RR മുതലാളിയുടെ വക ബെന്‍സ്, വെടിക്കെട്ട് വീരനുള്ള കര്‍വും സ്വന്തം! ലൈസന്‍സില്ലാതെ എന്തുചെയ്യുമെന്ന് 14-കാരന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് കാര്യങ്ങളാണ് കാറുകളും ക്രിക്കറ്റും. ഇവ രണ്ടും ഇഴചേര്‍ന്നാല്‍ പിന്നെ കോളാണെന്ന് മനസ്സിയാക്കിയാണ് ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. വര്‍ഷങ്ങളായി, നിരവധി ടാറ്റ കാറുകള്‍ ഐപിഎല്‍ സ്റ്റേഡിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ടാറ്റയുടെ ഏറ്റവും പുതിയ മോഡലുകളാണ് സ്‌റ്റേഡിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുക. ചില ബാറ്റര്‍മാരുടെ കൂറ്റന്‍ അടികള്‍ പതിച്ചിട്ടും ഗ്ലാസുകള്‍ പൊട്ടാതെ കരുത്തനായി നിന്ന ടാറ്റ കാറുകള്‍ മുന്‍കാലങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഐപിഎല്‍ 2025 സീസണിന് തിരശ്ശീല വീണു.

17 വര്‍ഷത്തെ ട്രോഫി വരള്‍ച്ചക്ക് അറുതി കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആദ്യമായി ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടു. ഫൈനല്‍ മത്സരത്തിനുശേഷം നിരവധി കളിക്കാര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ പോലെ ഐപിഎല്ലിന്റെ ഒഫീഷ്യല്‍ കാര്‍ ആ സീസണിലെ സൂപ്പര്‍ സ്‌ട്രൈക്കറിന് സമ്മാനിക്കാറുണ്ട്. ഇക്കുറി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക കാര്‍ ടാറ്റ കര്‍വ് ആയിരുന്നു.

vaibhav suryavanshi tata curvv super striker award

ഈ വര്‍ഷത്തെ ടാറ്റ കര്‍വ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് ലഭിച്ചിരുക്കുന്നത് രാജസ്ഥാര്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്കാണ്. അദ്ദേഹത്തിന് ടാറ്റ കര്‍വ് കാറും ലഭിച്ചു.14 വയസ്സ് മാത്രം പ്രായമുള്ള ലൈസന്‍സ് പോലുമില്ലാത്ത ബാലനാണ് കാര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഏതായാലും മഹാരഥന്‍മാരും കൂറ്റനടിക്കാരും അരങ്ങുവാഴുന്ന ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റില്‍ ഇതുപോലെ ഒരു പുരസ്‌കാരത്തിന് അര്‍ഹനാകുകയെന്നത് ചില്ലറ കാര്യമല്ല.

ടാറ്റ കര്‍വ് സൂപ്പര്‍ സ്‌ട്രൈക്കര്‍ പുരസ്‌കാരം ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. സീസണ്‍ മുഴുവന്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടിയ കളിക്കാരനാണ് സൂപ്പര്‍ സ്‌ട്രൈക്ക് ഓഫ് ദി സീസണ്‍ അവാര്‍ഡ് നല്‍കുന്നത്. മുഴുവന്‍ സീസണിലും കുറഞ്ഞത് 100 പന്തുകളെങ്കിലും ബാറ്റര്‍ നേരിടുകയോ തന്റെ ഫ്രാഞ്ചൈസിക്കായി ലീഗ് ഘട്ടത്തില്‍ ഏഴോ അതിന് മുകളിലോ മത്സരങ്ങള്‍ കളിക്കുകയോ വേണം.

vaibhav suryavanshi tata curvv super striker award

ഈ സീസണില്‍ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി വൈഭവ് തന്റെ വൈഭവം പുറത്തെടുത്തിരുന്നു. 14 വയസ്സുള്ള വൈഭവിന് ആദ്യ മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ അവന്‍ പരമാവധി മുതലെടുത്തു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 35 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ബീഹാറുകാരന്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്ററായി മാറി. പിന്നീടുള്ള മത്സരങ്ങളിലും വൈഭവിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകി.

വീന്‍ഡീസ് കരുത്തനായ നിക്കോളാസ് പുരാനെയും (196.25), ഇന്ത്യന്‍ ഓപണര്‍ അഭിഷേക് ശര്‍മയെയും (193.39) പിന്നിലാക്കിയാണ് 206.56 സ്‌ട്രൈക്ക് റേറ്റില്‍ വൈഭവ് റണ്‍സ് വാരിക്കൂട്ടിയത്. 7 മത്സരങ്ങളില്‍ നിന്ന് 36 ശരാശരിയില്‍ 252 റണ്‍സ് വൈഭവ് നേടി. ഈ സീസണില്‍ അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അദ്ദേഹം സ്വന്തം പേരിലാക്കി. റെക്കോഡ് പെര്‍ഫോമന്‍സ് പുറത്തെടുത്ത വൈഭവിന് ആര്‍ആര്‍ ഉടമ മറ്റൊരു കാര്‍ സമ്മാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

vaibhav suryavanshi mercedes benz gift

2024 ഓഗസ്റ്റിലാണ് ടാറ്റ കര്‍വ് പുറത്തിറക്കിയത്. കര്‍വ് അടിസ്ഥാനപരമായി ഒരു എസ്‌യുവി-കൂപ്പെയാണ്. കര്‍വ് കണ്‍സെപ്റ്റ് പതിപ്പില്‍ നിന്നാണ് ഇന്ന് കാണുന്ന പല ടാറ്റ എസ്‌യുവികളുടെയും ഡിസൈനിന്റെ പ്രചോദനം. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. കര്‍വിന്റെ ഇലക്ട്രിക് പതിപ്പ് ഫുള്‍ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് അവകാശപ്പെടുന്നു. പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി കാര്‍ നിര്‍മ്മാതാവ് ബോളിവുഡ് നടന്‍ വിക്കി കൗശലിനെ നിയമിച്ചിരുന്നു.

എസ്‌യുവി-കൂപ്പെ ആയതിനാല്‍ മുന്‍ മാസങ്ങളില്‍ ഇത് മാന്യമായ വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. 2024 നവംബറില്‍ 5,101 യൂണിറ്റുകളുടെ വില്‍പ്പനയാണ് കര്‍വിന് ലഭിച്ചത്. 2024 ഡിസംബറില്‍ 4,994 യൂണിറ്റുകളായും 2025 ജനുവരിയില്‍ 3,087 യൂണിറ്റുകളും കുറഞ്ഞു. എന്നിരുന്നാലും, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പനയില്‍ നേരിയ വളര്‍ച്ചയുണ്ടായെങ്കിലും 2025 ഏപ്രിലില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. വില്‍പ്പന കൂട്ടാനായി കാറിന്റെ സിഎന്‍ജി പതിപ്പ് ടാറ്റ അണിയറയില്‍ ഒരുക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, June 4, 2025, 13:41 [IST]
English summary
Vaibhav suryavanshi gets tata curvv after winning super striker of the season award ipl 2025
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X