നിങ്ങളുടെ 'വാലന്റൈൻ' വാഹനപ്രേമിയാണോ? പ്രണയദിനത്തില്‍ സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍
ഇന്ന് ഫെബ്രുവരി 14- വാലെന്റൈൻസ് ദിനം. പ്രണയ ദിനം എന്ന് വിശേഷിപ്പിക്കുന്ന ദിവസം പ്രണയിതാവിന് സമ്മാനം നല്‍കുന്ന ഒരു പതിവുണ്ട്. ചിലര്‍ ഇതിനോടകം സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ടാകും.

നിങ്ങളുടെ 'വാലെന്റൈൻ' ഒരു വാഹന പ്രേമിയാണെങ്കില്‍ അവര്‍ക്ക് സമ്മാനിക്കാന്‍ പറ്റിയ മികച്ച ഗിഫ്റ്റുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍. നിങ്ങള്‍ ഒരു ബൈക്ക് റൈഡര്‍ ആണെങ്കില്‍ നിങ്ങളുടെ സിംഗിള്‍ ആയിട്ടുള്ള സുഹൃത്തിനും സമ്മാനം നല്‍കാം.

മോട്ടോര്‍സൈക്കിള്‍ ഗ്ലൗസ്
ഒരു മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഉപയോഗിക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രത്യേക കൈയ്യുറകളാണ് മോട്ടോര്‍സൈക്കിള്‍ ഗ്ലൗസ്. കാറ്റ്, കാലാവസ്ഥ, അപകടത്തില്‍ നിന്നുള്ള ആഘാതം എന്നിവയില്‍ നിന്ന് റൈഡറുടെ കൈകളും വിരലുകളും സംരക്ഷിക്കുന്നതിനാണ് ഈ കൈയ്യുറകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ രൂപത്തിലും ഭാവത്തിലും ഇവ ലഭ്യമാണെങ്കിലും പ്രധാന നിറം കറുപ്പായിരിക്കും. വ്യത്യസ്ത റൈഡിംഗ് ശൈലികള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ ഗ്ലൗസുകള്‍ നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

മോട്ടോര്‍സൈക്കിള്‍ വസ്ത്രങ്ങള്‍
മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് അവരുടെ യാത്രകള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ബ്രൗസ് ചെയ്താല്‍ നിങ്ങള്‍ക്ക് ഒരുപാട് ഐറ്റംസ് കാണാന്‍ സാധിക്കും. മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളുടെ അതേ വസ്ത്രങ്ങള്‍ അണിഞ്ഞ് വണ്ടിയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന ആളുകളുണ്ട്. ഓണ്‍ലൈനിലും ഓഫ്‌ലൈനായും നിങ്ങള്‍ക്ക് മോട്ടോര്‍സൈക്കിളുകളുടെ കമനീയ ശേഖരം കണ്ടെത്താന്‍ സാധിക്കും. അതില്‍ നിന്ന് ഇഷ്ടമുള്ള ഒന്ന് സമ്മാനിക്കാം.

മോട്ടോര്‍ സൈക്കിള്‍ ക്യാമറകള്‍
ഓരോ യാത്രകളും ഒരുപിടി ഓര്‍മകളാണ് നമുക്ക് സമ്മാനിക്കുക. അതിനാല്‍ ആ ഓര്‍മകള്‍ ദീര്‍ഘകാലം ഓര്‍മത്താളുകളില്‍ സൂക്ഷിക്കാനായി അവ ഒരു ക്യാമറയില്‍ പകര്‍ത്തുന്ന ശീലം മിക്ക റൈഡര്‍മാര്‍ക്കുമുണ്ടാകും. പ്രണയദിനത്തില്‍ ഒരു മോട്ടോര്‍സൈക്കിള്‍ ക്യാമറ വാങ്ങി പങ്കാളിക്ക് നല്‍കുന്നത് ഒരു നല്ല ഐഡിയ ആണ്. ഒരുപക്ഷേ അവര്‍ ഇപ്പോഴും പഴയ ആക്ഷന്‍ ക്യാമറയിലോ ഫോണ്‍ ഉപയോഗിച്ചോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതെങ്കില്‍ പ്രത്യേകിച്ചും. അതിനാല്‍ മികച്ച ഫീച്ചറുകളാല്‍ സമ്പന്നമായ ഒരു പുതിയ ക്യാമറ തന്നെ വാങ്ങി നല്‍കാം.

മോട്ടോര്‍സൈക്കിള്‍ ഫോണ്‍ മൗണ്ട്
അറിയാത്ത നഗരങ്ങളിലൂടെയും പരിചയമില്ലാത്ത ഇടങ്ങളിലൂടെയും യാത്ര ചെയ്യുമ്പോള്‍ വളരെ ഉപകാരമാണ് മോട്ടോര്‍സൈക്കിള്‍ ഫോണ്‍ മൗണ്ട്. സുരക്ഷിതമായി ഉറപ്പിക്കുന്ന ഗുണമേന്മയുള്ള ഫോണ്‍ മൗണ്ടുകള്‍ ഒരുപക്ഷേ നിങ്ങളുടെ ജീവന്‍ വരെ രക്ഷിച്ചേക്കും. നിങ്ങളുടെ ഫോണിന് യോജിക്കുന്ന മികച്ച മോട്ടോര്‍സൈക്കിള്‍ ഫോണ്‍ മൗണ്ടുകളുടെ വൈവിധ്യമായ ശേഖരം കാണാന്‍ പറ്റും.

മോട്ടോര്‍സൈക്കിള്‍ ടി-ഷര്‍ട്ടുകള്‍
മോട്ടോര്‍സൈക്ലിസ്റ്റുകള്‍ക്ക് സമ്മാനിക്കാന്‍ പറ്റിയ ഒന്നാണ് ടി-ഷര്‍ട്ടുകള്‍. തമാശകലര്‍ന്ന വരികള്‍, മീമുകള്‍, പ്രശസ്തമായ മുദ്രാവാക്യങ്ങള്‍ എന്നിവ ആലേഖനം ചെയ്ത ടി-ഷര്‍ട്ടുകള്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. അവ വളരെ താങ്ങാവുന്ന വിലയില്‍ കിട്ടുമെന്ന മെച്ചവുമുണ്ട്.

മോട്ടോര്‍സൈക്കിള്‍ കീചെയിനുകള്‍
തന്റെ മോട്ടോര്‍സൈക്കിളിന് ഒരു മികച്ച കീചെയിന്‍ ഇടാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കീചെയിന്‍ കണ്ടാലും ആളുകള്‍ ഒന്ന് നോക്കണമെന്ന ആഗ്രഹം ചിലര്‍ക്കുണ്ട്. നിങ്ങളുടെ ഇഷ്ടാനുസരണം കസ്റ്റം ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ടീചെയിനുകളും ഇന്ന് വാങ്ങാന്‍ സാധിക്കും.

മോട്ടോര്‍സൈക്കിള്‍ പോസ്റ്ററുകള്‍
വാഹന പ്രേമികള്‍ക്ക് എല്ലാം തന്നെ തങ്ങളുടെ മുറിയുടെ ചുമരുകള്‍ പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിക്കുന്ന ശീലമുണ്ടാകും. അതിലേക്ക് ചിലത് കൂടി ചേര്‍ത്താല്‍ പ്രശ്‌നമൊന്നുമില്ലെല്ലോ. ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത കൗമാരക്കാരായ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് സമ്മാനിക്കാന്‍ പറ്റുന്ന ഒന്നാണിത്. ഗ്രാഫിക്കല്‍ ഫോണുകള്‍, ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍, ബ്രാന്‍ഡ് ലോഗോസ് എന്നിവയില്‍ നിന്ന് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാം.

പുസ്തകങ്ങള്‍
വായനപ്രേമി കൂടിയായ വണ്ടിഭ്രാന്തന് സമ്മാനിക്കാന്‍ പറ്റിയ ഒരെണ്ണമാണ് മോട്ടോര്‍സൈക്കിള്‍ ബുക്കുകള്‍. മോട്ടോര്‍ ൈസക്കിള്‍ പരിപാലനം മുതല്‍ യാത്രവിവരണം എന്ന് തുടങ്ങി വാഹന പ്രേമികളെ ആകര്‍ഷിക്കുന്ന ഒന്ന് നോക്കി വാങ്ങാം. കിന്‍ഡില്‍ പുസ്തകങ്ങളുടെ കാലത്ത് പഴയ ഉണര്‍ത്തുന്ന ഒരു അച്ചടിച്ച ഹാര്‍ഡ്കവര്‍ പുസ്തകം സമ്മാനിച്ചാല്‍ ഉഷാറാവില്ലേ.

മോട്ടോര്‍സൈക്കിള്‍ ക്യൂരിയോസ്
വൈന്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍, കമിതാക്കളുടെ ശില്‍പങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ തീമിലുള്ള ചായ കപ്പുകളും മഗ്ഗുകളും, പെന്‍ഡന്റുകളും കുഷ്യന്‍ കവറുകളും എന്ന് തുടങ്ങി പെന്‍ ഹോള്‍ഡറുകളും വരെ ഈ ലിസ്റ്റില്‍ ഉണ്ട്. നിങ്ങള്‍ പ്രണയിക്കുന്നയാള്‍ അല്ലെങ്കില്‍ പങ്കാളി ഒരു വാഹന പ്രേമിയാണെങ്കില്‍ സമ്മാനം വാങ്ങാന്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരുപാട് ചിന്തിക്കേണ്ടി വരില്ല. ഞങ്ങള്‍ പട്ടികപ്പെടുത്താത്ത നിരവധി സംഗതികള്‍ ഇനിയുമുണ്ടും. അവ കമന്റ് ബോക്‌സില്‍ അറിയിക്കൂ.


Click it and Unblock the Notifications








