റീല്‍സിടാന്‍ എന്തും ചെയ്യും! വൈറലാകാന്‍ കാറിന് മുകളില്‍ ഹുക്ക വലിച്ച യുവാവ് 'എയറിലായി'

ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് യുവതലമുറയുടെ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു. കോവിഡ് മഹാമാരിക്കാലത്തെ അടച്ചിടല്‍ പലരെയും സ്മാര്‍ട്‌ഫോണുമായി കുടുതല്‍ അടുപ്പിച്ചു. പണ്ട് ഇത് വിനോദത്തിന് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതൊരു വരുമാന മാര്‍ഗം കൂടിയായി മാറിയിരിക്കുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്നീ പേരുകളിലൂടെ പ്രശസ്തിയും ഒപ്പം വരുമാനവും കണ്ടെത്താനുള്ള മാര്‍ഗം യുവതലമുറ തിരിച്ചറിഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഉള്ളടക്കങ്ങളിലൂടെ കാഴ്ചക്കാരെ സൃഷ്ടിക്കുന്നവര്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ വൈറലായി വ്യൂസ് നേടിയെടുക്കാന്‍ എന്തും ചെയ്യാമെന്ന കണക്ക്കൂട്ടലില്‍ കാര്യങ്ങള്‍ നീക്കുന്നവരുമുണ്ട്. പലപ്പോഴും വൈറലാകാന്‍ അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ പുറത്തെടുക്കുന്ന ചിലരെ നമുക്ക് കാണാം. അത് യുവതലമുറയില്‍ വലിയ സ്വാധീനവും ചെലുത്തുന്നതായും സമീപകാലത്ത് നിരവധി ഉദാഹരണങ്ങളും നാം കണ്ടു.

റീല്‍സിടാന്‍ എന്തും ചെയ്യും! വൈറലാകാന്‍ കാറിന് മുകളില്‍ ഹുക്ക വലിച്ച യുവാവ് എയറിലായി

അത്തരത്തില്‍ പൊതു നിരത്തില്‍ യുവാവ് നടത്തിയ ഒരു 'അഭ്യാസത്തിന്റെ' ട്രെന്‍ഡിംഗ് വീഡിയോയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് വൈറല്‍ വീഡിയോ. കാറിന്റെ മുകളിലായിരുന്നു ലഖ്നൗ സ്വദേശിയായ യുവാവിന്റെ വൈറല്‍ വീഡിയോ ഷൂട്ട്. രാധശ്യാം എന്നയാളാണ് ട്വിറ്ററില്‍ യുവാക്കള്‍ക്കിടയിലെ റീല്‍സ് ജ്വരത്തെ ചൂണ്ടിക്കാട്ടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് പകര്‍ത്തിയതാണ് വീഡിയോ.

ഈ വൈറല്‍ വീഡിയോയില്‍ മോഡിഫൈ ചെയ്ത മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ നമുക്ക് കാണാം. ഇന്ത്യയില്‍ നിയമവിരുദ്ധമായ ടിന്റഡ് ഗ്ലാസുകളടക്കമുള്ള രൂപമാറ്റങ്ങള്‍ കാറില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ കാര്‍ മോഡിഫിക്കേഷന്‍ അല്ല ഇവിടുത്തെ വിഷയം. പാര്‍ക്ക് ചെയ്ത കാറിന്റെ റൂഫില്‍ കയറി നില്‍ക്കുന്ന യുവാവിന്റെ കൈയ്യില്‍ ഒരു ഹുക്കയുണ്ട്. പുകയിലയോ വിവിധ ഫേ്‌ലവറുകളിലുള്ള പുകയിലയോ വലിക്കാനായി ഉപയോഗിക്കുന്ന ഒരു പ്രത്യേക ഉപകരണമാണ് ഹുക്ക.

റീല്‍സിടാന്‍ എന്തും ചെയ്യും! വൈറലാകാന്‍ കാറിന് മുകളില്‍ ഹുക്ക വലിച്ച യുവാവ് എയറിലായി

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഉദ്ദേശിച്ചാണ് യുവാവ് കാറിന് മുകളില്‍ കയറി ഹുക്ക വലിച്ചതെന്ന് വ്യക്തമാണ്. പാര്‍ക്ക് ചെയ്ത കാറിന് ചുറ്റും ചലിക്കുന്ന ക്യാമറ യുവാവ് കാറിന്റെ റൂഫില്‍ നിന്ന് പുക വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുകയാണ്. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ കേസുകളില്‍ നിന്ന് വിഭിന്നമായി ഇവിടെ ചലിക്കുന്ന കാറിലല്ല അഭ്യാസമെന്ന മാറ്റമുണ്ട്. എന്നിരുന്നാലും, ഒരു പൊതുസ്ഥലത്ത് വെച്ചാണ് യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിന് പുറത്ത് വെച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായി മാറി. ഇയാളുടെ വീഡിയോ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലും വിമര്‍ശനം ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ പൊതുനിരത്തുകളിലും പൊതു ഇടങ്ങളിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഹീറോയിസമല്ല മറിച്ച് മണ്ടത്തരമാണ്. വൈറല്‍ വീഡിയോയെ ശ്രദ്ധയില്‍ പെട്ട പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റീല്‍സിടാന്‍ എന്തും ചെയ്യും! വൈറലാകാന്‍ കാറിന് മുകളില്‍ ഹുക്ക വലിച്ച യുവാവ് എയറിലായി

എന്നാല്‍ വീഡിയോ രംഗത്തില്‍ പ്രത്യക്ഷപ്പെട്ട യുവാവിനെയോ കാര്‍ ഉടമയെയോ തിരിച്ചറിഞ്ഞോ അതോ നടപടി എടുത്തോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ മാസം ഗാസിയാബാദിലെ സാഹിബാബാദ് പ്രദേശത്തെ എലിവേറ്റഡ് ഹൈവേയില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ വൈശാലി ചൗധരി ഖുതൈല്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ട് ഉടന്‍ നടപടി സ്വീകരിച്ചു.

തിരക്കേറിയ ഹൈവേയില്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിച്ച കുറ്റത്തിന് വൈശാലിക്ക് അധികാരികള്‍ 17,000 രൂപ പിഴ ചുമത്തി. വേറെയും ചില സംഭവങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ എക്സ്പ്രസ് വേയില്‍ മദ്യപിച്ച് ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചയാള്‍ക്ക് 31,000 രൂപയാണ് പിഴ അടക്കേണ്ടി വന്നത്. തിരക്കേറിയ റോഡില്‍ കാറിന്റെ ബോണറ്റിലിരുന്ന് യാത്രചെയ്യുന്ന വീഡിയോയും മുമ്പ് വൈറലായിരുന്നു.

ഈ കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് 70000 രൂപയാണ് പിഴയിട്ടത്. മുന്‍കരുതലുകള്‍ എടുക്കാതെയും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുമെല്ലാമാണ് പലപ്പോഴും ഇത്തരം വീഡിയേസ് ചിത്രീകരിക്കുന്നത്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനത്തിന് ശല്യമാണെന്ന് മാത്രമല്ല അത്യന്തം അപകടകരവുമാണ്. ഇത്തരം അഭ്യാസങ്ങള്‍ കാണുമ്പോള്‍ ഡ്രൈവര്‍മാരുടെയും മറ്റും ശ്രദ്ധ തെറ്റുന്നത് അപകടങ്ങള്‍ക്കും കാരണമാകും. അതിനാല്‍ തന്നെ ഇത്തരം വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കണ്ണുംപൂട്ടിയാണ് അധികാരികള്‍ നടപടി സ്വീകരിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 25, 2023, 14:15 [IST]
English summary
Uttar pradesh youth smoked hookah on car roof to make viral video details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X