ട്രാഫിക് ചലാനുകൾ എഴുതിത്തളളി; ഇത് ഇന്ത്യയിൽ തന്നെയാണോ, നിങ്ങളും ഈ കൂട്ടത്തിലുണ്ടോ
വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്ന എല്ലാവർക്കും പേടിയുളള കാര്യമാണ് എംവിഡിയുടേയും പൊലീസിൻ്റേയും ചെക്കിങ്ങ്. എന്നാൽ നിങ്ങളുടെ ചലാനുകൾ എഴുതിത്തളളി എന്ന് കേട്ടാലോ, എന്നാൽ ഞെട്ടാൻ റെഡിയായിക്കോ ഈ സംസ്ഥാനത്തെ ചലാനുകൾ എഴുതിത്തളളിയിരിക്കുകയാണ്.
മുഖ്യമന്ത്രി യോഗി ആദിയാനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ നോയിഡയിൽ 17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകൾ എഴുതിത്തള്ളാൻ തീരുമാനിച്ചിരിക്കുകയാണ്. യുപിയിലെങ്ങാനും ജീവിച്ചാൽ മതിയെന്ന് ഇത് കേട്ടാൽ ചിലപ്പോൾ തോന്നിയേക്കാം. ഉത്തരവ് പ്രകാരം, 2018 ഏപ്രിൽ 1 നും 2021 ഡിസംബർ 31 നും ഇടയിൽ പുറപ്പെടുവിച്ച ചലാനുകൾ അസാധുവാക്കുകയാണ്. ഈ മൂന്ന് വർഷത്തിൽ 17,89,463 ഗതാഗത നിയമലംഘനങ്ങൾക്ക് വേണ്ടി ചലാൻ പുറപ്പെടുവിച്ചിട്ടുണ്ട്.

യാത്രക്കാർ, ഡെലിവറി തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ എന്നിവരുൾപ്പെടെ നിരവധി ആളുകൾക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്നാണ സർക്കാർ പ്രതീക്ഷിക്കുന്നത്. മേൽപ്പറഞ്ഞ കാലയളവിൽ നിങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ, ചലാൻ അടയ്ക്കരുതെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. നിങ്ങൾ ഇതുവരെ ചലാൻ അടച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ഇപ്പോൾ നൽകേണ്ടതില്ല. നിങ്ങൾ ഇതിനകം പണമടച്ചിട്ടുണ്ടെങ്കിൽ, സർക്കാർ തീർപ്പാക്കാത്ത ചലാൻ എഴുതിത്തള്ളുന്നതിനാൽ നിങ്ങൾക്ക് പണം നഷ്ടമായി.
ഇത് ആദ്യമായല്ല പോർട്ടലിൽ നിന്ന് കെട്ടിക്കിടക്കുന്ന ചലാനുകൾ നീക്കം ചെയ്യുന്നത്. നേരത്തെ, 2016 ഡിസംബർ മുതൽ 2021 ഡിസംബർ വരെ ഇഷ്യൂ ചെയ്ത 30,000 ചലാനുകൾ സർക്കാർ റദ്ദാക്കിയിരുന്നു. ചില കാര്യങ്ങളിലൊക്കെ യുപി സംസ്ഥാനത്തോട് എതിർപ്പുകൾ ഉളളവരൊക്കെ ഉണ്ടാകാമെങ്കിലും, സംസ്ഥാനത്തിൻ്റെ മുഖച്ഛായ വർധിപ്പിക്കാൻ ഇതുപോലെയുളള നമ്പറുകൾ ഇറക്കുന്നുണ്ട്.

വാഹനമോടിക്കുന്നവരുടെയും മറ്റ് പൗരന്‍മാരുടെയുമെല്ലാം സുരക്ഷക്ക് വേണ്ടിയാണ് ഗതാഗത നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. അപകടരഹിത യാത്രയിലൂടെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനാണ് അധികാരികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷയുണ്ടെന്ന കാര്യവും എല്ലാവര്‍ക്കും അറിയാം. പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴശിക്ഷയാണ് ലഭിക്കുക. ഓരോ നിയമലംഘനത്തിനും അതിന്റെ തീവ്രതയും തരവും അനുസരിച്ച് വിവിധ ശിക്ഷകളും പിഴകളുമാകും ചുമത്തുക.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുക, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കുക, എന്നിങ്ങനെ ഓരോ ലംഘനത്തിന് വേറെ വേറെ പിഴയാണ് പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ ഈടാക്കുക. ഇന്ന് പൊലീസുകാരുടെ ചെക്കിംഗില്‍ കുടുങ്ങിയാല്‍ മാത്രമല്ല ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കേണ്ടി വരികയെന്ന കാര്യം പലര്‍ക്കും അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധ്യമായിട്ടുണ്ട്.

സാധ്യമായ സാങ്കേതിക സംവിധാനങ്ങള്‍ എല്ലാം അധികാരികള്‍ നിയമലംഘകരെ കുടുക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പല ഇടങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ (എഐ) ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്കൊപ്പം മറ്റ് കുറ്റകൃത്യങ്ങളും തടയാന്‍ ഇതുവഴി ലക്ഷ്യമിടുന്നു. ഈ സ്മാര്‍ട്ട് ക്യാമറകള്‍ നിരീക്ഷിക്കുന്ന പ്രദേശത്ത് നിയമങ്ങള്‍ ലംഘനം നടത്തുന്ന വാഹനയാത്രികര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല.
ഈ നിരീക്ഷണ ക്യാമറകള്‍ നിയമലംഘകരെ കൃത്യമായി തിരിച്ചറിയുകയും നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും തെളിവുകള്‍ സഹിതം പൊലീസിന് അയയ്ക്കുകയും ചെയ്യും. ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമം ലംഘിക്കുന്ന വാഹനത്തിന് ചലാന്‍ ഇടുകയാണ് ചെയ്യുന്നത്. പൊലീസ് സാന്നിധ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ വന്‍ നഗരങ്ങളില്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും ചെറുപട്ടണങ്ങളില്‍ ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല. എന്നാല്‍ പകരം ഇ-പോസ് മെഷീനുകള്‍ വഴി പൊലീസുകാര്‍ നിയമലംഘനങ്ങള്‍ക്ക് തത്സമയം പിഴ ഈടാക്കാറുണ്ട്.
സിഗ്‌നലുകളിലും മറ്റും പൊലീസുകാര്‍ കൃത്യനിര്‍വഹണം നടത്തുന്ന വേളയില്‍ ഏതെങ്കിലും വാഹനങ്ങള്‍ നിയമംലംഘിച്ച് കടന്ന് പോയാല്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താറുണ്ട്. ഉദാഹരണത്തിന് ഇരുചക്ര വാഹനത്തില്‍ മൂന്ന് പേരെ കയറ്റി ഓടിക്കുന്നതാണ് കാണുന്നതെങ്കില്‍ വാഹന ഉടമക്ക് ഈ ഫോട്ടോ തെളിവായി സ്വീകരിച്ച് പിഴ ചുമത്തും. അതുപോലെ സിഗ്‌നലുകളില്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസുകാര്‍ പകര്‍ത്തുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.
ഇന്ന് ഏല്ലാവരുടെയും കൈയ്യില്‍ സ്മാര്‍ട്‌ഫോണ്‍ ഉള്ളതിനാല്‍ ആദ്യം തന്നെ ഫോണ്‍ എടുത്ത് https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും.
ലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.


Click it and Unblock the Notifications








