ ഡിഫൻഡർ:2020-ൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ ലാൻഡ് റോവർ ഡിഫൻഡറിന്റെ ആദ്യ ഉടമകളിൽ ഒരാളാണ് രാജാ ഭയ്യ. എസ്‌യുവിയുടെ 110 എസ് വേരിയന്റാണ് രാജാ ഭയ്യയുടെ കാർ ശേഖരത്തിലുളള ഡിഫൻഡർ വേരിയൻ്റ്. 525 PS പരമാവധി കരുത്തും 625 Nm പരമാവധി ടോർക്കും അവകാശപ്പെടുന്ന ലിറ്റർ സൂപ്പർചാർജ്ഡ് V8 പെട്രോൾ എഞ്ചിൻ. ഈ ലാൻഡ് റോവർ ഡിഫെൻഡർ 110 നിറം ഒരു സിൽവർ ഷേഡിലാണ് തീർത്തിരിക്കുന്നത്.

ഈ കാറിന്റെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ഡിഫെന്‍ഡര്‍ മികച്ചതാണ്.

യുപി എംഎൽഎയുടെ കാർ കളക്ഷൻ വേറെ ലെവൽ

6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, റബ്ബര്‍ ഫ്‌ലോറിംഗ് തുടങ്ങിയ വിവിധ സുരക്ഷാ ഫീച്ചറുകള്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിൽ ഒരുക്കിയിട്ടുണ്ട്. ജീപ്പ് റാംഗ്ലര്‍ ആണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ പ്രധാന എതിരാളി.

ജീപ്പ് റാംഗ്ലർ:ഓഫ്-റോഡിംഗ് കഴിവിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന മറ്റൊരു ആഡംബര എസ്‌യുവിയായ കറുത്ത നിറത്തിലുള്ള ജീപ്പ് റാംഗ്ലറും രാജാ ഭയ്യയുടെ ഉടമസ്ഥതയിലുണ്ട്. രാജാ ഭയ്യയുടെ കാർ ശേഖരത്തിലുള്ള ഈ മൂന്നാം തലമുറ ജീപ്പ് റാംഗ്ലറിന് കരുത്തേകുന്നത് 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ്, ഇത് പരമാവധി 200 PS കരുത്തും 460 Nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു.

യുപി എംഎൽഎയുടെ കാർ കളക്ഷൻ വേറെ ലെവൽ

ലാൻഡ് റോവർ റേഞ്ച് റോവർ:2022-ൽ ഇന്ത്യയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, ഏറ്റവും പുതിയ അഞ്ചാം തലമുറ ലാൻഡ് റോവർ റേഞ്ച് റോവർ വീട്ടിലെത്തിച്ച ഉത്തർപ്രദേശിലെ ആദ്യത്തെ വ്യക്തി കൂടിയാണ് രാജാ ഭയ്യ. രാജാ ഭയ്യയുടെ ഉടമസ്ഥതയിലുള്ള ഈ പ്രത്യേക റേഞ്ച് റോവർ എച്ച്എസ്ഇ പതിപ്പാണ്, 400 PS പവറും 550 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0- ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

More from DriveSpark

Article Published On: Sunday, January 7, 2024, 12:00 [IST]
English summary
Uttar pradesh mla raja bhaiya luxury car collection details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X