ഇവന്‍ 'ചില്ലറക്കാരന്‍'; TVS Jupiter വാങ്ങാന്‍ 50000 രൂപ നല്‍കിയത് 10 രൂപ നാണയങ്ങളായി
ജീവിതത്തില്‍ ധീരമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകളെ അവന്‍ ചില്ലറക്കാരനല്ലെന്ന നാം വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ 'ചില്ലറക്കാരനായ' ഒരാളെ കുറിച്ചാണ് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത്. പുത്തന്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ 50000 രൂപ 10 രൂപയുടെ നാണയത്തുട്ടുകളുടെ രൂപത്തില്‍ എണ്ണിക്കൊടുത്തിരിക്കുകയാണ് യുവാവ്.

ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്നുള്ള ഒരു യുവാവാണ് കഥാനായകന്‍. പുതിയ സ്‌കൂട്ടര്‍ വാങ്ങാന്‍ 50,000 രൂപ നാണയങ്ങളായി ശേഖരിച്ചാണ് ഇയാള്‍ തന്റെ പ്രാദേശത്തുള്ള ടിവിഎസ് ഡീലറുടെ അടുത്തേക്ക് പോയത്. ഷോറൂം ജീവനക്കാര്‍ പണം എണ്ണി കണക്കാക്കുന്നത് വരെ കാത്തിരിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ വാങ്ങാനായി ഇയാള്‍ പണമായി കൊണ്ടുവന്ന 50,000 രൂപയുടെ 10 രൂപ നാണയങ്ങള്‍ ജീവനക്കാര്‍ എണ്ണുന്നത് വീഡിയോയില്‍ കാണാം. ടിവിഎസ് ജൂപ്പിറ്റര്‍ 110 സിസി സിംഗിള്‍ സിലിണ്ടര്‍ സ്‌കൂട്ടറാണ് ഇയാള്‍ വാങ്ങിയത്.

bhp പവറും 8.4 Nm ടോര്‍ക്കും നല്‍കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, പ്രീമിയം ത്രിഡി എംബ്ലം, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മഫ്‌ലര്‍ ഗാര്‍ഡ്, ആള്‍ ബ്ലാക്ക് തീം എന്നീ സവിശേഷതകള്‍ ഈ സ്‌കൂട്ടറിനുണ്ട്. ബിഎസ് 6 സവിശേഷതകളുള്ള പുതിയ നെക്‌സ്റ്റ് ജെന്‍ ഇകോ ത്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ മെച്ചപ്പെടുത്തിയ എഞ്ചിന്‍ പെര്‍ഫോമന്‍സ്, കൂടുതല്‍ ഈട്, സ്മൂത്ത് റൈഡിംഗ് എക്‌സ്പീരിയന്‍സ്, എന്നിവക്ക് പുറമെ 15 ശതമാനം അധിക മൈലേജും വാഗ്ദാനം ചെയ്യുന്നു.

പാറ്റന്‍ഡഡ് സെന്റര്‍സ്റ്റാന്‍ഡ്, ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍, മൊബൈല്‍ ചാര്‍ജര്‍ പ്രൊവിഷന്‍, ഫ്രണ്ട് യൂട്ടിലിറ്റി ബോക്‌സ്, ഡ്യുവല്‍ സൈഡ് ഹാന്‍ഡ് ലോക്ക്, ലാര്‍ജ് അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, റിട്രാക്ടബിള്‍ ബാഗ് ഹുക്ക്‌സ്, എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്‍ എന്നീ സൗകര്യങ്ങളും ഈ സ്‌കൂട്ടറില്‍ ലഭ്യമാണ്. മാറ്റ് ബ്ലു, മാറ്റ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, മിസ്റ്റിക് ഗോള്‍ഡ്, പ്രിസ്റ്റീന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ, വോള്‍ക്കാനോ റെഡ്, വാല്‍നട്ട് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭ്യമാണ്.

താന്‍ 50,000 രൂപ പേയ്മെന്റായി കൊണ്ടുവന്നിട്ടുണ്ടെന്ന് ഇയാള്‍ വീഡിയോ ചിത്രീകരിക്കുന്നയാളോട് സ്ഥിരീകരിച്ചു. എന്നാല്‍ ഷീറ്റ് മെറ്റല്‍ വീലുകളും ഡ്രം ബ്രേക്കുകളുമുള്ള ജൂപ്പിറ്ററിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് രുദ്രാപൂരിലെ ഓണ്‍റോഡ് വിലയായി 85,210 രൂപ നല്‍കണം. എന്നാല്‍ ആ വ്യക്തി എങ്ങനെയാണ് ബാക്കി തുക നല്‍കിയത് എന്നതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഇനി ഇദ്ദേഹം ശേഷിക്കുന്ന തുകക്ക് വായ്പയെടുത്തോ അതോ നോട്ടായോ ഓണ്‍ലൈന്‍ പെയ്‌മെന്റായോ നല്‍കിയോ എന്ന കാര്യവും തീര്‍ച്ചയല്ല.

സൂക്ഷിച്ച് വെച്ച നാണയങ്ങള്‍ ഉപയോഗിച്ച് ഒരു വ്യക്തി ഇഷ്ടമുള്ള ഇരുചക്ര വാഹനം വാങ്ങാന്‍ തീരുമാനിക്കുന്നത് ഇതാദ്യമല്ല. നേരത്തെ 2022 മാര്‍ച്ചില്‍ തമിഴ്‌നാട് സ്വദേശിയായ ഭൂപതിയും സമാനമായ രീതിയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു രൂപ നാണയങ്ങളുടെ രൂപത്തിലാണ് ബജാജ് ഡോമിനാര്‍ 400 വാങ്ങാനുള്ള 2.6 ലക്ഷം രൂപ നല്‍കിയത്. മൂന്നു വര്‍ഷത്തിലേറെ കാലം എടുത്താണ് ഭൂപതി നാണയത്തുട്ടുകള്‍ സ്വരൂപിച്ചത്.

ഭൂപതിക്കും മുമ്പേ ചില്ലറ കൊണ്ട് സ്‌കൂട്ടര്‍ വാങ്ങിയ മറ്റൊരാളുണ്ട്. ഇയാള്‍ അസം സ്വദേശിയാണ്. 2022 ഫെബ്രുവരിയില്‍ ഇരുചക്രവാഹനം വാങ്ങാനുള്ള ആദ്യ തവണയായി 22,000 രൂപ നാണയങ്ങളായി അടച്ച് തന്റെ സ്‌കൂട്ടര്‍ വാങ്ങി.

ഈ വര്‍ഷം മാത്രം ഇത്തരം മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രവണത വര്‍ധിച്ചാല്‍ ഷോറൂമുകള്‍ക്ക് ബിസിനസ് നടത്താന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഇനിയും ആവര്‍ത്തിക്കാം.


Click it and Unblock the Notifications








