വാലന്റൈൻസ് ദിനത്തിൽ പൂക്കൾക്ക് പകരം ഇത് നൽകൂ! വാഹനപ്രേമിയായ പങ്കാളിയെ ഞെട്ടിക്കാൻ 7 കിടിലൻ സമ്മാനങ്ങൾ
ലോകം ശനിയാഴ്ച (ഫെബ്രുവരി 14 ) പ്രണയ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. വാലന്‍ൈറന്‍സ് ഡേ ഇങ്ങ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ പങ്കാളികള്‍ക്ക് സമ്മാനം വാങ്ങുന്ന തിരക്കിലായിരിക്കും പലരും. വാലന്റൈന്‍സ് ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സാധാരണ സമ്മാനങ്ങള്‍ തിരയുന്നതിന് പകരം അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് മികച്ച ഒരു നീക്കമായിരിക്കും. പ്രത്യേകിച്ചും വാഹനങ്ങളും യാത്രകളും ഇഷ്ടപ്പെടുന്ന പങ്കാളിയാണെങ്കില്‍ അവര്‍ക്ക് കാറിലും ബൈക്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ആക്‌സസറികള്‍ നല്‍കുന്നതിനേക്കാള്‍ സന്തോഷം ചിലപ്പോള്‍ മറ്റ് വിലപിടിപ്പുള്ള പലതിനും നല്‍കാന്‍ കഴിഞ്ഞേക്കില്ല. 2026-ലെ പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ച് വണ്ടിപ്രാന്തനായ പങ്കാളിക്ക് സമ്മാനിക്കാന്‍ കഴിയുന്ന താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ചില സമ്മാനങ്ങള്‍ നോക്കാം.
സുരക്ഷാ കവചങ്ങള്‍
തിരക്കേറിയ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്ന പങ്കാളിയുടെ സുരക്ഷയ്ക്കാണല്ലോ ഏതൊരാളും പ്രഥമ പരിഗണന കൊടുക്കുക. ബെക്ക് യാത്രക്കാരായ പങ്കാളികള്‍ക്കായി ഐഎസ്‌ഐ (ISI) സര്‍ട്ടിഫൈഡ് ഹെല്‍മെറ്റുകള്‍, മികച്ച ഗ്രിപ്പുള്ള റൈഡിംഗ് ഗ്ലൗസുകള്‍, നീ ഗാര്‍ഡുകള്‍, റിഫെ്‌ലക്ടീവ് ജാക്കറ്റുകള്‍ എന്നിവ നല്‍കാവുന്നതാണ്. പ്രായോഗികമായ സംഗതികള്‍ ആണെങ്കിലും ഇവയും മികച്ച ഡിസൈനിലും ഫിറ്റിലും തെരഞ്ഞെടുക്കാനുള്ള അവസരം നമുക്ക് ലഭിക്കുന്നു.

ഇത് വെറുമൊരു സമ്മാനമല്ല, മറിച്ച് പങ്കാളിയോടുള്ള കരുതലിന്റെ പ്രതീകം കൂടിയാകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ അല്ലാതെ ദീര്‍ഘകാലം പങ്കാളിയുടെ സന്തതസഹചാരിയായി കൂടെയുണ്ടാകുന്ന ഒരു 'സുരക്ഷാ കവചം' നല്‍കുന്നതല്ലേ നല്ലത്. കുറഞ്ഞ വിലയില്‍ മികച്ച ക്വാളിറ്റിയും സുരക്ഷയുമുള്ള ഹെല്‍മറ്റുകളും സേഫ്റ്റി ഗിയറുകളും വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡുകള്‍ ഇന്ന് വിപണിയിലുണ്ട്.
കുഷ്യനുകള്‍
കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രായോഗികമായി ഉപകാരപ്പെടുന്ന ഒത്തിരി സമ്മാാനങ്ങള്‍ നമുക്ക് നല്‍കാന്‍ സാധിക്കും. അക്കൂട്ടത്തില്‍ പ്രധാനമാണ് ദീര്‍ഘദൂര യാത്രകളില്‍ കഴുത്തിന് ആശ്വാസം നല്‍കുന്ന ഹെഡ്റെസ്റ്റ് കുഷ്യനുകളും ലംബര്‍ സപ്പോര്‍ട്ട് പില്ലോകളും. ഇത്തരം ചെറിയ സാധനങ്ങള്‍ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്നു. ഗുണനിലവാരമുള്ള മെമ്മറി ഫോം കുഷ്യനുകള്‍ ഇപ്പോള്‍ വളരെ കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാണ്.

ഡാഷ് ക്യാമറകള്‍
നൂതന സാങ്കേതികവിദ്യകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന വാഹനപ്രേമികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനങ്ങളില്‍ ഒന്നാണ് ഡാഷ് ക്യാമറ. സുരക്ഷയ്ക്ക് പുറമെ ഈ ഡാഷ് ക്യാമറ നിങ്ങളുടെ റോഡ് ട്രിപ്പുകകളിലെ മനോഹര നിമിഷങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്യും. ബജറ്റ് റേഞ്ചില്‍ ലഭിക്കുന്ന കോംപാക്ട് ഡാഷ് ക്യാമറകള്‍ ഈ വാലന്റൈന്‍സ് ദിനത്തില്‍ പുതുമയുള്ളൊരു സമ്മാനമായിരിക്കും. ലളിതമായ ഇന്‍സ്റ്റാളേഷന്‍ രീതിയാണ് ഇവയ്ക്ക് ലഭിക്കുന്നത്. മെമ്മറി കാര്‍ഡ് സൗകര്യവും ഇവയുടെ പ്രത്യേകതയാണ്.
സ്മാര്‍ട്ട് മൊബൈല്‍ ഹോള്‍ഡറുകള്‍
ടു-വീലര്‍ റൈഡര്‍മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന മറ്റൊരു ഉപകാരപ്രദമായ സമ്മാനമാണ് സ്മാര്‍ട്ട് ഫോണ്‍ ഹോള്‍ഡറുകള്‍. റൈഡുകളില്‍ ജിപിഎസ് നാവിഗേഷന്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു. മഴക്കാലത്ത് മൊബൈല്‍ നനയാതെ സംരക്ഷിക്കുന്ന വാട്ടര്‍പ്രൂഫ് ഹോള്‍ഡറുകളും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള മോഡലുകളും ഇപ്പോള്‍ വിപണിയിലുണ്ട്. പതിവായി ബൈക്ക് ട്രിപ്പ് പോകുന്ന നിങ്ങളുടെ പങ്കാളിക്ക് സമ്മാനിക്കാന്‍ ഇതിലും മികച്ച മറ്റൊരു സമ്മാനമുണ്ടാകില്ല.
കസ്റ്റമൈസ്ഡ് കീചെയിനുകള്‍
തങ്ങളുടെ ഉള്ളിലെ പ്രണയം വ്യക്തിപരമായി പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്‍ പെര്‍ഫ്യൂമുകള്‍ അല്ലെങ്കില്‍ കീചെയിനുകള്‍ തിരഞ്ഞെടുക്കാം. പങ്കാളിയുടെ ഫോട്ടോയോ പേരോ കൊത്തിവെച്ച കീചെയിനുകള്‍ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാന്‍ സാധിക്കും. അതുപോലെ തന്നെ പ്രീമിയം സുഗന്ധമുള്ള ഓര്‍ഗാനിക് കാര്‍ പെര്‍ഫ്യൂമുകള്‍ ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ സിമ്പിളാണെന്ന് തോന്നുമെങ്കിലും വളരെ പ്രായോഗികവും ഉപകാരപ്രദവുമായ രണ്ട് സമ്മാനങ്ങളാണ്.

ഫാസ്റ്റ് ചാര്‍ജറുകള്‍
കാര്‍ ഉടമകളെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമാകുന്ന ഗാഡ്ജറ്റാണ് ഫാസ്റ്റ് ചാര്‍ജിംഗ് കാര്‍ ചാര്‍ജറുകള്‍. യാത്രയ്ക്കിടയില്‍ ഫോണിലെ ചാര്‍ജ് തീരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഫാസ്റ്റ് ചാര്‍ജിംഗ് കാര്‍ ചാര്‍ജറുകള്‍ സമ്മാനമായി നല്‍കാം. ഒന്നിലധികം യുഎസ്ബി പോര്‍ട്ടുകളുള്ള ചാര്‍ജറുകള്‍ യാത്രകളില്‍ ഏറെ ഉപകാരപ്പെടും. ഡിജിറ്റല്‍ ഡിസ്പ്ലേ ഉള്ള വോള്‍ട്ടേജ് മീറ്റര്‍ അടങ്ങിയ ചാര്‍ജറുകള്‍ ബാറ്ററി ലെവല്‍ മനസിലാക്കാനും സഹായിക്കും. ഇത്തരം മോഡേണ്‍ കാര്‍ ഗാഡ്ജെറ്റുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാം
ആംബിയന്റ് ലൈറ്റിംഗ് കിറ്റുകള്‍
കാറിന്റെ അകത്തളം കൂടുതല്‍ മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആംബിയന്റ് ലൈറ്റിംഗ് കിറ്റുകള്‍ സമ്മാനമായി നല്‍കാവുന്നതാണ്. യുഎസ്ബി വഴി പ്രവര്‍ത്തിക്കുന്ന ഇത്തരം ചെറിയ എല്‍ഇഡി സ്ട്രിപ്പുകള്‍ കാര്‍ ക്യാബിന് പ്രീമിയം ഫീല്‍ സമ്മാനിക്കും. നൈറ്റ് ഡ്രൈവുകള്‍ കൂടുതല്‍ വര്‍ണാഭമാക്കാന്‍ ഇത് സഹായിക്കും. കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ആകര്‍ഷകമായ ഒരു സമ്മാനമാണ് ആംബിയന്റ് ലൈറ്റിംഗ് കിറ്റുകള്‍.
ചുരുക്കത്തില്‍, വാലന്റൈന്‍സ് ഡേ സമ്മാനങ്ങള്‍ എപ്പോഴും ആഡംബരമാകണമെന്നില്ല. പങ്കാളിയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞു നല്‍കുന്ന ചെറിയ ആക്‌സസറികള്‍ പോലും അവര്‍ക്ക് വലിയ ആനന്ദം നല്‍കും. കാറില്‍ ആയാലും ബൈക്കില്‍ ആയാലും ഈ സമ്മാനങ്ങള്‍ ഓരോ യാത്രയിലും നിങ്ങളുടെ സാന്നിധ്യം പങ്കാളികളെ ഓര്‍മ്മിപ്പിക്കും. ഈ ഫെബ്രുവരി 14-ന് പ്രണയദിനത്തില്‍ വാഹനപ്രേമിയായ നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞവയില്‍ ഒന്ന് ഉറപ്പായും പരിഗണിക്കാം.


Click it and Unblock the Notifications








