BLIND SPOT ഇനി നിങ്ങൾക്ക് ഭീഷണിയാവില്ല; വിപ്ലവം സൃഷ്ടിക്കാൻ ഗഡ്കരിയുടെ V2V പ്ലാൻ

ഇന്ത്യയിലെ റോഡ് സുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സാങ്കേതിക മാറ്റങ്ങളിലൊന്നാണ് V2V (Vehicle-to-Vehicle) ആശയവിനിമയ സംവിധാനം. വാഹനങ്ങൾ തമ്മിൽ നേരിട്ട് സിഗ്നലുകൾ കൈമാറി അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന ഈ സംവിധാനം, ഡ്രൈവറിൻ്റെ പ്രതികരണ സമയം വർധിപ്പിക്കുകയും വലിയ അപകടങ്ങൾ ഒഴിവാക്കുകയും 80 ശതമാനത്തോളം റോഡപകടങ്ങളും ഇതിലൂടെ തടയാനാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്. ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കുകളോ ആവശ്യമില്ലാതെ പ്രവർത്തിക്കുന്നതാണ് V2V സിസ്റ്റത്തിന്റെ പ്രധാന പ്രത്യേകത. അതിനാൽ ഗ്രാമപ്രദേശങ്ങളിലും ഹൈവേകളിലും ഒരുപോലെ ഇത് ഫലപ്രദമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്താലോ അത് പോലെ തന്നെ കാഴ്ചയിൽപ്പെടാത്ത വളവുകളിൽ നിന്ന് വാഹനം കയറി വരികയോ ചെയ്താൽ, അല്ലെങ്കിൽ റോഡിൽ നിർത്തിയിട്ട വാഹനമുണ്ടെങ്കിൽ പോലും, ഡ്രൈവറെ മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിന് കഴിയും. കേന്ദ്ര സർക്കാർ പുതിയ വാഹനങ്ങളിൽ ഇത് സ്റ്റാൻഡേർഡ് ആക്കുന്നതിനൊപ്പം, നിലവിലുള്ള വാഹനങ്ങളിലും റെട്രോഫിറ്റ് ചെയ്യാനുള്ള പദ്ധതിയാണ് ആലോചിക്കുന്നത്.

road accident prevention method

കുറഞ്ഞ ചെലവിൽ വലിയ സുരക്ഷ നൽകുന്ന ഈ നീക്കം, സാധാരണക്കാരുടെ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 30 MHz സ്പെക്ട്രം സൗജന്യമായി അനുവദിക്കുന്നത് വഴി രാജ്യവ്യാപകമായി സിസ്റ്റം വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബസ് അപകടങ്ങൾ ഉൾപ്പെടെ വലിയ അപകടത്തിനും മരണത്തിനും കാരണമാകുന്ന സംഭവങ്ങൾ കുറയ്ക്കാൻ V2V സാങ്കേതികത നിർണായകമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അഗ്നിശമന സംവിധാനം, ഡ്രൈവർ ഉറങ്ങിപോയാൽ കണ്ടെത്തുന്ന സിസ്റ്റങ്ങൾ, അടിയന്തര എക്സിറ്റ് സൗകര്യങ്ങൾ എന്നിവയുമായി ചേർന്നാൽ, ഇന്ത്യയിലെ പൊതുഗതാഗത സുരക്ഷയിൽ ഒരു പുതിയ അധ്യായം തുടങ്ങാനാകും. ഇന്ത്യയിലെ ഉയർന്ന റോഡപകടനിരക്ക് കാരണം ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്.

road accident prevention method

വാഹന നിർമ്മാതാക്കളുമായി കൂടിയാലോചനകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വാഹനത്തിന് 5,000-7,000 രൂപ ചെലവിൽ, ഇത് പുതിയ വാഹനങ്ങളിലും പിന്നീട് നിലവിലുള്ളവയിലും നിർബന്ധമാക്കും. പദ്ധതിയുടെ ആകെ ചെലവ് 5,000 കോടി രൂപയാണ്. ജീവഹാനി വരുത്തിയ ബസപകടങ്ങളെക്കുറിച്ച് പരാമർശിച്ച ഗഡ്കരി, അംഗീകൃത കമ്പനികൾക്ക് മാത്രമേ സ്ലീപ്പർ കോച്ച് ബസുകൾക്ക് അനുമതി നൽകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിലും ടയർ-2, ടയർ-3 നഗരങ്ങളിലുമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതാണ് മറ്റൊരു വിഷമിപ്പിക്കുന്ന സത്യം. അവിടങ്ങളിൽ ലൈറ്റിംഗ് സൗകര്യങ്ങൾ കുറവാണെന്നും, റോഡ് അടയാളങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്നില്ല എന്നതിനൊപ്പം, അടിയന്തര മെഡിക്കൽ സേവനങ്ങൾ വൈകുന്നതൊക്കെയാണ് മരണനിരക്ക് കൂടാൻ കാരണം.

റോഡപകടങ്ങളുടെ ഭൂരിഭാഗവും ഡ്രൈവറുമാരുടെ ഭാഗത്ത് നിന്നുള്ള പിഴവ് തന്നെയാണ്. അമിതവേഗത, ശ്രദ്ധക്കുറവ്, മൊബൈൽ ഫോൺ ഉപയോഗം, മദ്യപാനം എന്നിവ ഡ്രൈവർമാരുടെ പ്രതികരണ സമയം കുറയ്ക്കുന്നു. ഹൈവേകളിൽ വെറും ഒരു സെക്കൻഡ് വൈകിയ പ്രതികരണം പോലും വൻ അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. അത് കൊണ്ടാണ് ടെക്നോളജിയുടെ ഉപയോഗം വളരെ ആവശ്യമായി വരുന്നതും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 9, 2026, 18:30 [IST]
English summary
V2v technology india 2026 80 percent road accidents prevention explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X